ജി4 സ്വൈൻ ഫ്ലൂ പുതിയതല്ല: മനുഷ്യരിലേക്ക് പകരില്ലെന്ന് ചൈനീസ് വാദം, പഠനറിപ്പോർട്ട് നിരസിച്ചു!!
ബെയ്ജിംഗ്: ചൈനയിൽ കണ്ടെത്തിയ ജി 4 ശ്രേണിയിൽപ്പെട്ട സ്വൈൻ ഫ്ലൂ വൈറസ് പുതിയതല്ലെന്ന് ചൈനീസ് സർക്കാർ. ജി 4 വൈറസിന് മനുഷ്യരെയോ മൃഗങ്ങളെയോ എളുപ്പത്തിൽ ബാധിക്കാനോ രോഗികളാക്കാനോ കഴിയില്ലെന്നാണ് ചൈനയിലെ കൃഷി, ഗ്രാമകാര്യ മന്ത്രാലയം ശനിയാഴ്ച വ്യക്തമാക്കിയത്. വൈറസ് ഗുരതരമായി ബാധിക്കാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിക്കൊണ്ട് പുറത്തിറങ്ങിയ പഠനറിപ്പോർട്ടും ചൈന ഇതിനകം തന്നെ തള്ളിക്കളഞ്ഞിട്ടുണ്ട്.

പഠന റിപ്പോർട്ട് തള്ളി
ഒരു സംഘം ചൈനീസ് ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് യുഎസ് ജേണലാണ് പ്രസിദ്ധീകരിച്ചത്. കൊറോണ ശേഷം മറ്റൊരു പകർച്ചാവ്യാധിയായിരിക്കും ഇതെന്നാണ് പഠനറിപ്പോർട്ട് നൽകിയ മുന്നറിയിപ്പ്. മാധ്യമങ്ങളാണ് പഠനറിപ്പോർട്ടിനെ പെരുപ്പിച്ച് കാണിച്ചതെന്നും ചൈനീസ് മന്ത്രാലയം കുറ്റപ്പെടുത്തിയിട്ടുണ്ട്. അതേ സമയം റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾക്ക് വേണ്ടത്ര തെളിവുകളില്ലെന്നും ചൈനീസ് കാർഷിക മന്ത്രാലയം കൂട്ടിച്ചേർത്തു.

മനുഷ്യരിലേക്ക് പടരില്ല
പന്നി വ്യവസായത്തിലും പൊതുജനാരോഗ്യത്തിലും ജി 4 വൈറസ് എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ച് പഠനങ്ങളും സെമിനാറും സംഘടിപ്പിച്ച ശേഷമാണ് ചൈനീസ് മന്ത്രാലയം ജി 4 വൈറസ് സംബന്ധിച്ച് നിഗമനത്തിലെത്തുന്നത്. ചൈനീസ് മൃഗഡോക്ടർമാരും ആന്റി വൈറസ് വിദഗ്ധരും പിഎഎഎസ് പ്രമുഖ എഴുത്തുകാരും ഉൾപ്പെടെയുള്ളവരാണ് ഈ സെമിനാറിൽ പങ്കെടുത്തത്. അതേ സമയം ജി4 വൈറസിനെക്കുറിച്ച് പഠനറിപ്പോർട്ട് തയ്യാറാക്കിയവർ തന്നെ വൈറസ് മനുഷ്യരിലേക്ക് വ്യാപിക്കില്ലെന്നും രോഗാവസ്ഥയ്ക്ക് കാരണമാകില്ലെന്നും സ്ഥിരീകരിച്ചെന്നും ചൈന അവകാശവാദമുന്നയിക്കുന്നുണ്ട്.

ഗവേഷണം
ചൈനീസ് വിദേശകാര്യമന്ത്രാലയത്തിന് വേണ്ടി ചൈനീസ് കാർഷിക സർവകലാശാലയിലെ സ്വൈൻ വൈറൽ ഡിസീസ് ശാസ്ത്രജ്ഞൻ യാങ് ഹാൻചുനാണ് ജി4 വൈറസ് സംബന്ധിച്ച് പ്രസ്താവന പുറത്തിറക്കിയിട്ടുള്ളത്. ചൈനീസ് ആന്റി എപിഡമിക് കമ്മറ്റി അംഗം കൂടിയാണ് ഇദ്ദേഹം. ജനിതക ഘടനയിൽ മാറ്റം വന്ന ജി4 എന്ന ശ്രേണിയിൽപ്പെട്ട വൈറസ് പക്ഷിപ്പനിക്ക് കാരണമാ എച്ച്1എൻ1 ന് സമാനമാണെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. 2011 മുതൽ 2018വരെയുള്ള കാലയളവിൽ അറവുശാലകളിൽ എത്തിക്കുന്ന പന്നികളിൽ നിന്ന് 30000 മൂക്കിലെ സ്രവം ശേഖരിച്ചാണ് ഗവേഷകർ ഇത് സംബന്ധിച്ച പഠനം നടത്തുന്നത്.

ലോകാരോഗ്യ സംഘടന പറയുന്നത്
ഇപ്പോൾ ചൈനയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ള ജി 4 വൈറസ് പുതിയതല്ലെന്ന് സെമിനാറിൽ പങ്കെടുത്തവർ വ്യക്തമാക്കിയിട്ടുണ്ട്. ലോകാരോഗ്യ സംഘടനയും ഡബ്ല്യുഎച്ച്ഒയും ചൈനയിലെ അനുബന്ധ ഏജൻസികളും 2011 മുതൽ തുടർച്ചയായി ഇത്തരം വൈറസുകളെ നിരീക്ഷിക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പ്രസ്താവനയിൽ പറയുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications