ഇറാന് പ്രസിഡന്റിന്റെ സഹോദരനെ ജയിലിലടച്ചു; ചാരവൃത്തിയല് 3 പേര്‍ക്ക് തടവ്, ഒരാള്‍ക്ക് വധശിക്ഷ
ടെഹ്റാന്: ഇറാന് പ്രസിഡന്റ് ഹസന് റൂഹാനിയുടെ സഹോദരന് ജയില്‍ ശിക്ഷ. അഴിമതിക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതി അഞ്ച് വര്‍ഷം തടവ് വിധിച്ചതെന്ന് ഇറാനിലെ സര്‍ക്കര്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ ചാരവൃത്തി നടത്തിയെന്ന കേസില്‍ ഒരാളെ വധശിക്ഷക്ക് വിധിച്ചു. മറ്റു മൂന്ന് പേര്‍ക്ക് ജയില്‍ ശിക്ഷയും വിധിച്ചു. അമേരിക്കക്കും ബ്രിട്ടനും വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയെന്നാണ് നാല് പേര്‍ക്കെതിരായ ആരോപണം.

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കെയാണ് പ്രസിഡന്റിന്റെ സഹോദരന് ഹുസൈന് ഫെറയ്ദൂനെ അഴിമതിക്കേസില്‍ ശിക്ഷിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. 2013ലും 2017ലും വിജയിച്ച ഹസന് റൂഹാനിയുടെ പ്രധാന വാഗ്ദാനം അഴിമതി തുടച്ചുനീക്കുമെന്നതായിരുന്നു. 2017ലാണ് ഹുസൈന് ഫെറയ്ദൂന്‍ അറസ്റ്റിലായത്. തുടര്‍ന്ന് വിശദമായ അന്വേഷണത്തിന് കോടതി ഉത്തരവിട്ടിരുന്നു. ഇയാള്‍ക്കെതിരെ മറ്റു കേസുകളൊന്നുമില്ലെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.
വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ പല പ്രധാന ചുമതലകളും വഹിച്ച വ്യക്തിയാണ് ഫെറയ്ദൂന്‍. ഇദ്ദേഹത്തിന്റെ സുഹൃത്ത് അലി സിദ്ദീഖിയെ അനധികൃതമായി സര്‍ക്കാര്‍ ബാങ്കിന്റെ മേധാവിയായി നിയമിക്കാന്‍ ഫറയ്ദൂന് ഇടപെട്ടുവെന്നാണ് ആരോപണം. രാജ ന്യൂസ് ആണ് ആദ്യം വിവരം പുറത്തുവിട്ടത്. പിന്നീട് ഇറാനിലെ ജനറല്‍ ഇന്സ്പെക്ഷന് ഓഫീസ് മേധാവി നാസര്‍ സിറാജും ഇക്കാര്യം ശരിവച്ചു.
മഹ്മൂദ് അഹ്മദി നജാദിന് ശേഷം ഇറാന്റെ പ്രസിഡന്റായ വ്യക്തിയാണ് ഹസന് റൂഹാനി. അഴിമതി മുക്ത ഇറാന് എന്നതായിരുന്നു ഇദ്ദേഹത്തിന്റെ മുദ്രാവാക്യം. എന്നാല്‍ സഹോദരന് തന്നെ അഴിമതി കേസില്‍ കുടങ്ങിയത് ഹസന് റൂഹാനിക്ക് കനത്ത തിരിച്ചടിയാണ്.
-
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ട്രംപിന്റെ ബിസിനസ് ബുദ്ധി? 20 മിനുട്ടില്‍ 840 കോടിയുടെ ലാഭം, ഇറാന് പ്രഖ്യാപനം വ്യാജമോ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
ഹിറ്റ്ലറെ വിറപ്പിച്ച ആ അമേരിക്കൻ സൈന്യം ഇറാനിലേക്ക്; വൻ യുദ്ധത്തിന് കളമൊരുങ്ങുന്നു? -
ഇറാനെ വരുതിയിലാക്കാന്‍ അമേരിക്ക; ചര്‍ച്ചകള്‍ക്കിടയിലും ആക്രമണം തുടര്‍ന്ന് ഇസ്രായേലും ഇറാനും -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
എൽപിജി പ്രതിസന്ധി തീർക്കാൻ നിർണായക നീക്കം; പുതിയ സിലിണ്ടർ വരാൻ സാധ്യത -
ഊര്‍ജ പ്രതിസന്ധി; അവലോകന യോഗവുമായി പ്രധാനമന്ത്രി; ആഭ്യന്തര വിപണിയില്‍ ക്ഷാമം ഉണ്ടാകരുതെന്ന് നിര്‍ദേശം -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില











Click it and Unblock the Notifications