ലൂയി വുയ്‌തോണിന്റെ മുതലാളി; ലോക കോടീശ്വരന്‍, ബെര്‍ണാഡ് അര്‍നോയ്ക്ക് സമ്പത്തില്‍ ആ റെക്കോര്‍ഡ്
പാരീസ്: ലോകത്തെ ഏറ്റവും സമ്പന്ന വ്യക്തിയായി കഴിഞ്ഞ ദിവസം ലൂയി വുയ്‌തോണിന്റെ ബെര്‍ണാഡ് അര്‍നോയെ ഫോബ്‌സ് പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ അദ്ദേഹം മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ ആസ്തി മൂല്യം 200 ബില്യണ്‍ യുഎസ് ഡോളര്‍ പിന്നിട്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ കമ്പനിയുടെ ഓഹരികളുടെ മൂല്യം കുത്തനെ വര്‍ധിച്ചിരിക്കുകയാണ്.
200 മില്യണിന്റെ സ്വത്ത് സ്വന്തമാക്കുന്ന ഏക്കാലത്തെയും മൂന്നാമത്തെ വ്യക്തിയാണ് അദ്ദേഹം. ഇതിന് മുമ്പ് വെറും രണ്ട് പേര്‍ മാത്രമാണ് ആ നേട്ടം കൈവരിച്ചത്. ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക്, ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് എന്നിവരാണ് ആ നേട്ടം മുമ്പ് കൈവരിച്ചവര്‍. അതേസമയം മസ്‌കിന്റെയും, ബെസോസിന്റെയും കമ്പനികള്‍ക്ക് വലിയ തിരിച്ചടി നേരിട്ടതോടെയാണ് ഇവരുടെ മൊത്തം ആസ്തി താഴേക്ക് ഇറങ്ങിയത്.

ബ്ലൂംബര്‍ഗിന്റെ ബില്യണേഴ്‌സ് സൂചികയില്‍ അര്‍നോയുടെ സ്വത്തുക്കളുടെ മൂല്യം 2.4 ബില്യണാണ് ചൊവാഴ്ച്ച വര്‍ധിച്ചത്. ഇതോടെ മൊത്തം മൂല്യം 201 ബില്യണ്‍ ഡോളറായി വര്‍ധിക്കുകയായിരുന്നു. ലോകത്താകെ ആഢംബര ഉല്‍പ്പന്നങ്ങളുടെ വില കുതിച്ച് കയറുന്നതാണ് അദ്ദേഹത്തിന്റെ ആസ്തി വര്‍ധിക്കാന്‍ കാരണമായിരിക്കുന്നത്. ഈ വര്‍ഷം മാത്രം ലൂയി വുയ്‌തോണിന്റെ നേട്ടം 39 ബില്യണ്‍ ഡോളറാണ്.അവരുടെ ഓഹരി മൂല്യം 30 ശതമാനമാണ് വര്‍ധിച്ചത്.
ക്രിസ്റ്റിയന്‍ ഡിയോറാണ് അദ്ദേഹത്തിന്റെ ലൂയി വുയ്‌തോണ്‍ കമ്പനിയിലെ ഭൂരിഭാഗം ഓഹരികളുടെയും നിയന്ത്രണമുള്ള കമ്പനി. 97.5 ശതമാനം ഓഹരികളും അദ്ദേഹത്തിന്റെ പേരിലാണ്. 2.42 ബില്യണാണ് അദ്ദേഹത്തിന്റെ ആസ്തികള്‍ വര്‍ധിച്ചിരിക്കുന്നത്. രണ്ട് കമ്പനികളുടെയും വ്യാപാരം വന്‍ തോതിലാണ് ഉയര്‍ന്നത്. അതേസമയം മസ്‌കിന് തിരിച്ചടിയായത് നിരവധി കാര്യങ്ങളാണ്.

ട്വിറ്റര്‍ വാങ്ങിയതോടെ അദ്ദേഹത്തിന് വന്‍ തിരിച്ചടികള്‍ വരാന്‍ തുടങ്ങിയത്. കഴിഞ്ഞ വര്‍ഷം 50 ശതമാനത്തിന്റെ ഇടിവാണ് വരുമാനത്തില്‍ മസ്‌കിന് നേരിട്ടത്. ഇതോടെ 25 ബില്യണോളം സമ്പത്തില്‍ അദ്ദേഹം കുറവ് നേരിട്ടിരുന്നു. ജെഫ് ബെസോസാണ് സമ്പത്തില്‍ മൂന്നാമന്‍. 128 ബില്യണിന്റെ ആസ്തിയാണ് അദ്ദേഹത്തിനുള്ളത്. ബെസോസാണ് 200 ബില്യണ്‍ പട്ടികയില്‍ ഇടംപിടിച്ച ആദ്യ സമ്പന്നന്‍. ഓഗസ്റ്റ് 2020ലായിരുന്നു ഈ നേട്ടം അദ്ദേഹം സ്വന്തമാക്കിയത്.
ആനയെ തിന്നാനുള്ള വിശപ്പുണ്ടോ: ഇതാ എത്ര കഴിച്ചാലും മതിവരാത്ത വിഭവങ്ങള്‍; കേള്‍ക്കുമ്പോഴേ കൊതിയാവും
ആഡംബര ബ്രാന്‍ഡ് മേഖലയിലെ പകുതി ഉല്‍പ്പന്നങ്ങളും അര്‍നോയുടെ പേരിലാണ്. 1989ലാണ് അദ്ദേഹം ലൂയി വുയ്‌തോണിന്റെ ഓഹരികളില്‍ ആധിപത്യം നേടിയത്. ബല്‍ഗാരി, ടിഫനി, സെഫോറ, ടാഗ് ഹിയര്‍, ഡോം പെരിഗ്നോണ്‍ ഷാംപെയിന്‍ എന്നിവയെല്ലാം അദ്ദേഹത്തിന്റെ എല്‍വിഎംഎച്ചിന്റെ കീഴില്‍ വരുന്നതാണ്. അതേസമയം കമ്പനിയിലെ സുപ്രധാന സ്ഥാനങ്ങളില്‍ തന്റെ മക്കളെയും അദ്ദേഹം നിയമിച്ചിട്ടുണ്ട്.
മൂത്ത മകന്‍ ഡെല്‍ഫൈനാണ് ക്രിസ്റ്റ്യന്‍ ഡിയോറിന്റെ തലവന്‍. എല്‍വിഎംഎച്ചിന്‍രെ പ്രവര്‍ത്തനങ്ങള്‍ നോക്കി നടത്തുന്നത് അര്‍നോയുടെ സഹോദരന്‍ അന്റോയിനാണ്. ഫ്രെഡറിക് അര്‍നോയാണ് ടാഗ് ഹിയറിന്റെ സിഇഒ. അലക്‌സാണ്ടര്‍ അര്‍നോ ടിഫനിയിലെ എക്‌സിക്യൂട്ടീവാണ്. ഷോണ്‍ അര്‍നോ ഏറ്റവും ഇളയ മകനാണ്. മാര്‍ക്കറ്റിംഗിന്റെ ചുമതല അദ്ദേഹത്തിനാണ്.












Click it and Unblock the Notifications