ദുബായ് : അറബിയുടെ പോക്കറ്റടിച്ച് ലക്ഷങ്ങള്‍ നാട്ടിലേയ്ക്ക് അയച്ച പ്രവാസി ക്യാമറയില്‍ കുടുങ്ങി
ദുബായ്: അറബിയുടെ പോക്കറ്റടിച്ച് ആ പണം നാട്ടിലേയ്ക്ക് അയച്ച പ്രവാസി അറസ്റ്റിലായി. അറബിയുടെ പോക്കറ്റില്‍ ഉണ്ടായിരുന്ന 10,500 (ഏകദേശം 195106.9 ഇന്ത്യന്‍ രൂപ) ദിര്‍ഹം മോഷ്ടിച്ച് നാട്ടിലേയ്ക്ക് അയച്ച പ്രവാസിയാണ് അറസ്റ്റിലായത്. ദുബായ് ക്രിമിനല്‍ കോടതിയില്‍ ഇയാള്‍ വിചാരണ നേരിടുകയാണ്.
താമസ്ഥലത്തെ പ്‌ളേ റൂമില്‍ മകനോടൊപ്പം സമയം ചെലവഴിച്ച അറബിയ്ക്കാണ് പണം നഷ്ടമായത്. അറബിയും മകനും മുറിയില്‍ ഉണ്ടായിരുന്നപ്പോള്‍ വിദേശിയായ ഒരു ക്ളീനിംഗ് ജീവനക്കാരന്‍ മാത്രമാണ് ആ മുറിയില്‍ എത്തിയത്. അതിനാല്‍ തന്നെ മോഷണം തിരിച്ചറിഞ്ഞപ്പോള്‍ ആദ്യ സംശയം ഇയാളിലേയ്ക്ക് തന്നെയായിരുന്നു.

ക്യാമറയില്‍
പ്രവാസിയുടെ മോഷണം കുടുങ്ങിയത് ക്യാമറയിലാണ്. അറബിയുടെ പഴ്‌സുമായി ഇയാള്‍ പുറത്തേയ്ക്ക് പോകുന്നതാണ് സിസിടിവിയില്‍ പതിഞ്ഞത്

കൃത്യമായി
മുറിയിലേയ്ക്ക് വരുമ്പോള്‍ അറബിയുടെ പഴ്‌സ് പോക്കറ്റില്‍ ഉണ്ടായിരുന്നതും ക്യാമറയില്‍ വ്യക്തം

രണ്ട് ലക്ഷത്തോളം
മോഷ്ടിച്ച രണ്ട് ലക്ഷത്തോളം രൂപ പ്രവാസി അന്ന് തന്നെ നാട്ടിലേയ്ക്ക് അയച്ചു. ഇതിന്റെ രസീതും കണ്ടെടുത്തു

ശിക്ഷ
കേസില്‍ വി്ധി പറയുന്നത് മാര്‍ച്ച് ഏഴിലേയ്ക്ക് മാറ്റി












Click it and Unblock the Notifications