ഫുട്‌ബോള്‍ ഇതിഹാസം പെലെ ആശുപത്രിയില്‍
സാവോ പോളോ: ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം പെല ആശുപത്രിയില്‍. താരത്തിന്റെ ആരോഗ്യ നില ഗുരുതരമാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് വിവരം.
മൂന്ന് തവണ ലോകകപ്പ് ഫുട്‌ബോള്‍ കിരീടം ഉയര്‍ത്തിയ പെലെ ഇപ്പോള്‍ സാവോ പോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലാണ് ഉള്ളത്. തീവ്രമായ മൂത്രാശയ അണുബാധയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പെലെ ഗുരുതരാവസ്ഥയിലാണെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിച്ച് തുടങ്ങിയപ്പോള്‍ അദ്ദേഹം തന്നെ വിശദീകരണവുമായി രംഗത്തെത്തി. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. ആശുപത്രിയിലെ ഒരു പ്രത്യേക മുറിയിലേക്ക് തന്നെ മാറ്റിയിരിക്കുകയാണെന്നും, അത് സ്വകാര്യതക്ക് വേണ്ടി മാത്രമാണെന്നും ആണ് അദ്ദേഹത്തിന്റെ ട്വീറ്റ്.
I was not put into intensive care today, I was simply relocated to a special room within the hospital for privacy purposes only.
— Pelé (@Pele) November 27, 2014 ആശുപത്രിയില്‍ തന്നെ കാണാനെത്തുന്ന ആരാധകരോട് അദ്ദേഹം നന്ദി പ്രടിപ്പിക്കുകയും ചെയ്തു. ഇപ്പോള്‍ ചികിത്സ അത്യാവശ്യമാണെന്നും ഉടന്‍ സുഖം പ്രാപിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
കിഡ്‌നി സ്റ്റോണിനെ തുടര്‍ന്ന് ഈ മാസം തുടക്കത്തിലാണ് പെലെ ശസ്ത്രക്രിയക്ക് വിധേയനായത്. നവംബര്‍ 13 നായിരുന്നു ശസ്ത്രക്രിയ. അതിന് ശേഷം വീട്ടിലെത്തിയ പെലെക്ക് മൂത്രാശയ അണുബാധ രൂക്ഷമാവുകയായിരുന്നു.
1,363 മത്സരങ്ങളില്‍ നിന്നായി 1,281 ഗോളുകള്‍ നേടിയ പെലെ ഇക്കാര്യത്തില്‍ ലോക റെക്കോര്‍ഡിന് ഉടമയാണ്. ലോകത്തിലെ എക്കാലത്തേയും മികച്ച ഫുട്‌ബോള്‍ താരമെന്നാണ് അദ്ദേഹത്തെ ഫുട്‌ബോള്‍ പ്രേമികള്‍ വിളിക്കുന്നത്.












Click it and Unblock the Notifications