Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇ കടമ്പ കടന്നു; ഇനി റഷ്യയുടെ ഊഴം... ഇന്ത്യയ്ക്ക് വന്‍ നേട്ടമാകും, ലക്ഷ്യം 10000 കോടി ഡോളര്‍

വ്യാപാര മേഖലയില്‍ ഇന്ത്യ കൂടുതല്‍ സാധ്യതകള്‍ തേടുകയാണ്. അമേരിക്കയുടെ ഉപരോധം നിലനില്‍ക്കുമ്പോഴും റഷ്യയുമായി കൂടുതല്‍ സഹകരിച്ച് മുന്നോട്ട് പോകാന്‍ സാധിക്കുന്നത് ഏഷ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയ്ക്കുള്ള നിര്‍ണായക കരുത്ത് കൊണ്ടുകൂടിയാണ്. വ്യാപാര രംഗത്തെ ലക്ഷ്യങ്ങള്‍ നേടുന്നതില്‍ നിര്‍ണായകമാണ് സ്വതന്ത്ര വ്യാപാര കരാര്‍ (എഫ്ടിഎ).

2022ലാണ് യുഎഇയുമായി ഇന്ത്യ സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പുവച്ചത്. ഇറക്കുമതിയിലും കയറ്റുമതിയിലും ഇളവുകള്‍ ലഭിക്കുന്ന ഈ കരാര്‍ ഇരുവിഭാഗത്തിനും നേട്ടമാകും. ഇന്ത്യയുടെയും യുഎഇയുടെയും വ്യാപാര തോത് വന്‍ തോതില്‍ വര്‍ധിച്ചത് കരാര്‍ നിലവില്‍ വന്ന ശേഷമാണ്. ഇപ്പോള്‍ റഷ്യയുമായും എഫ്ടിഎ ഒപ്പുവയ്ക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. മൊത്തം അഞ്ച് രാജ്യങ്ങളുമായിട്ടാണ് കരാറിന് സാധ്യത. ഏറ്റവും പുതിയ വിവരങ്ങള്‍ ഇങ്ങനെ...

india uae russia trade

ഇന്ത്യയും റഷ്യയും യുഎഇയുമെല്ലാം ഉള്‍പ്പെടുന്ന ബ്രിക്‌സ് കൂട്ടായ്മയിലെ വാണിജ്യ വകുപ്പ് മേധാവികളുടെ യോഗം കഴിഞ്ഞ ദിവസം റഷ്യയില്‍ നടന്നിരുന്നു. വാണിജ്യ സെക്രട്ടറി സുനില്‍ ബര്‍ത്ത്‌വാള്‍ റഷ്യയുടെയും യുഎഇയുടെയും വ്യാപാര മന്ത്രിമാരുമായി യോഗത്തിനിടെ വിശദമായ ചര്‍ച്ച നടത്തി. റഷ്യയുമായുള്ള നിലവിലെ വ്യാപാര തോത് 6700 കോടി ഡോളറാണ്. 2030 ആകുമ്പോഴേക്കും ഇത് 10000 കോടി ഡോളറാക്കുക എന്ന ലക്ഷ്യത്തോടെയാണ് ചര്‍ച്ചകള്‍.

റഷ്യയുടെ നേതൃത്വത്തിലുള്ള യൂറേഷ്യന്‍ ഇക്കണോമിക് യൂണിയന്‍ ഇന്ത്യയുമായി എഫ്ടിഎ ഒപ്പുവയ്ക്കാനുള്ള സാധ്യതയും തേടുന്നുണ്ട്. അര്‍മേനിയ, ബെലാറസ്, കസാക്കിസ്താന്‍, കിര്‍ഗിസ്താന്‍, റഷ്യ എന്നിവരാണ് ഈ യൂണിയനിലുള്ളത്. 2022 ഫെബ്രുവരിയില്‍ റഷ്യയ്‌ക്കെതിരെ അമേരിക്ക ഉപരോധം പ്രഖ്യാപിച്ച ശേഷം ഇന്ത്യയും റഷ്യയും തമ്മിലുള്ള വ്യാപാരത്തില്‍ കാതലായ മാറ്റം സംഭവിച്ചിട്ടുണ്ട്.

റഷ്യയില്‍ നിന്നാണ് ഇന്ത്യ ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നത്. 2022ന് മുമ്പ് രണ്ട് ശതമാനം മാത്രമായിരുന്നത് ഇപ്പോള്‍ 20 ഇരട്ടിയിലധികമായി. ഇതോടെ 2020ന് ശേഷം റഷ്യയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 59 ശതമാനവും റഷ്യയില്‍ നിന്നുള്ള ഇറക്കുമതി 8300 ശതമാനവുമായി മാറി. ഇന്ത്യയുടെ വ്യാപാര കമ്മി വര്‍ധിക്കാന്‍ ഇതിടയാക്കിയിട്ടുണ്ട്. റഷ്യയിലേക്കുള്ള കയറ്റുമതി വര്‍ധിപ്പിച്ചാല്‍ മാത്രമേ പരിഹാരമാകൂ.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം റഷ്യയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 430 കോടി ഡോളറും റഷ്യയില്‍ നിന്നുള്ള ഇറക്കുമതി 610 കോടി ഡോളറുമായി മാറി. റഷ്യയില്‍ നിന്ന് ഇന്ത്യ ഇറക്കുന്നതില്‍ 88 ശതമാനവും ക്രൂഡ് ഓയിലും അനുബന്ധ വസ്തുക്കളുമാണ്. മരുന്ന്, ഇറച്ചി, ടൈല്‍സ്, കാപ്പി, വിമാന നിര്‍മാണ വസ്തുക്കള്‍, രാസവളങ്ങള്‍, കംപ്യൂട്ടറുകള്‍, പഴങ്ങള്‍ എന്നിവയാണ് ഇന്ത്യ റഷ്യയിലേക്ക് കയറ്റി അയക്കുന്നത്.

ബ്രിക്‌സ് കൂട്ടായ്മയിലെ പ്രധാനിയാണ് ഇന്ത്യ. ബ്രിക്‌സിന് പുറമെ, യൂറേഷ്യന്‍ യൂണിയനുമായി വ്യാപാര കരാര്‍ നിലവില്‍ വരുന്നത് രാജ്യത്തിന്റെ കരുത്ത് വര്‍ധിപ്പിക്കും. ഈ വേളയിലാണ് ഇന്ത്യയില്‍ നിന്ന് തുടങ്ങി യൂറോപ്പിലേക്ക് എത്തുന്ന വ്യാപാര പാതയുടെ പ്രാധാന്യം വര്‍ധിക്കുന്നത്. ജിസിസി രാജ്യങ്ങളുമായും ഇന്ത്യ പുതിയ കരാറുകള്‍ സംബന്ധിച്ച ചര്‍ച്ച തുടരുകയാണ്. ഒമാനുമായി വൈകാതെ എഫ്ടിഎ ഒപ്പുവച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+