• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റഷ്യയില്‍ നിന്ന് ഇനി വാര്‍ത്തയില്ല; പ്രമുഖ ചാനലുകള്‍ പൂട്ടി, 15 വര്‍ഷം തടവിന് നീക്കം

Google Oneindia Malayalam News

മോസ്‌കോ: യുദ്ധം റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമങ്ങള്‍ക്ക് കടുത്ത നിയന്ത്രണവുമായി റഷ്യ. സൈന്യത്തിനെതിരെ 'വ്യാജ വാര്‍ത്തകള്‍' നല്‍കുന്നുവെന്ന് ആരോപിച്ച് മാധ്യമങ്ങള്‍ക്കെതിരെ കടുത്ത നടപടിയാണ് സ്വീകരിക്കുന്നത്. ഇത്തരത്തില്‍ വ്യാജ വാര്‍ത്ത നല്‍കിയാല്‍ 15 വര്‍ഷം വരെ തടവ് വിധിക്കുന്ന നിയമത്തിന് പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ അംഗീകാരം നല്‍കി. മീഡിയയുടെ വായ മൂടിക്കെട്ടാനുള്ള ശ്രമമാണിതെന്ന് പ്രമുഖ മാധ്യമങ്ങള്‍ അഭിപ്രാപ്പെട്ടു. തൊട്ടുപിന്നാലെ ബിബിസി, സിഎന്‍എന്‍, ബ്ലൂംബെര്‍ഗ് തുടങ്ങിയ അന്തര്‍ദേശിയീ ചാനലുകള്‍ റഷ്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു.

സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ കുറ്റകരമാക്കാനുള്ള നീക്കമാണ് റഷ്യയില്‍ നടക്കുന്നതെന്ന് ലണ്ടന്‍ കേന്ദ്രമായുള്ള ബിബിസിയുടെ ഡയറക്ടര്‍ ജനറല്‍ ടിം ഡേവി പറഞ്ഞു. താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാതെ വേറെ മാര്‍ഗം കാണുന്നില്ല. എല്ലാ ജീവനക്കാരെയും പിന്‍വലിക്കുകയാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബ്ലൂംബെര്‍ഗ് ന്യൂസും ഇതേ കാര്യമാണ് പറഞ്ഞത്. ഏത് മാധ്യമപ്രവര്‍ത്തകനെയും ജയിലിലിടാന്‍ സാധിക്കുന്ന വിധത്തിലാണ് പുതിയ നിയമം. ഈ സാഹചര്യത്തില്‍ റഷ്യയില്‍ തുടരല്‍ പ്രയാസകരമാണെന്ന് ബ്ലൂംബെര്‍ഗ് എഡിറ്റര്‍ ജോണ്‍ മൈക്കല്‍ത്‌വെയിറ്റ് അറിയിച്ചു.

ദിലീപിന് എതിര്‍പ്പുണ്ടെങ്കില്‍ പറയണമെന്ന് കോടതി; നടന് നേരിയ ആശ്വാസം... വിശദമായ റിപ്പോര്‍ട്ട് തരൂദിലീപിന് എതിര്‍പ്പുണ്ടെങ്കില്‍ പറയണമെന്ന് കോടതി; നടന് നേരിയ ആശ്വാസം... വിശദമായ റിപ്പോര്‍ട്ട് തരൂ

കാനഡ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിബിസി ന്യൂസും റഷ്യയിലെ പ്രവര്‍ത്തനം നിര്‍ത്തി. പുതിയ നിയമം സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട്. ആശങ്കയുണ്ടാക്കുന്ന നിയമമാണ് വന്നിരിക്കുന്നതെന്നും സിബിസി അറിയിച്ചു. റഷ്യയിലെ പ്രവര്‍ത്തനം നിര്‍ത്തിയെന്ന് സിഎന്‍എന്നും വ്യക്തമാക്കി. അതേസമയം, നിരവധി മാധ്യമങ്ങളുടെ വെബ്‌സൈറ്റുകളുടെ പ്രവര്‍ത്തനം റഷ്യ റദ്ദാക്കി. ബിബിസി, വോയ്‌സ് ഓഫ് അമേരിക്ക, ഡച്ചിവില്ലി എന്നീ മാധ്യമങ്ങളുടെ വെബ്‌സൈറ്റുകള്‍ക്ക് പുറമെ, ഫേസ്ബുക്ക്, ട്വിറ്റര്‍, യുട്യൂബ് എന്നിവയുടെ പ്രവര്‍ത്തനവും തടഞ്ഞു.

യുക്രൈന്‍ യുദ്ധവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. റഷ്യന്‍ സ്ഥാപനങ്ങള്‍ക്കെതിരെ പക്ഷപാതപരമായി ഈ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നു എന്നാണ് ഭരണകൂടത്തിന്റെ ആരോപണം. 2020 ഒക്ടോബറിന് ശേഷം ഫേസ്ബുക്കിനെതിരെ 26 കേസുകളാണ് റഷ്യന്‍ പോലീസ് എടുത്തിട്ടുള്ളത്. റഷ്യയുടെ സെന്‍സര്‍ഷിപ്പ് ഏജന്‍സിയായ റോസ്‌കോംനഡ്‌സര്‍ ആണ് ഈ വിവരം പുറത്തുവിട്ടത്. അതേസമയം, മൈക്രോസോഫ്റ്റ് റഷ്യയില്‍ പുതിയ ഉല്‍പ്പനങ്ങളുടെ വില്‍പ്പന നിരോധിച്ചു.

വ്യത്യസ്തമായ പ്രതിഷേധവുമായി റഷ്യയിലെ ഒരു ചാനല്‍ രംഗത്തുവന്നു. ചാനല്‍ പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കെ തല്‍സമയം എല്ലാ ജീവനക്കാരും രാജിവച്ചു. നോ ടു വാര്‍ എന്ന് പ്രഖ്യാപിച്ചായിരുന്നു രാജി. റഷ്യന്‍ ടിവിയായ റെയിന്‍ ആണ് വേറിട്ട പ്രതിഷേധം നടത്തിയത്. ഈ ചാനലിന്റെ പ്രവര്‍ത്തനം റഷ്യ നിര്‍ത്തിവച്ചിരുന്നു. യുക്രൈന്‍ യുദ്ധവുമായി ബന്ധപ്പെട്ട് വ്യാജ വിവരം നല്‍കി എന്നാരോപിച്ചായിരുന്നു അധികൃതരുടെ നടപടി.

Recommended Video

cmsvideo
  യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കിയെ വധിക്കാന്‍ മൂന്നു തവണ ശ്രമം | Oneindia Malayalam
  English summary
  BBC, CNN, Bloomberg announces halt Work in Russia over New Law Which Impose Jail
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X