പാകിസ്താനില്‍ ശക്തമായ സ്‌ഫോടനം; സൈനിക കേന്ദ്രത്തിന് തൊട്ടടുത്ത്...
ഇസ്ലാമാബാദ്: പാകിസ്താനില്‍ ശക്തമായ സ്‌ഫോടനം. പഞ്ചാബ് പ്രവിശ്യയിലെ സൈനിക കേന്ദ്രത്തിന് അടുത്താണ് സ്‌ഫോടനമുണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആയുധപുരയും ഈ പ്രദേശത്തുണ്ട്. ഒന്നിലധികം സ്‌ഫോടനങ്ങളാണ് സിയാല്‍കോട്ടിലുണ്ടായതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സൂക്ഷിച്ചുവച്ചിരുന്ന സ്‌ഫോടക വസ്തുക്കള്‍ പൊട്ടിയതാണെന്നാണ് സംശയം. എന്താണ് സ്‌ഫോടന കാരണം എന്ന് ഇതുവരെ ഔദ്യോഗിമായി സ്ഥിരീകരിച്ചിട്ടില്ല. സ്‌ഫോടനത്തെ തുടര്‍ന്ന് വലിയ തോതില്‍ പുക ഉയര്‍ന്നു. ഇതിന്റെ വീഡിയോ നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.

(പ്രതീകാത്മക ചിത്രം)
പാകിസ്താനിലെ ഏറ്റവും പഴയതും പ്രധാനപ്പെട്ടതുമായ സൈനിക കേന്ദ്രമാണ് സിയാല്‍കോട്ടിലേത്. ബ്രീട്ടീഷ് ഇന്ത്യന്‍ ആര്‍മി 1852ല്‍ നിര്‍മിച്ച കേന്ദ്രമാണിത്. സമീപ നഗരങ്ങളിലേക്കെല്ലാം സൈനികര്‍ക്ക് എത്താന്‍ എളുപ്പം സാധിക്കുമെന്നതാണ് സിയാല്‍കോട്ട് കന്റോണ്‍മെന്റിന്റെ പ്രത്യേകത. അതേസമയം, ഇപ്പോഴുണ്ടായിരിക്കുന്ന സ്‌ഫോടനം വിവിധ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.
പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രാഷ്ട്രീയ വെല്ലുവിളി നേരിടുന്ന സാഹചര്യത്തിലാണ് സ്‌ഫോടനം എന്നതാണ് സുപ്രധാനമായ കാര്യം. രണ്ട് പ്രതിപക്ഷ പാര്‍ട്ടികളാണ് ഇമ്രാന്‍ ഖാനെതിരെ അവിശ്വാസ പ്രമേയം അവതിപ്പിച്ചിരിക്കുന്നത്. പാര്‍ലമെന്റില്‍ മതിയായ പിന്തുണ ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ഇമ്രാന്‍ ഖാന്‍. അദ്ദേഹത്തിന്റെ തെഹ്രീക്കെ ഇന്‍സാഫ് പാര്‍ട്ടിയിലെ ഒരുവിഭാഗം വിമത നീക്കം നടത്തുന്നതും വെല്ലുവിളിയാണ്.
നവാസ് ശെരീഫിന്റെ പാകിസ്താന്‍ മുസ്ലിം ലീഗ്, ബേനസീര്‍ ഭൂട്ടോയുടെ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി എന്നിവയുടെ 100 എംപിമാരാണ് ഇമ്രാന്‍ ഖാനെതിരെ അവിശ്വാസ പ്രമേയം അവതിപ്പിച്ചിരിക്കുന്നത്. രാജ്യം കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിയിലായതും പണപ്പെരുപ്പം വര്‍ധിച്ചതും ഭരണത്തിലെ വീഴ്ചയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
പാകിസ്താന്‍ ഇന്നുവരെ നേരിട്ടിട്ടില്ലാത്ത വിധത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് സാമ്പത്തിക സഹായം ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് ഇമ്രാന്‍ ഖാന്‍. ചൈനയുമായും റഷ്യയുമായും വലിയ അടുപ്പം അദ്ദേഹം കാണിക്കുന്നതും പ്രതിസന്ധി തരണം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ്. സൗദി അറേബ്യ സാമ്പത്തിക സഹായം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
പാകിസ്താനില്‍ സാമ്പത്തിക പ്രതിസന്ധി
ഇസ്ലാമാബാദ്: ഊര്‍ജ രംഗത്ത് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രഖ്യാപിച്ച സബ്‌സിഡിയെ ചോദ്യം ചെയ്ത് ഐഎംഎഫ്. 150 കോടി ഡോളറിന്റെ സബ്‌സിഡി പാക്കേജാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. പെട്രോള്‍, ഡീസല്‍, വൈദ്യുതി നിരക്കുകളില്‍ ഇളവ് നല്‍കുന്നതാണ് പ്രഖ്യാപനം. എന്നാല്‍ ഈ പാക്കേജിന് എങ്ങനെ സാമ്പത്തിക സഹായം നല്‍കുമെന്ന് ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് അന്താരാഷ്ട്ര നാണയ നിധി ആവശ്യപ്പെട്ടു. അതേസമയം, പാക്കേജിന്റെ ഫണ്ട് ലഭിക്കുന്നത് എവിടെ നിന്നാണെന്ന് ഇതിനകം ഐഎംഎഫിനെ അറിയിച്ചിട്ടുണ്ടെന്ന് ധനമന്ത്രി ഷൗക്കത്ത് തരിന്‍ പ്രതികരിച്ചു.












Click it and Unblock the Notifications