ഇസ്ലാമിനെ കളിയാക്കി: ബ്ലോഗര്‍ക്ക് പരസ്യമായി 50 ചാട്ടയടി
ജിദ്ദ: ഇസ്ലാം മതത്തെ കളിയാക്കിയ ബ്ലോഗര്‍ക്ക് പരസ്യമായി ചാട്ടയടി. സൗദി അറേബ്യയിലെ ജിദ്ദയിലാണ് നൂറ് കണക്കിന് ആളുകളുടെ മുന്നില്‍ വെച്ച് യുവാവിനെ 50 പ്രാവശ്യം ചാട്ട കൊണ്ട് അടിച്ചത്. വെള്ളിയാഴ്ച നിസ്‌കാരത്തിന് ശേഷം ജിദ്ദയിലെ പബ്ലിക് സ്‌ക്വയറിലായിരുന്നു സംഭവം. റൈഫ് ബദാവി എന്ന ബ്ലോഗറെയാണ് ശിക്ഷയ്ക്ക് വിധേയനാക്കിയതെന്ന് ദൃക്‌സാക്ഷികളിലൊരാള്‍ പറഞ്ഞു.
റൈഫ് ബദാവിയുടെ കൈകളും കാലുകളും കെട്ടിയ നിലയിലായിരുന്നു. മുഖം മറച്ചിരുന്നില്ല. നിശബ്ദനായി അടി ഏറ്റുവാങ്ങുകയായിരുന്നു റൈഫ് ബദാവി. കരഞ്ഞത് പോലുമില്ല - പേര് വെളിപ്പെടുത്താന്‍ തയ്യാറാകാത്ത ഒരാള്‍ പറഞ്ഞു. സൗദി അറേബ്യയിലെ മതമേധിവകളെ അപമാനിച്ചതിന് കഴിഞ്ഞ മെയ് മാസത്തിലാണ് ബദാവിയെ ശിക്ഷിച്ചത്.

10 വര്‍ഷം തടവും 1000 ചാട്ടയടിയുമാണ് ശിക്ഷ. ഒരു മില്യണ്‍ റിയാല്‍ പിഴയും അടക്കണം. വിവാദമായ ബ്ലോഗ് നിരോധിച്ചിട്ടുണ്ട്. രാജ്യത്തെയും ഇസ്ലാമിനെയും വിമര്‍ശിക്കുന്നവര്‍ക്ക് ഒരു താക്കീതായാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഈ കേസിനെ കാണുന്നത്. ആംനെസ്റ്റി ഇന്റര്‍നാഷണലിന് കിട്ടിയ വിവരം അനുസരിച്ച് ഇയാള്‍ക്ക് ഓരോ ആഴ്ചയും 50 ചാട്ടയടികള്‍ വീതം കിട്ടും.
റൈഫ് ബദാവിയുടെ ശിക്ഷ റദ്ദാക്കണമെന്ന് അമേരിക്ക സൗദി അറേബ്യയോട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇതൊന്നും ഫലം കണ്ടിട്ടില്ല. ജയില്‍ വാഹനത്തില്‍ കൊണ്ടുവന്ന ബദാവിയെ പരസ്യമായി ചാട്ടയടിക്ക് വിധേയനാക്കുകയായിരുന്നു. ശിക്ഷ 15 മിനുട്ടോളം നീണ്ടുനിന്നതായി ഐ ബി എന്‍ ലൈവ് റിപ്പോര്‍ട്ട് പറയുന്നു. 3 കുട്ടികളുടെ പിതാവാണ് ഇയാള്‍. 2012 പകുതിയോടെയാണ് ഇയാള്‍ ജയിലിലായത്.












Click it and Unblock the Notifications