അരുണാചൽ പ്രദേശ് അതിർത്തിക്ക് സമീപം ടിബറ്റിലൂടെ 67 കിലോമീറ്റർ നിർമ്മിച്ച് ചൈന
10 ദശലക്ഷം ഡോളർ ചെലവിലായിരുന്നു നിർമാണം
ന്യൂഡൽഹി: അതിർത്തിയിൽ വീണ്ടും സംഘർഷ മുന്നറിയിപ്പ് നൽകി ചൈനയുടെ റോഡ് നിർമ്മാണം. അരുണാചൽ പ്രദേശിലെ ഇന്ത്യ - ചൈന അതിർത്തിയോട് ചേർന്നാണ് 67 കിലോമീറ്റർ നീളത്തിൽ റോഡ് നിർമാണം പൂർത്തികരിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും ആഴമേറിയ തോട്ടായി അറിയപ്പെടുന്ന യാർലംഗ് സാങ്ബോ ഗ്രാൻഡ് കാന്യോൺ വഴിയാണ് ചൈന ഈ ദേശീയപാത നിർമ്മിച്ചിരിക്കുന്നത്. 310 ദശലക്ഷം ഡോളർ ചെലവിലായിരുന്നു നിർമാണം.

67.22 കിലോമീറ്റർ നീളമുള്ള ഹൈവേ ചൈനീസ് നഗരമായ നിയിഞ്ചിയിലെ പാഡ് നഗരത്തെയും മെഡോഗ് കൗണ്ടിയിലെ ബൈബുങ് നഗരത്തെയും ബന്ധിപ്പിക്കുന്നതാണ്. ഈ രണ്ട് നഗരങ്ങൾക്കുമിടയിലുള്ള യാത്രാ സമയം എട്ട് മണിക്കൂർ കുറയ്ക്കുന്നതാണ് പദ്ധതി. 2.15 കിലോമീറ്റർ നീളമുള്ള തുരങ്കവും ദേശീയപാതയിൽ ഉൾപ്പെടുന്നു. ദേശീയപാതയുടെ നിർമ്മാണം 2014ലാണ് ആരംഭിക്കുന്നത്. ദേശീയപാതയിലെ ഏറ്റവും ഉയർന്നതും താഴ്ന്നതുമായ സ്ഥലങ്ങൾ തമ്മിലുള്ള ഉയര വ്യത്യാസം 2,892 മീറ്റർ വരെയാണ് എന്ന പ്രത്യേകതയുമുണ്ട്.
ടിബറ്റിലെ അവസാനത്തെ കൗണ്ടിയാണ് അരുണാചൽ പ്രദേശിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന മെഡോഗ്. ഏറെക്കാലമായി അരുണാചൽ പ്രദേശ് തങ്ങളുടേതാണെന്ന് അവകാശപ്പെടുന്ന ചൈനയുടെ മറ്റൊരു നിർണായക നീക്കമായാണ് റോഡ് നിർമാണത്തെ ഇന്ത്യ ഉറ്റുനോക്കുന്നത്. ചൈനയുടെ അവകാശങ്ങളെ ഇതിനോടകം നിരവധി തവണ ഇന്ത്യ നിരാകരിച്ചെങ്കിലും ഭാവി നീക്കം എന്താകുമെന്ന് നിരീക്ഷിച്ച് വരുകയാണ് രാജ്യം.
ദില്ലിയില്‍ കനത്ത മഴ: ചിത്രങ്ങള്‍ കാണാം
ഈ വർഷം മാർച്ചിൽ രാജ്യത്തെ പാർലമെന്റായ നാഷണൽ പീപ്പിൾസ് കോൺഗ്രസ് (എൻപിസി) ബ്രഹ്മപുത്ര മലയിടുക്കിന് മുകളിൽ ഒരു മെഗാ ഡാം നിർമ്മിക്കാനുള്ള പദ്ധതി ചൈന ഇതിനകം തന്നെ അംഗീകരിച്ചിട്ടുണ്ട്. അണക്കെട്ടിന് മണ്ണിടിച്ചിലും തടാകങ്ങളും ഉയർത്തുന്ന ഭീഷണിയെക്കുറിച്ച് എഞ്ചിനീയർമാർ ആശങ്ക പ്രകടിപ്പിച്ചതായി ഹോങ്കോംഗ് ആസ്ഥാനമായുള്ള സൗത്ത് ചൈന മോർണിംഗ് പോസ്റ്റിന്റെ സമീപകാല റിപ്പോർട്ട്.
ഭാനു ശ്രീയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications