ഷെയ്ഖ് ഹസീനയുടെ പാസ്പോർട്ട് റദ്ദാക്കി ബംഗ്ലാദേശ്; നടപടി പുതിയ അറസ്‌റ്റ് വാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെ
ന്യൂഡൽഹി: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പാസ്പോർട്ട് റദ്ദാക്കി. നൊബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള രാജ്യത്തെ ഇടക്കാല സർക്കാരാണ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പാസ്പോർട്ട് റദ്ദാക്കി കൊണ്ട് ഉത്തരവിറക്കിയത്. ഷെയ്ഖ് ഹസീനയുടേത് ഉൾപ്പെടെ ഉൾപ്പെടെ മൊത്തം 97 വ്യക്തികളുടെ പാസ്‌പോർട്ടുകൾ റദ്ദാക്കിയിട്ടുണ്ട്.
ഇവർക്കെതിരെ രാജ്യത്ത് ക്രിമിനൽ നടപടികൾ സ്വീകരിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. ഇവരിൽ 22 പേർ നിർബന്ധിത തിരോധാനവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ നേരിടുന്ന വ്യക്തികളാണെങ്കിൽ ശേഷിക്കുന്ന 75 പേർ കഴിഞ്ഞ വർഷം ബംഗ്ലാദേശിൽ നടന്ന വിദ്യാർത്ഥി പ്രതിഷേധത്തിനിടെ കൊലപാതകങ്ങളിൽ പങ്കുള്ളതായി ആരോപണം നേരിടുന്ന ആളുകളാണ്.

ഷെയ്ഖ് ഹസീനയ്ക്കും മറ്റ് 11 പേർക്കുമെതിരെ അന്താരാഷ്ട്ര ക്രൈം ട്രിബ്യൂണൽ (ഐസിടി) അറസ്‌റ്റ് വാറണ്ട് പുറപ്പെടുവിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്. ഷെയ്ഖ് ഹസീന ഉൾപ്പെടെയുള്ള പ്രതികളെ ഫെബ്രുവരി 12നുള്ളിൽ അറസ്‌റ്റ് ചെയ്‌ത് കോടതിയിൽ ഹാജരാക്കാൻ ട്രൈബ്യൂണൽ സമയപരിധി നൽകിയിട്ടുണ്ട്.
ഇന്നലെ നടന്ന ഹിയറിംഗിനിടെയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മറ്റ് പ്രധാന പ്രതികളിൽ ഷെയ്ഖ് ഹസീനയുടെ പ്രതിരോധ ഉപദേഷ്‌ടാവായിരുന്ന മേജർ ജനറൽ (റിട്ട) താരിഖ് അഹമ്മദ് സിദ്ദിഖ്, മുൻ ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് ബേനസീർ അഹമ്മദ്, നാഷണൽ ടെലികമ്മ്യൂണിക്കേഷൻ മോണിറ്ററിംഗ് സെന്റർ മുൻ ഡയറക്‌ടർ ജനറലായ സിയാവുൽ അഹ്‌സാൻ എന്നിവരും ഉൾപ്പെടുന്നു.
കഴിഞ്ഞ ജൂലൈയിൽ ഹസീന സർക്കാരിന്റെ പതനത്തോടെ രാജ്യത്തുടനീളം പൊട്ടിപ്പുറപ്പെട്ട അക്രമസംഭവങ്ങളിൽ 230-ലധികം പേർ കൊല്ലപ്പെട്ടുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പിന്നീട് സർക്കാർ ജോലികളിലെ വിവാദ ക്വാട്ട സമ്പ്രദായത്തിനെതിരെ വിദ്യാർത്ഥികൾ നടത്തിയ വൻ പ്രതിഷേധത്തിന് ശേഷം മരണസംഖ്യ 600ലധികമായി ഉയർന്നിരുന്നു.
അതിനിടെ ഇന്ത്യയിൽ അഭയം തേടിയ ഷെയ്ഖ് ഹസീനയെ വിട്ടുനൽകണമെന്ന് അടുത്തിടെ ബംഗ്ലാദേശ് ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. നിയമപരമായ നടപടികൾ പൂർത്തിയാക്കാനുണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ് ഷെയ്ഖ് ഹസീനയെ എത്രയും പെട്ടെന്ന് വിട്ടുനൽകണമെന്ന് ബംഗ്ലാദേശ് ഇന്ത്യയോട് നയതന്ത്ര തലത്തിലെ കത്തിലൂടെ ആവശ്യപ്പെട്ടത്.
കഴിഞ്ഞ ദിവസം അറസ്‌റ്റ് വാറണ്ട് പുറപ്പെടുവിച്ചതിന് സമാനമായി നേരത്തെ ഡിസംബർ അവസാനവും ധാക്ക ആസ്ഥാനമായുള്ള ഇന്റർനാഷണൽ ക്രൈം ട്രിബ്യൂണൽ (ഐസിടി) ഷെയ്ഖ് ഹസീനയുടെയും അവരുടെ മന്ത്രിമാരുടെയും ഉപദേശകരുടെയും മുൻ സൈനിക, സിവിൽ ഉദ്യോഗസ്ഥരുടെയും പേരിൽ അറസ്‌റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതിന് ശേഷമായിരുന്നു നയതന്ത്ര ഇടപെടൽ ഉണ്ടായത്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്‌ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications