കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടിയന്തര ലാന്‍ഡിങ്ങിനിടെ അപകടം: വിമാനം രണ്ടായി പിളര്‍ന്നു

Google Oneindia Malayalam News

കോസ്റ്ററിക്ക : എമര്‍ജന്‍സി ലാന്‍ലിങ്ങിനിടെ കാര്‍ഗോ വിമാനം തകര്‍ന്നു. ലാന്‍ഡിങ്ങിനിടെ സ്‌കിഡ് ചെയ്ത് ട്രാക്കിലൂടെ സഞ്ചരിച്ച് രണ്ടായി പിളരുകയായിരുന്നു. ഡിഎച്ച്എല്‍ ഓപ്പറേറ്റ് ചെയ്യുന്നു വിമാനമാണ് അപകടത്തില്‍പെട്ടത്. സാന്‍ജോസിലെ അന്താരാഷ്ട വിമാനത്താവളം താല്‍ക്കാലികമായി പൂട്ടി. ക്രൂ അംഗങ്ങള്‍ സുരക്ഷിതരാണെന്ന് കോസ്റ്റാറിക്കയിലെ അഗ്‌നിശമനസേനാ മേധാവി ഹെക്ടര്‍ ഷാവ്‌സ് പറഞ്ഞു. മെഡിക്കല്‍ ചെക്കപ്പിനായി ഇവരെ കൊണ്ടുപോയിട്ടുണ്ടെന്നും റെഡ് ക്രോസ് പ്രവര്‍ത്തകനായ ഗൈഡോ വാസ്‌ക്വസ് പറഞ്ഞു.

ഇന്നലെ രാവിലെ 10.30ഓടെയാണ് സംഭവം നടന്നത്. സാന്‍ ജോസിന് പുറത്തുള്ള ജുവാന്‍ സാന്താമരിയ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട ബോയിംഗ്-757 വിമാനമാണ് അപകടത്തില്‍പെട്ടത്. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് അടിയന്തര ലാന്‍ഡിംഗ് നടത്തിയത്. ഹൈഡ്രോളിക് പ്രശ്‌നത്തെക്കുറിച്ച് ജീവനക്കാര്‍ അധികാരികളെ അറിയിച്ചിരുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. വൈകിട്ട് 6 മണി വരെയാണ് വിമാനത്താവളം അടച്ചിട്ടിരിക്കുന്നത്.

dhl

അപകടത്തെ തുടര്‍ന്ന് 8500 യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടായെന്നും 57 കോമേഴ്ഷ്യലും കാര്‍ഗോ വിമാനങ്ങളുടെയും സര്‍വീസിനെ ബാധിച്ചെനിനും എയര്‍പോര്‍ട്ട് ഓപ്പറേറ്റര്‍ പറഞ്ഞു. അതേ സമയം അപകടത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഡിഎച്ച്എല്‍ വ്യക്തമാക്കി.

Video Credit: Breaking Aviation News & Videos

അടുത്തിടെ ചൈനയില്‍ ബോയിങ് വിമാനം അപകടത്തില്‍പെട്ടിരുന്നു. കുന്‍മിങില്‍നിന്നു ഗാങ്ഷോയിലേക്ക് പോകുന്ന വിമാനം അപകടത്തില്‍പെടുകയായിരുന്നു. 132 യാത്രക്കാരുമായി പുറപ്പെട്ട ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സ് ബോയിങ് 737-800 വിമാനം തകര്‍ന്നു വീഴുകയായിരുന്നു. വിമാനം കുത്തനെ താഴേക്ക് പതിക്കുകയായിരുന്നു. അതേ സമയം വിമാനാപകടത്തെ തുടര്‍ന്ന് ബോയിങ് 737 വിമാനങ്ങളുടെ നിരീക്ഷണം ഇന്ത്യ ശക്തമാക്കിയിട്ടുണ്ട്.

യുക്രൈന്‍ പിടിക്കാനാവാതെ പുടിന്‍, സൈനിക നഷ്ടം താങ്ങാവുന്നതിലും അധികം, സമ്മതിച്ച് റഷ്യയുക്രൈന്‍ പിടിക്കാനാവാതെ പുടിന്‍, സൈനിക നഷ്ടം താങ്ങാവുന്നതിലും അധികം, സമ്മതിച്ച് റഷ്യ

ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ വിമാനങ്ങളുടെ പ്രവര്‍ത്തനക്ഷമത പരിശോധിക്കുന്നതിനായി പ്രത്യേക സംഘങ്ങളെയും അയച്ചിട്ടുണ്ട്. നിലവിലെ സാഹചര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും വിമാനങ്ങളുടെ സുരക്ഷക്ക് ഏറെ പ്രാധാന്യം നല്‍കുന്നുണ്ടെന്നും ഡി.ജി.സി.എ. മേധാവി അരുണ്‍ കുമാര്‍ വ്യക്തമാക്കിയിരുന്നു.

Recommended Video

cmsvideo
അതിതീവ്ര വ്യാപനശേഷിയുള്ള പുതിയ കൊവിഡ് വകഭേദം സ്ഥിരീകരിച്ചു | Oneindia Malayalam

ഇന്ത്യയിലെ ഒട്ടുമിക്ക വിമാന കമ്പനികള്‍ക്കും ബോയിങ് 737 വിമാനങ്ങള്‍ നിലവിലുണ്ട്. അപകടവുമായി നടക്കുന്ന അന്വേഷണങ്ങള്‍ക്ക് ചൈനയുമായി സഹകരിക്കുമെന്ന് ബോയിങ് വിശദീകരിച്ചിരുന്നു. വെറും ഏഴ് വര്‍ഷം മാത്രം പഴക്കമുള്ള വിമാനമാണ് ചൈനയില്‍ അപകടത്തില്‍പെട്ടത്. സുരക്ഷയുടെ കാര്യത്തില്‍ മികച്ച റെക്കോര്‍ഡാണ് വിമാനത്തിന് ഉണ്ടായിരുന്നത്.
737-800 വിമാനങ്ങള്‍ 1990-കളിലാണ് ആദ്യമായി നിര്‍മിക്കുന്നത്.

സൺ കിസസ്സ് റെബ മോണിക്ക; അതല്ലെ ശെരി....വൈറലായ ചിത്രങ്ങൾ ഇങ്ങനെ

English summary
cargo plane met accident in emergency landing in Costa Rica
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X