കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാസയില്‍ ഇസ്രായേലെങ്കില്‍ നൈജീരിയയില്‍ ബോക്കോ ഹറാം

  • By Soorya Chandran
Google Oneindia Malayalam News

അബൂജ: കൂട്ടക്കൊലകള്‍ക്കും ക്രൂരതക്കും മതത്തിന്റേയോ, ദേശത്തിന്റേയോ അതിര്‍ത്തികളില്ല. ഗാസയില്‍ കൂട്ടക്കുരുതി നടത്തുന്നത് ഇസ്രായേലിന്റെ സൈന്യമെങ്കില്‍ നൈജീരിയയില്‍ ബോക്കോ ഹറാം തീവ്രവാദികളാണ് ഇത് ചെയ്യുന്നത്.

നൂറിലധികം പേരെയാണ് കഴിഞ്ഞ ദിവസം ബോക്കോഹറാം തീവ്രവാദികള്‍ വധിച്ചത്. നൈജീരിയയിലെ ദാംബോ പട്ടണത്തിലാണ് തീവ്രവാദികള്‍ അരുംകൊല നടത്തിയത്.

വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു ആക്രമണം. ഗ്രനേഡുകളും റോക്കറ്റുകളും നാടന്‍ ബോംബുകളും യന്ത്രത്തോക്കുകളുമായി ബോക്കോ ഹറാം തീവ്രവാദികള്‍ ഇരച്ചുകയറുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ചവരെയല്ലാം അവവര്‍ വെടിവച്ച് കൊന്നു. പിന്നീട് ഗ്രാമത്തിന് തീയിട്ടു.

വടക്ക് കിഴക്കന്‍ പ്രദേശമായ അസ്‌കിര ഉഹയിലെ നൂറ് കണക്കിനാളുകള്‍ ഭയപ്പാടിലാണ് ഇപ്പോള്‍ ജീവിക്കുന്നത്. ഏത് നിമിഷവും ബോക്കോ ഹറാമിന്റെ ആക്രമണം ഇവര്‍ പ്രതീക്ഷിക്കുന്നുണ്ട്. മറ്റ് ഒമ്പത് ഗ്രാമങ്ങളും താവ്രവാദികള്‍ ലക്ഷ്യമിടുന്നുണ്ടെന്നാണ് വിവരം.

ദാംബോയില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ മറവ് ചെയ്യുന്നതിന്‌ടെ വീണ്ടും തീവ്രവാദികള്‍ ആക്രമിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ട് തന്നെ മരണ സംഖ്യ ഇപ്പോള്‍ ലഭിച്ച കണക്കിനേക്കാള്‍ അധികമാണെന്നും വിലയിരുത്തപ്പെടുന്നു.

നേരത്തെ 200 സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ തട്ടിക്കൊണ്ടുപോയാണ് ബോക്കോ ഹറാം തീവ്രവാദികള്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കുകയാണ് ഇവരുടെ ലക്ഷ്യം. പാശ്ചാത്യ വിദ്യഭ്യാസത്തിനും സംസ്‌കാരത്തിനും എതിരെയാണ് ഇവരുടെ യുദ്ധം.

English summary
Boko Haram extremists have killed more than 100 people and hoisted their black and white flag over a north-eastern town left undefended by Nigeria's military.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X