
വിമാനത്തില്‍ വെച്ച് കാമുകിയുടെ കരച്ചില്‍; ഇവളെ തനിക്കറിയില്ലെന്ന് കാമുകന്‍, കൈയ്യൊഴിഞ്ഞു, വൈറല്‍
ലണ്ടന്‍: കാമുകിയുടെ ശല്യം സഹിക്കാന്‍ വയ്യാതെ അവരെ വിമാനത്തില്‍ നിന്ന് ഇറക്കിവിടാന്‍ താന്‍ കാരണക്കാരനായെന്ന് കാമുകന്‍. സോഷ്യല്‍ മീഡിയ സൈറ്റായ റെഡിറ്റ് ഈ യുവാവ് പങ്കുവെച്ച കുറിപ്പ് ഇപ്പോല്‍ വൈറലായിരിക്കുകയാണ്. താന്‍ പറഞ്ഞ കാര്യങ്ങള്‍ അനുസരിക്കാതെ വിമാനത്തില്‍ എത്തിയ കാമുകി വലിയ പൊല്ലാപ്പാണ് ഉണ്ടാക്കിയതെന്ന് ഇയാള്‍ പറയുന്നു.
ഒടുവില്‍ ബഹളമായി, വിമാനത്തില്‍ നിന്ന് അവരെ ഇറക്കിവിടേണ്ടി വന്നുവെന്നും യുവാവ് വെളിപ്പെടുത്തുന്നു. അതേസമയം എന്താണ് കാര്യമെന്ന് ഇയാള്‍ പോസ്റ്റില്‍ വിവരിക്കുന്നുണ്ട്. താന്‍ ചെയ്തത് ശരിയായ കാര്യമാണെന്നാണ് വിശ്വസിക്കുന്നതെന്നും ഇയാള്‍ പറഞ്ഞു.

തന്റെ കാമുകിയെ ഒഴിവാക്കാന്‍ കൂട്ടുനിന്നു എന്നാണ് കുറിപ്പില്‍ യുവാവ് പറയുന്നത്. പ്രതിശ്രുത വധുവിനെ ഒടുവില്‍ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടെന്നും യുവാവ് കുറിച്ചു. അവര്‍ വിമാനത്തില്‍ നിന്ന് പൊട്ടിക്കരഞ്ഞുവെന്നും പ്രതിശ്രുത വരന്‍ പറയുന്നു. ഇതിന് പിന്നാലെയാണ് ഇവരെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടതെന്നും, അതിന് താന്‍ കാരണക്കാരനായെന്നും, കാമുകിയെ തള്ളിപ്പറഞ്ഞത് കൊണ്ടാണ് ഇറക്കിവിട്ടതെന്നും യുവാവ് പറഞ്ഞു. എന്താണ് കാരണമെന്നും തുടര്‍ന്ന് ഇയാള്‍ വെളിപ്പെടുത്തി.

66 കോടി ഇന്ത്യക്കാരന് അടിച്ചത് സൗജന്യമായി കിട്ടിയ ലോട്ടറിയില്‍; ഇതുവരെ അറിഞ്ഞില്ല, ഫോണെടുത്തില്ല!!
താന്‍ പങ്കാളിയെയും കൊണ്ട് ഒരു അവധിക്കാലം ആഘോഷിച്ച് മടങ്ങിവരികയായിരുന്നു. കാമുകിയോട് ബാഗേജ് കൊണ്ടുവരുന്നതിന് നിയന്ത്രണങ്ങളുണ്ടെന്നും അവരെ അറിയിച്ചു. താന്‍ ചെറിയൊരു ബാഗേജാണ് അതുകൊണ്ട് കൊണ്ടുവരുന്നതെന്നും പങ്കാളിയെ അറിയിച്ചിരുന്നു. ഇതെല്ലാം വിമാനക്കമ്പനിയുടെ നിയന്ത്രണങ്ങള്‍ ഉള്ളത് കൊണ്ടായിരുന്നു. അത് അംഗീകരിച്ചാണ് ഇത്ര ചെറിയ ലഗേജ് കൊണ്ടുവരാന്‍ തീരുമാനിച്ചത്. പക്ഷേ ഇക്കാര്യം കാമുകിയെ അറിയിച്ചിട്ടും കണ്ട ഭാവം നടിച്ചില്ലെന്നും യുവാവ് പറഞ്ഞു.

ഭക്ഷണത്തിന് ബുദ്ധിമുട്ട്; യുവതിയെ തേടിയെത്തി മഹാഭാഗ്യം, ലക്ഷങ്ങള്‍ ലോട്ടറിയടിച്ചു
എന്റെ ഉപദേശം കേള്‍ക്കാന്‍ കാമുകിക്ക് താല്‍പര്യമില്ലായിരുന്നു. അത് മാത്രമല്ല, വലിയൊരു ബാഗ് നിറച്ചും സാധനങ്ങളും കൊണ്ടുവന്നു. ഇത് സാധാരണയുള്ള വിമാന നിയമങ്ങള്‍ക്കും അപ്പുറത്തുള്ളതായിരുന്നു. സാധാരണ ഇത്തരം വിഷയങ്ങള്‍ എയര്‍ലൈന്‍ ജീവനക്കാരോട് പറഞ്ഞാല്‍, അവര്‍ സംസാരിച്ച് ഈ പ്രശ്‌നങ്ങള്‍ തീര്‍ത്ത് വിമാനത്തിനുള്ളിലേക്ക് കടത്തിവിടാറുണ്ട്. എന്നാല്‍ കാമുകിയുടെ കാര്യത്തില്‍ ആ ചിന്തകളൊക്കെ പൊളിഞ്ഞു. അവര്‍ എന്തൊക്കെ പറഞ്ഞിട്ടും കാമുകിയുടെ ബാഗേജ് അനുവദിക്കാന്‍ തയ്യാറായിരുന്നില്ല.

വിമാനം ബാഗേജുകള്‍ കൊണ്ട് നിറഞ്ഞിരുന്നു. അതുകൊണ്ട് എന്തൊക്കെ പറഞ്ഞാലും അവര്‍ക്ക് അതിനുള്ളിലേക്ക് കൂടുതല്‍ സാധനങ്ങളുള്ള ബാഗേജ് കടത്തിവിടാനാവുമായിരുന്നില്ല. താന്‍ ചെറിയ ബാഗേജും കൊണ്ട് വിമാനത്തിലേക്ക് കടന്നുപോയിരുന്നു. പിന്നാലെ വലിയ ശബ്ദം കേട്ടു, വിമാനത്തിലെ ജീവനക്കാരിയും തന്റെ പ്രതിശ്രുത വധുവും തമ്മിലുള്ള തര്‍ക്കമായിരുന്നു അത്. എന്ത് കളിച്ചിട്ടും തര്‍ക്കം മാറിയില്ല. ഒടുവില്‍ അവള്‍ വിമാനത്തിനുള്ളില്‍ കയറി. സീറ്റില്‍ ഇരിക്കുകയും ചെയ്തു.

മുടി നരയ്ക്കുന്നതാണോ നിങ്ങളുടെ പ്രശ്‌നം; അത് മറന്നേക്കൂ, ഇക്കാര്യങ്ങള്‍ നിങ്ങളെ ചെറുപ്പമാക്കും
ഞാനാകെ തളര്‍ന്നു പോയിരുന്നു. വിമാനത്തിന്റെ വാതിലിലൂടെ പുറത്തേക്ക് നോക്കിയിരിക്കുകയായിരുന്നു. കാമുകി ആകെ രോഷത്തിലായിരുന്നു. വൈകാതെ തന്നെ വിമാനത്താവളത്തിലെ ജീവനക്കാരിയും ഒരു പോലീസുകാരനും പിന്നാലെയെത്തി. തന്റെ പ്രതിശ്രുത വധുവിനോട് വിമാനത്തില്‍ നിന്ന് ഇറങ്ങിപോകാന്‍ പറഞ്ഞു. രസകരമായ കാര്യങ്ങളാണ് പിന്നീട് നടന്നത്. അവള്‍ ഉറക്കെ കരഞ്ഞു കൊണ്ട് കൈകൂപ്പി. തന്നെ വിമാനത്തില്‍ നിന്ന് ഇറക്കി വിടരുതെന്ന് പറഞ്ഞു. എന്നാല്‍ അതൊന്നും അവര്‍ കേള്‍ക്കാന്‍ തയ്യാറായിരുന്നില്ല.

വൈകാതെ തന്നെ പോലീസുകാര്‍ എന്നോട് ഇവള്‍ നിങ്ങളുടെ കൂടെയുള്ളതാണോ എന്ന്. ഞാന്‍ അല്ല എന്ന് അവരോട് മറുപടി പറഞ്ഞു. ഇത് കേട്ട് കാമുകി ആകെ ഞെട്ടിപ്പോയി. എന്നെ അവളൊന്ന് തുറിച്ച് നോക്കി. തുടര്‍ന്ന് ബാഗും എടുത്ത് പുറത്തേക്ക് പോയി. പോകുന്ന വഴിയില്‍ മുഴുവന്‍ അവള്‍ എന്നെ കുത്തുവാക്കുകള്‍ പറയുന്നുണ്ടായിരുന്നു. ഒടുവില്‍ അടുത്ത വിമാനത്തിലാണ് അവള്‍ വീട്ടിലേക്ക് എത്തിയത്. താന്‍ തന്നെ അവളെ വീട്ടിലേക്ക് വിളിച്ച് കൊണ്ടുവന്നുവെന്നും യുവാവ് പറഞ്ഞു. ഇയാളുടെ പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.