കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയുടെ റോള്‍ നിര്‍ണായകം, മോദിക്ക് നന്ദി, ബില്‍ ഗേറ്റ്‌സ് പറയുന്നത് ഇങ്ങനെ, കൂടിക്കാഴ്ച്ച!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് ബില്‍ ഗേറ്റ്‌സ്. ഇരുവരും തമ്മില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷമായിരുന്നു ബില്‍ ഗേറ്റ്‌സിന്റെ പ്രതികരണം. കോവിഡിനെതിരെയുള്ള ആഗോള സഹകരണത്തിന്റെയും വാക്‌സിന്‍ വികസിപ്പിച്ചെടുക്കുന്നതിന്റെയും ആവശ്യകതയെ കുറിച്ചാണ് ഇരുവരും സംസാരിച്ചത്. ഇന്ത്യക്ക് നിര്‍ണായകമായ പങ്കാണ് ഇക്കാര്യത്തില്‍ വഹിക്കാനുള്ളത്. അതിലൂടെ സാമൂഹിക-സാമ്പത്തിക ആഘാതങ്ങള്‍ കുറയ്ക്കാന്‍ സാധിക്കുമെന്നും ബില്‍ ഗേറ്റ്‌സ് പറഞ്ഞു. നേരത്തെ ഇന്ത്യ മികച്ച രീതിയിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്ന് ബില്‍ ഗേറ്റ്‌സ് പറഞ്ഞു.

1

വീഡിയോ കോണ്‍ഫറന്‍സില്‍ മോദിയും ബില്‍ ഗേറ്റ്‌സും ആഗോള ശ്രമങ്ങള്‍ക്ക് സംഭാവന നല്‍കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ കുറിച്ചാണ് സംസാരിച്ചത്. ഇന്ത്യ ഏത് തരത്തിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നും മോദി ബില്‍ ഗേറ്റ്‌സിനോട് വിശദീകരണം. ആഗോള തലത്തില്‍ കൊറോണയ്‌ക്കെതിരെ നടക്കുന്ന ഏതൊരു ശ്രമത്തിലും ഇന്ത്യ ഉണ്ടാവേണ്ടത് അത്യാവശ്യമാണെന്ന് ഗേറ്റ്‌സ് പറഞ്ഞു. വാക്‌സിന്‍ ഉല്‍പ്പാദനത്തെ കുറിച്ചെല്ലാം മോദിയുമായി സംസാരിച്ചെന്നും ബില്‍ ഗേറ്റ്‌സ് പറഞ്ഞു. അതേസമയം ആഗോള തലത്തില്‍ കൊറോണ വാക്‌സിന്‍ കണ്ടെത്താനുള്ള ശ്രമങ്ങളിലാണ് ബില്‍ ഗേറ്റ്‌സ് ഫൗണ്ടേഷന്‍. ഇത് ക്ലിനിക്കല്‍ ട്രയല്‍ ഘട്ടത്തിലാണ്.

അതേസമയം ഇന്ത്യയില്‍ ഗിലിയഡിന്റെ റെംഡിസിവിര്‍ മരുന്നിനുള്ള പേറ്റന്റ് പിന്‍വലിക്കണമെന്ന് രണ്ട് ആരോഗ്യ ഗ്രൂപ്പുകള്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇത് കൂടുതല്‍ രോഗികളിലേക്ക് എത്തിക്കുന്നതിന് വേണ്ടിയാണ്. ഇതിലൂടെ ദരിദ്ര രാജ്യങ്ങളിലേക്കും കൂടുതലായി മരുന്ന് എത്തിക്കാന്‍ സാധിക്കും. ഗിലിയഡിന് മൂന്ന് പേറ്റന്റുകളാണ് ഇന്ത്യയില്‍ ഉള്ളത്. 2009 മുതലുള്ളതാണ് ഇത്. ജനറിക് മരുന്ന് നിര്‍മാതാക്കളാണ് ഇത്തരം മരുന്നുകള്‍ നിര്‍മിക്കാറുള്ളത്. എന്നാല്‍ പലപ്പോഴും നിലവാരം കുറഞ്ഞവയാണ് ലഭിക്കാറുള്ളത്. ഇതുവരെ കോവിഡിനെ പ്രതിരോധിക്കാനായി അംഗീകരിക്കപ്പെട്ട ഏക മരുന്നാണ് റെംഡിസിവിര്‍. അമേരിക്കയില്‍ ഈ മരുന്ന് വിജയകരമായി പരീക്ഷിച്ചിരുന്നു.

Recommended Video

cmsvideo
മുദ്രാവക്യങ്ങള്‍ സൃഷ്ടിച്ചാൽ പോരാ, നടപ്പിലാക്കണം | Oneindia Malayalam

ഇന്ത്യയും പാകിസ്താനുമായി മരുന്ന് ഉല്‍പ്പാദിപ്പിക്കാനുള്ള കരാറില്‍ നേരത്തെ ഗിലിയഡ് ഒപ്പുവെച്ചിരുന്നു. നോണ്‍ എക്‌സ്‌ക്ലൂസിവ് കരാറാണ് ഇത്. ഇതിലൂടെ ഇവര്‍ക്ക് രണ്ട് പേര്‍ക്കും 127 രാജ്യങ്ങളിലേക്ക് ഈ മരുന്ന് വില്‍പ്പനയ്ക്കായി കയറ്റി അയക്കാനാവും. അതേസമയം ദരിദ്ര രാജ്യങ്ങളിലടക്കം വിലകുറഞ്ഞ് ഈ മരുന്ന് ലഭിക്കാനിടയില്ലെന്ന് ആരോഗ്യ ഗ്രൂപ്പുകള്‍ പറയുന്നു. കാരണം ഇത് ലാഭകരമല്ല. 2035 വരെ ഇന്ത്യക്ക് ഈ മരുന്ന് നിര്‍മിക്കാനും വില്‍ക്കാനും സാധിക്കും. ഈ മരുന്ന് വാങ്ങാനുള്ള സാധ്യത പലര്‍ക്കും കുറയുന്നു എന്നാണ് കരാറിനെ കുറിച്ചുള്ള പരാതി. ഏറ്റവും കുറഞ്ഞ വിലയില്‍ എല്ലാവര്‍ക്കും ഇത് ലഭ്യമാക്കണമെന്നാണ് ആവശ്യം.

English summary
bill gates thanks pm narendra modi after video conference hails india's response to covid 19
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X