കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി അറേബ്യയില്‍ പ്രതിഷേധം; കേസ് പാകിസ്താനില്‍... ഇമ്രാന്‍ ഖാന് കുരുക്ക് മുറുക്കി ഷഹ്ബാസ്

Google Oneindia Malayalam News

ഇസ്ലാമാബാദ്: പാകിസ്താന്‍ പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫിനെതിരെ സൗദിയിലെ മദീനയില്‍ പ്രതിഷേധം ഉയര്‍ന്ന സംഭവത്തില്‍ കേസ്. പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍, അദ്ദേഹത്തിന്റെ മന്ത്രസഭയിലുണ്ടായിരുന്നവര്‍ തുടങ്ങി 150ഓളം പേര്‍ക്കെതിരെയാണ് പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യാ പോലീസ് കേസെടുത്തിരിക്കുന്നത്. സൗദി അറേബ്യയില്‍ സന്ദര്‍ശനം നടത്തുന്ന ഷഹ്ബാസ് ഷരീഫ് മദീനയിലെ മസ്ജിദുന്നബവിയില്‍ എത്തിയപ്പോള്‍ കള്ളനെന്നും രാജ്യദ്രോഹിയെന്നും ചിലര്‍ വിളിച്ചിരുന്നു. സംഭവത്തില്‍ അഞ്ച് പാകിസ്താന്‍കാരെ സൗദി പോലീസ് അറസ്റ്റ് ചെയ്തു.

തൊട്ടുപിന്നാലെയാണ് പഞ്ചാബില്‍ ഇമ്രാന്‍ ഖാനെതിരെ കേസെടുത്തിരിക്കുന്നത്. ഇമ്രാന്‍ ഖാന്റെ അനുയായികളാണ് മദീനയില്‍ പ്രതിഷേധം സംഘടിപ്പിച്ചതെന്ന് പോലീസ് പറയുന്നു. പാകിസ്താന്‍ തെഹ്രീക്കെ ഇന്‍സാഫ് പാര്‍ട്ടി അധ്യക്ഷനാണ് ഇമ്രാന്‍ ഖാന്‍. അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ അംഗങ്ങളായിരുന്ന ഫവാദ് ചൗധരി, ശൈഖ് റഷീദ്, ഉപദേഷ്ടാവ് ഷഹ്ബാസ് ഗുല്‍, മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ഖാസിം സൂരി, ഇമ്രാന്‍ ഖാന്റെ സുഹൃത്ത് അനില്‍ മുസാറത്ത്, സാഹിബ്‌സാദ ജഹാംഗീര്‍ എന്നിവരും കേസില്‍ പ്രതികളാണ്.

i

ഫൈസലാബാദിലെ പോലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രവാചകന്റെ പള്ളിയെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഫൈസലാബാദ് സ്വദേശി നഈം ഭാട്ടി നല്‍കിയ പരാതിയിലാണ് കേസ്. പാകിസ്താന്‍ ശിക്ഷാ നിയമ പ്രകാരമുള്ള വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പാകിസ്താനില്‍ നിന്നും ബ്രിട്ടനില്‍ നിന്നും ഇമ്രാന്‍ ഖാന്‍ 100ലധികം അനുയായികളെ സൗദിയിലേക്ക് അയച്ചുവെന്നും ഇവരാണ് പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിക്കുകയും മദീനാ പള്ളിയെ അപമാനിക്കുകയും ചെയ്തതെന്നും എഫ്‌ഐആറില്‍ പറയുന്നു.

മദീന പള്ളിയില്‍ 'കള്ളന്‍' വിളി!! നാണംകെട്ട് പാകിസ്താന്‍ പ്രധാനമന്ത്രി... നടപടിയുമായി സൗദി അറേബ്യമദീന പള്ളിയില്‍ 'കള്ളന്‍' വിളി!! നാണംകെട്ട് പാകിസ്താന്‍ പ്രധാനമന്ത്രി... നടപടിയുമായി സൗദി അറേബ്യ

നിയമ പ്രകാരമുള്ള നടപടികള്‍ പ്രതികള്‍ക്കെതിരെയുണ്ടാകുമെന്ന് ഫൈസലാബാദ് പോലീസ് പറഞ്ഞു. അതേസമയം, മദീന പ്രതിഷേധത്തെ കുറിച്ച് ഒന്നുമറിയില്ലായിരുന്നു എന്നാണ് ഇമ്രാന്‍ ഖാന്റെ പ്രതികരണം. വിശുദ്ധ സ്ഥലത്ത് പ്രതിഷേധിക്കുന്നത് ചിന്തിക്കാന്‍ പോലും സാധിക്കില്ലെന്നാണ് ഇമ്രാന്‍ ഖാന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.

പാകിസ്താന്റെ പുതിയ പ്രധാനമന്ത്രിയായ ശേഷം ഷഹ്ബാസ് ഷരീഫിന്റെ ആദ്യ വിദേശ സന്ദര്‍ശനമാണ് സൗദിയിലേക്ക്. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനിടെ അദ്ദേഹം മക്ക, മദീന എന്നീ പുണ്യ നഗരങ്ങളും സന്ദര്‍ശിച്ചു. സൗദിയിലെ പ്രമുഖരുമായി ചര്‍ച്ച നടത്തി. മദീന പള്ളിയില്‍ ഷഹ്ബാസ് ഷരീഫ് എത്തിയ വേളയില്‍ ഒരുകൂട്ടം തീര്‍ഥാടകരാണ് കള്ളന്‍ കള്ളന്‍ എന്ന് വിളിച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുള്ള പാകിസ്താന്‍ സൗദി ഭരണകൂടത്തിന്റെ സഹായം പ്രതീക്ഷിക്കുന്ന സാഹചര്യത്തിലാണ് ഈ സംഭവങ്ങള്‍.

English summary
Case Against Imran Khan In Punjab Over Protest Against Shehbaz Sharif in Saudi Arabia Medina
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X