Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക രാജ്യം ഇനി അമേരിക്കയല്ല; അമേരിക്കയെ പിന്നിലാക്കി ചൈന മുന്നേറുന്നു

ബെയ്ജിംഗ്: അമേരിക്കെ പിന്തള്ളി ലോകത്തിലെ ഏറ്റവും വലിയ സമ്പന്ന രാഷ്ട്രത്തിലേക്ക് കുതിച്ച് ചൈന. കഴിഞ്ഞ രണ്ട് ദശാബ്ദത്തിനിടെ ചൈനയുടെ ആഗോള സമ്പത്ത് മൂന്നിരട്ടിയായാണ് വര്‍ധിച്ചത്.

ഇതോടെയാണ് പട്ടികയില്‍ ഒന്നാം സ്ഥാനം കൈയടക്കി വച്ചിരുന്ന അമേരിക്കയെ പിന്തള്ളി ചൈന ഒന്നാം സ്ഥാനത്തേക്ക് മുന്നേറുന്നത്. ബ്ലൂം ബര്‍ഗിലെ ഒരു സണ്‍സല്‍ട്ടിംഗ് ഏജന്‍സി പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് ചൈന ഒന്നാം സ്ഥാനത്തേക്ക് കുടക്കുന്നുവെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നത്.

1

ലേകത്തിലെ മൊത്തം 60 ശഷതമാനം സമ്പത്ത് ഉള്‍ക്കൊള്ളുന്ന പത്ത് വ്യത്യസ്ത രാജ്യങ്ങളുടെ ബാലന്‍സ് ഷീറ്റുകളാണഅ ഇവര്‍ പരിശോധനക്ക് വിധേയമാക്കിയത്. 2000ല്‍ 256ട്രല്യന്‍ ഡോളറായിരുന്നു ലോകത്തിന്റെ മൊത്തം ആസ്തി. അത് 2020 ആകുമ്പോഴേക്കും 514 ട്രല്ല്യന്‍ ഡോളറായി ഉയര്‍ന്നു. കണക്കുകല്‍ പ്രകാരം ലോക സമ്പത്തിന്റെ മൂന്നിലൊന്ന് വിഹിതം ചൈനയുടേതാണ്. മാക്കിന്‍സി ആന്‍ഡ് കമ്പിനിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് 120ല്‍ ട്രില്ല്യണ്‍ ഡോളറാണ് ഉയര്‍ന്നത്. പറഞ്ഞറിയിക്കാനാവാത്ത ഭീമമായ വളര്‍ച്ചയാണിതെന്നാണ് വിലയിരുത്തുന്നത്.

2

കഴിഞ്ഞ വര്‍ഷം കൊവിഡ് പ്രതിസന്ധിയിലാക്കിയ സാമ്പത്തിക രംഗത്തെ തിരികെ കൊണ്ടുവരാന്‍ രാജ്യങ്ങള്‍ നടത്തുന്ന ശ്രമങ്ങളെ സെന്റര്‍ പഠനവിധേയമാക്കിയിരുന്നു. ഇതില്‍ ചൈന, അമേരിക്കയെ ബഹുദൂരം പിന്നിലാക്കിയെന്നായിരുന്നു കണ്ടെത്തിയിരുന്നത്. കൊവിഡ് മൂലമുണ്ടായ തകര്‍ച്ച തീര്‍ച്ചയായും ചൈനയ്ക്ക് അനുകൂലമായി കാര്യങ്ങള്‍ മാറ്റി മറിച്ചു എന്ന് കരുതണമെന്നാണ് കഴിഞ്ഞ വര്‍ഷം പുറത്ത് വന്ന പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്.

3

നിര്‍ബന്ധിത ലോക്ഡൗണും, സാമ്പത്തിക രംഗത്തെ മാറ്റങ്ങളും നിപുണതയോടെ കൊവിഡ് രോഗത്തെ കൈകാര്യം ചെയ്ത രീതിയും ചൈന സാമ്പത്തിക രംഗത്ത് മുന്നേറാന്‍ കാരണമായെന്നാണ് വിലയിരുത്തല്‍. രണ്ട് വര്‍ഷം മുമ്പുള്ള റിപ്പോര്‍ട്ട് പ്രകാരം 62.58 ലക്ഷം കോടി യുഎസ് ഡോളര്‍ സമ്പത്തുമായി യുഎസ് ആണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്. 24.80 ലക്ഷം കോടി ഡോളറുമായി ചൈന രണ്ടാമതും 19.52 ലക്ഷം കോടി ഡോളറുമായി ജപ്പാന്‍ മൂന്നാം സ്ഥാനത്തുമാണുണ്ടായിരുന്നത്.

