കപ്പലിലെ സ്ത്രീകളുടെ മുറിയില്‍ നിന്ന് സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി, നാവികര്‍ക്കെതിരെ അന്വേഷണം...
സ്വകാര്യ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാവികസേന ഉദ്യോഗസ്ഥ നല്‍കിയ പരാതിയിലാണ് അന്വേഷണം നടക്കുന്നത്.
സാന്റിയാഗോ: കപ്പലിലെ വിശ്രമമുറിയില്‍ നിന്ന് വനിതാ നാവികരുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയതിന് നാവികര്‍ക്കെതിരെ കേസടുത്തു. ചിലിയന്‍ നാവികസേനയിലെ വനിതാ നാവികരുടെ സ്വകാര്യ ദൃശ്യങ്ങളാണ് സഹപ്രവര്‍ത്തകരായ നാവികര്‍ ക്യാമറയില്‍ പകര്‍ത്തിയത്. ഈ ദൃശ്യങ്ങള്‍ ഇവര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചതായും പരാതിയുണ്ട്.
തങ്ങളുടെ സ്വകാര്യ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാവികസേന ഉദ്യോഗസ്ഥ നല്‍കിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. കപ്പലിലെ വനിതാ നാവികരുടെ വിശ്രമമുറിയില്‍ നിന്ന് സഹപ്രവര്‍ത്തകരായ നാവികര്‍ തന്നെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് വ്യക്തമായിരുന്നു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ചിലിയന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

പകര്‍ത്തിയത് സഹപ്രവര്‍ത്തകര്‍
ചിലിയന്‍ നാവികസേനയുടെ കപ്പലിലെ വിശ്രമമുറിയില്‍ നിന്നുള്ള വനിതാ ഉദ്യോഗസ്ഥരുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയത് സഹപ്രവര്‍ത്തകരായ പുരുഷ നാവികര്‍ തന്നെയാണെന്ന് നേരത്തെ വ്യക്തമായിരുന്നു.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു...
പകര്‍ത്തിയ സ്വകാര്യ ദൃശ്യങ്ങള്‍ ഇവര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചിരുന്നു. വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ തങ്ങളുടെ വീഡിയോ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട വനിതാ നാവിക ഉദ്യോഗസ്ഥയാണ് മേലധികാരികള്‍ക്ക് പരാതി നല്‍കിയത്.

കുറ്റം തെളിഞ്ഞാല്‍ കര്‍ശന നടപടി...
സംഭവത്തില്‍ കപ്പലിലെ നാവികര്‍ക്കെതിരെയുള്ള അന്വേഷണം പുരോഗമിക്കുകയാണ്. കുറ്റം തെളിഞ്ഞാല്‍ ഇവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ചിലിയന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

സംഭവം സത്യമാണെങ്കില്‍ അംഗീകരിക്കാനാവില്ലെന്ന് പ്രസിഡന്റ്
രാജ്യത്ത് സത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അനുവദിക്കില്ലെന്നും, നാവികര്‍ക്കെതിരായുള്ള ആരോപണം ശരിയാണെങ്കില്‍ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നുമാണ് ചിലിയന്‍ പ്രസിഡന്റ് മിഷേല്‍ ബാഷ്‌ലെറ്റ് പ്രതികരിച്ചത്.












Click it and Unblock the Notifications