പാകിസ്താനില്‍ ചാവേര്‍ ആക്രമണം: പോലീസുകാര്‍ ഉള്‍പ്പെടെ 16 പേര്‍ കൊല്ലപ്പെട്ടു

  • Posted By:
Subscribe to Oneindia Malayalam

ലാഹോര്‍: പാകിസ്താനിലെ ലാഹോറില്‍ ഉണ്ടായ ബോംബ് ആക്രമണത്തില്‍ പതിനാറ് പേര്‍ കൊല്ലപ്പെട്ടു. നാല്‍പ്പതിലധികം പേര്‍ക്ക് പരിക്കേറ്റു. ലാഹോറിലെ പഞ്ചാബ് അസംബ്ലിക്ക് മുന്നിലാണ് സ്‌ഫോടനം ഉണ്ടായത്. കൊല്ലപ്പെട്ടവരില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ട്.

pakistan

പഞ്ചാബ് അസംബ്ലിക്ക് മുമ്പില്‍ നൂറ് കണക്കിനാളുകള്‍ പ്രതിഷേധ പ്രകടനം നടത്തുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായത്. പരിക്കേറ്റവരെ മായോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 46 പേരെയാണ് ആശുപത്രിയിലാക്കിയത്. പതിനൊന്ന് പേര്‍ മരിച്ചതായി ലാഹോര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. മരണസംഖ്യ ഇനിയും കൂടാനാണ് സാധ്യത.

pakistan

സ്‌ഫോടനത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ജീവന്‍ നഷ്ടമായതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ചീഫ് ട്രാഫിക് ഓഫീസര്‍ അഹമ്മദ് മൊബീന് ജീവന്‍ നഷ്ടപ്പെട്ടതായി ലാഹോര്‍ സി സി പി ഓ അമീന്‍ വയീസ് പറഞ്ഞു. സീനിയര്‍ സൂപ്രണ്ട് ഓഫ് പോലീസ് സാഹിദ് ഗൊണ്ടാലും സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.

English summary
Police officials among many killed in suspected suicide bombing in Lahore
Please Wait while comments are loading...