Get Updates
Get notified of breaking news, exclusive insights, and must-see stories!

വെടി നിര്‍ത്തണം; സൈന്യം രാജ്യം വിടണം... റഷ്യയ്ക്ക് മുമ്പില്‍ ഉപാധിയുമായി യുക്രൈന്‍

കീവ്: റഷ്യയുമായി സമാധാന ചര്‍ച്ചയ്ക്ക് തയ്യാറായ പിന്നാലെ ആവശ്യങ്ങള്‍ വ്യക്തമാക്കി യുക്രൈന്‍. ഇന്ന് ബലാറസ് അതിര്‍ത്തിയിലാണ് ചര്‍ച്ച. പ്രധാനമായും രണ്ട് ആവശ്യങ്ങളാണ് യുക്രൈന്‍ ചര്‍ച്ചയില്‍ ഉന്നയിക്കുക. റഷ്യന്‍ സൈന്യം വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണം എന്നതാണ് ഒന്ന്. എത്രയും പെട്ടെന്ന് സൈന്യം യുക്രൈനില്‍ നിന്ന് പിന്മാറണം എന്നതാണ് മറ്റൊന്ന്. യുക്രൈന്‍ പ്രസിഡന്റിന്റെ ഓഫീസ് ആണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ റഷ്യ ഈ ആവശ്യങ്ങള്‍ അംഗീകരിക്കുമോ എന്ന് വ്യക്തമല്ല.

v

ആറ് പേരാണ് യുക്രൈന്റെ പ്രതിനിധികളായി ചര്‍ച്ചയില്‍ പങ്കെടുക്കുക. സര്‍വെന്റ് ഓഫ് പീപ്പിള്‍ ചെയര്‍മാന്‍ ഡേവിഡ് അര്‍ഖാമിയ, പ്രതിരോധ മന്ത്രി ഒലക്‌സി റസിന്‍കോവ്, പ്രസിഡന്റിന്റെ ഓഫിസ് ഉപദേഷ്ടാവ് മിഖായില്‍ പോദോള്‍യക്, ആന്‍ഡ്രി കോസ്റ്റിന്‍, പാര്‍ലമെന്റംഗം റുസ്തം ഉമറോവ്, വിദേശകാര്യ സഹമന്ത്രി നിക്കോലായ് ടോച്ചിസ്‌കി എന്നിവരാണ് പ്രതിനിധി സംഘത്തിലുള്ളത്.

യുക്രൈന് എത്രയും വേഗം യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം തരണമെന്ന് പ്രസിഡന്റ് സെലന്‍സ്‌കി ആവശ്യപ്പെട്ടു. യുക്രൈനെ ഇയുവില്‍ ഉള്‍പ്പെടുത്തുന്നതിന് എതിരാണ് റഷ്യ. റഷ്യയെ പ്രകോപിപ്പിക്കുന്ന ആവശ്യമാണ് സെലന്‍സ്‌കി ഉന്നയിക്കുന്നത്. അതേസമയം ജനീവയില്‍ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഏജന്‍സി അടിയന്തര യോഗം ചേരാന്‍ തീരുമാനിച്ചു. യുക്രൈനില്‍ സിവിലിന്‍മാരും കൊല്ലപ്പെടുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് യോഗം ചേരുന്നത്.

യുഎന്‍ ജനറല്‍ അസംബ്ലി ചേരാനും യുക്രൈന്‍ വിഷയത്തില്‍ ആഗോള സമൂഹത്തിന്റെ വികാരം പ്രകടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. 193 അംഗ രാജ്യങ്ങളാണ് ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കുക. യുക്രൈനെതിരായ ആക്രമണം അവസാനിപ്പിക്കാന്‍ എല്ലാ രാജ്യങ്ങളും വ്‌ളാദിമിര്‍ പുടിനില്‍ സമ്മര്‍ദ്ദം ശക്തമാക്കണമെന്ന് ഇന്ത്യയിലെ യുക്രൈന്‍ അംബാസഡര്‍ ഡോ ഇഗോര്‍ പൊളിഖ ആവശ്യപ്പെട്ടു. യുക്രൈന്റെ ആവശ്യം പരിഗണിച്ച് യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും ഒട്ടേറെ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്.

റഷ്യന്‍ സൈന്യത്തെ നേരിടാന്‍ യുക്രൈന് ആയുധങ്ങള്‍ നല്‍കാന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചുണ്ട്. യുദ്ധ വിമാനങ്ങള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ യുക്രൈന് നല്‍കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ നയരൂപീകരണ മേധാവി ജോസഫ് ബോറല്‍ പറഞ്ഞു. സഹായം അഭ്യര്‍ഥിച്ച് യുക്രൈന്‍ ഭരണകൂടം നേരത്തെ യൂറോപ്യന്‍ യൂണിയനെ സമീപിച്ചിരുന്നു. റഷ്യയുടെ കേന്ദ്ര ബാങ്കിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ അമേരിക്കയും ബ്രിട്ടനും യൂറോപ്പും തീരുമാനിച്ചിട്ടുണ്ട്. റഷ്യയുടെ നാണയത്തിന് വലിയ തോതില്‍ മൂല്യത്തകര്‍ച്ച സംഭവിച്ചിരിക്കുകയാണ്. ബാള്‍ടിക് നഗരമായ സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലേക്ക് കാറുകളുമായി പോയ റഷ്യയുടെ ചരക്കുകപ്പല്‍ ഫ്രഞ്ച് സേന പിടിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+