4

യുകെ, ജര്‍മനി, ഓസ്ട്രേലിയ, കാനഡ, ഫ്രാന്‍സ്, ഇറ്റലി എന്നീ രാജ്യങ്ങളാണ് പട്ടികയില്‍ ആദ്യ പത്തില്‍ ഇടം നേടിയ രാജ്യങ്ങള്‍.ഓരോ രാജ്യത്തെയും വ്യക്തികളുടെ കയ്യിലുള്ള സ്വകാര്യസ്വത്തിന്റെ മൊത്തം തുകയാണ് ടോട്ടല്‍ വെല്‍ത്ത് എന്ന പേരില്‍ റിപ്പോര്‍ട്ടില്‍ കണക്കാക്കുന്നത്. സര്‍ക്കാര്‍ ഫണ്ടുകള്‍ ഒഴിവാക്കിയുള്ള സമ്പത്താണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. കൂടുതല്‍ ജനസംഖ്യയുള്ള രാജ്യങ്ങള്‍ക്ക് പട്ടികയില്‍ ഇത് അനുകൂലമായിട്ടുമുണ്ട്.

5

ഇന്ത്യയില്‍ സംരംഭകത്വം, മികച്ച വിദ്യാഭ്യാസ സമ്പ്രദായം, ഐടി, റിയല്‍ എസ്റ്റേറ്റ്, ആരോഗ്യമേഖല, മീഡിയ എന്നീ രംഗങ്ങള്‍ അടുത്ത പത്തു വര്‍ഷത്തില്‍ രാജ്യത്തെ സമ്പത്തില്‍ 200ശതമാനം വര്‍ദ്ധനവ് ഉണ്ടാക്കുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടികാട്ടിയിരുന്നത്. അടുത്ത ദശകത്തില്‍ ആഗോള സമ്പത്തില്‍ 50ശതമാനം വര്‍ദ്ധനവ് കാണാന്‍ കഴിയുമെന്നും ഇന്ത്യ, ശ്രീലങ്ക, വിയറ്റ്നാം, ചൈന തിടങ്ങിയ രാജ്യങ്ങളായിരിക്കും അതിവേഗം വളരുന്ന സമ്പത്വ്യവസ്ഥകളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നത്.

Recommended Video

cmsvideo
    ഇനി കുത്തിവെക്കണ്ട..വാക്സിൻ മൂക്കിലൂടെ ഒഴിച്ചാൽ മതി..മികച്ച പ്രതിരോധ ശേഷിയും
    6

    ഡോളറിന്റെ ആധിപത്യമാണ് ലോക രാജ്യങ്ങളുിടെ സാമ്പത്തിക പട്ടികയില്‍ അമേരിക്കയെ മുന്നില്‍ നിര്‍ത്തിയിരുന്നത്. ആയുധങ്ങളേക്കാള്‍ കൂടുതല്‍ ഡോളറിന്റെ ശക്തികൊണ്ടാണ് അമേരിക്ക ലോകത്തെ നിയന്ത്രിക്കുന്നത്. ഡോളറിന്റെ ശക്തികൊണ്ടാണ് അമേരിക്ക ലോക കമ്പോളം അടക്കി ഭരിക്കുന്നത്. ഡോളറിനെ തളര്‍ത്താന്‍ ആഗ്രഹിക്കുന്ന ചൈനയ്ക്കുപോലും ഒരു പരിധി വരെയെങ്കിലും ഡോളറില്‍ വ്യാപാരം നടത്തേണ്ടി വരും. അത്ര ശക്തമാണ് ലോക വിപണിയില്‍ ഡോളറിന്റെ പങ്ക്. 2020ല്‍, 2591 ശതകോടി ഡോളര്‍ മൂല്യം വരുന്ന കയറ്റുമതിയായിരുന്നു ചൈന നടത്തിയിരുന്നത്. ഇതില്‍ 281 ശതകോടി ഡോളറിലാണ് ചൈന വ്യാപാരം നടത്തിയത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+