വാക്‌സിന്‍ കുത്തിവെച്ച് ആളുകള്‍ മുതലയായി മാറും; വൈറസ് കമ്പനിയേ പരിഹസിച്ച് ബൊല്‍സനാരോ
ബ്രസീലിയ: കോവിഡ് വാക്‌സിന്‍ കമ്പനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോല്‍സനാരോ. വാക്‌സിന്റെ പാര്‍ശ്വഫങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ സാധിക്കില്ലെന്ന ഫൈസര്‍കമ്പനിയുടെ നിലപാടിനെതുരെയാണ് ബൊല്‍സനാരോ രംഗത്തെത്തിയത്. വാക്‌സിന്‍ കുത്തിവെച്ച് ആളുകള്‍ മുതലയായി മാറിയാലും സ്‌ത്രീകള്‍ക്ക് താടി വളര്‍ന്നാലും കമ്പനിക്ക് ഉത്തരവാദിത്വം ഉണ്ടാകില്ലെന്നായിരുന്നു പരിഹാസത്തോടെയുള്ള ബൊല്‍സനാരോയുടെ വിമര്‍ശനം.
ഫസര്‍ കമ്പനിയുടെ കരാറില്‍ നിന്നും ഒരു കാര്യം വ്യക്തമാണ്. മരുന്ന് കുത്തിവെച്ച് നിങ്ങള്‍ മുതലയായി മാറിയാലും അത് നിങ്ങളുടെ കുഴപ്പമാണ്. സത്രീകള്‍ക്ക് താടി വളര്‍ന്നാലും പുരുഷന്‍മാര്‍ സ്‌ത്രീകളുടെ ശബ്ദത്തില്‍ സംസാരിക്കാന്‍ തുടങ്ങിയാലും കമ്പനി യോതൊരു രീതിയുലുമുള്ള ഉത്തരവാദിത്വം ഏറ്റെടുക്കില്ല. അദ്ദേഹം പറഞ്ഞു. അതേ സമയം ബ്രസീലില്‍ വാക്‌സിന്‍ വിതരണം ആരംഭിച്ചു. വാക്‌സിന്‍ സൗജന്യമായിരിക്കുമെന്നും ആരെയും വാക്‌സിന്‍ എടുക്കാന്‍ നിര്‍ബന്ധിക്കെല്ലെന്നും ബൊല്‍സനാരോ പറഞ്ഞു.

Recommended Video
താന്‍ വാക്‌സിന്‍ സ്വീകരിക്കില്ലെന്ന് പറഞ്ഞത് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് ചില ആളുകള്‍ പറയുന്നുണ്ട്. എന്നാല്‍ തനിക്ക് വൈറസ് ബാധിച്ചിരുന്നെന്നും അതിനാല്‍ ആന്റി ബോഡി ഉല്‍പ്പാദിപ്പിക്കപ്പെട്ടുവെന്നും വാക്‌സിന്‍ ആവശ്യമില്ലെന്നും പ്രസിഡന്റ് വ്യക്തമാക്കി. 72 ലക്ഷം ആളുകള്‍ക്കാണ് ബ്രസീലില്‍ കോവിഡ് പിടിപെട്ടത്. 185,000 പേര്‍ മരിച്ചു എന്നാണ് കണക്ക് . കോവിഡ് ചെറിയൊരു പനിമാത്രമാണെന്നായിരുന്നു ബൊല്‍സോനരോയുടെ ആദ്യ നിലപാട്. ലോക്‌ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിനും അദ്ദേഹം എതിരായിരുന്നു.












Click it and Unblock the Notifications