മാലിദ്വീപില്‍ പ്രതിസന്ധി മുതലെടുക്കാന്‍ ചൈന, നേരിട്ട് ഇടപെടില്ല, ഇന്ത്യയെ ഒതുക്കാനും ശ്രമം

  • Written By: Vaisakhan
Subscribe to Oneindia Malayalam

ബെയ്ജിങ്: മാലിദ്വീപിലെ പ്രശ്‌നങ്ങള്‍ അതിരൂക്ഷമായതോടെ ചൈന പരോക്ഷമായി ഇടപെടുന്നു. ഇന്ത്യയുടെ ഇടപെടല്‍ മറികടക്കുക എന്നതാണ് ചൈനയുടെ ലക്ഷ്യം. അടുത്തിടെ ഇന്ത്യ മാലിദ്വീപുമായി അകന്നതും ബന്ധം മോശമായതും ചൈന മുതലെടുക്കുന്നു എന്നാണ് സൂചന. സ്വതന്ത്രവ്യാപാര കരാറടക്കമുള്ള കാര്യങ്ങളില്‍ മാലിദ്വീപുമായി അടുത്തിടെ കരാറിലെത്താനും ചൈനയ്ക്ക് സാധിച്ചിരുന്നു

പാകിസ്താനുമായിട്ട് മാത്രമാണ് ചൈനയ്ക്ക് സ്വതന്ത്രവ്യാപാര കരാറുള്ളത്. 2011ല്‍ മാലിദ്വീപില്‍ ചൈനീസ് എംബസി തുറന്നതോടെയാണ് ചൈന ഇവിടെ പിടിമുറുക്കാന്‍ തുടങ്ങിയത്. ഇന്ത്യയുടെ താല്‍പര്യങ്ങള്‍ വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ മാലിദ്വീപിനെ പ്രേരിപ്പിക്കുന്നതും ചൈനയുടെ ഈ പിന്തുണയാണ്. പുതിയ സംഭവവികാസത്തില്‍ ഇന്ത്യയുടെ പിന്തുണ മാലിദ്വീപ് തേടാനിടയില്ല.

മോദിയുടെ വീഴ്ച്ച

മോദിയുടെ വീഴ്ച്ച

പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിലെത്തിയ ശേഷം വിവിധ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചെങ്കിലും മാലിദ്വീപുമായി ബന്ധം ശക്തിപ്പെടുത്താന്‍ അദ്ദേഹം ശ്രമിച്ചില്ല എന്നതാണ് വാസ്തവം. സാര്‍ക്ക് രാജ്യങ്ങളില്‍ അദ്ദേഹം സന്ദര്‍ശനം നടത്താത്ത ഏക പ്രദേശവും മാലിദ്വീപാണ്. ഇത് അവഗണനയായി ചൈന ഉയര്‍ത്തിക്കാട്ടിയെന്ന് സൂചനയുണ്ട്. ഇത് മാലിദ്വീപിനെ ചൈനയുമായി കൂടുതല്‍ അടുപ്പിക്കാനും കാരണമായി.

വണ്‍ റോഡ് വണ്‍ ബെല്‍റ്റ്

വണ്‍ റോഡ് വണ്‍ ബെല്‍റ്റ്

ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങിന്റെ സ്വപ്‌ന പദ്ധതിയാണ് വണ്‍ റോഡ് വണ്‍ ബെല്‍റ്റ്. ഇതിലെ നിര്‍ണായക പങ്കാളിയാണ് മാലിദ്വീപ്. ഇന്ത്യ ഈ പദ്ധതിയെ തുടക്കം മുതല്‍ എതിര്‍ക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യയുടെ എതിര്‍പ്പിനെ കാര്യമാക്കാതെയാണ് മാലിദ്വീപ് പദ്ധതിയുടെ ഭാഗമായത്. മാലിദ്വീപിന് ചുറ്റുമുള്ള ഭാഗങ്ങളിലും ചൈന തങ്ങളുടെ ആധിപത്യം ഉറപ്പിച്ചിട്ടുണ്ട്.

വിനോദ സഞ്ചാരികളുടെ വരവ്

വിനോദ സഞ്ചാരികളുടെ വരവ്

ചൈനയില്‍ നിന്നാണ് ഏറ്റവുമധികം വിനോദസഞ്ചാരികള്‍ മാലിദ്വീപിലെത്തുന്നത്. അതുകൊണ്ട് ഏറ്റവുമധികം വരുമാനം വരുന്നതും ചൈനയില്‍ നിന്നാണ്. അടുത്തിടെ ചൈനയുടെ യുദ്ധക്കപ്പലുകള്‍ മാലിദ്വീപിന്റെ തീരത്ത് നങ്കൂരമിട്ടിരുന്നു. ഇത് പ്രസിഡന്റ് യമീനിന്റെ അനുവാദത്തോടെയാണ് സൂചനയുണ്ടായിരുന്നു.

ചൈനയുടെ തന്ത്രങ്ങള്‍

ചൈനയുടെ തന്ത്രങ്ങള്‍

ഷീ ജിന്‍പിങ്ങിന്റെ നിര്‍ദേശപ്രകാരം ചൈനയില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് മാലിദ്വീപില്‍ ഉണ്ടായിരുന്ന താരിഫ് നിരക്ക് ഒഴിവാക്കിയിട്ടുണ്ട്. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തി. സാമ്പത്തികം, ആരോഗ്യ മേഖല, ടൂറിസം എന്നീ മേഖലകളില്‍ ഇരുരാജ്യങ്ങളും സഹകരിക്കുമെന്ന് ധാരണയും ഉണ്ടാക്കിയിട്ടുണ്ട്. താരിഫ് ഒഴിവാക്കിയതിലൂടെ 4 മില്യണ്‍ മാലിദ്വീപിന് നഷ്ടം വരുമെങ്കിലും ചരക്ക് സേവന നികുതി വഴി കൂടുതല്‍ ഉയര്‍ന്ന വരുമാനം മാലിദ്വീപിന് ലഭിക്കും.

പ്രതിസന്ധി മുതലെടുക്കുന്നു

പ്രതിസന്ധി മുതലെടുക്കുന്നു

മാലിദ്വീപിനെ നിര്‍ണായക ഘട്ടങ്ങളില്‍ സഹായിച്ചത് തങ്ങളാണെന്ന് ചൈന അവകാശവാദമുന്നയിക്കുന്നുണ്ട്. ഇത് യമീനിന്റെ ഭരണകൂടം അംഗീകരിക്കുന്നുണ്ട്. അതുകൊണ്ടാണ് ചൈനയുമായുള്ള പല വ്യാപാര കരാറുകളും പാര്‍ലമെന്റിന്റെ അനുമതി പോലും വാങ്ങാതെ യമീന്‍ പാസാക്കിയത്. ഇന്ത്യ മാലിദ്വീപിനെ സഹായിക്കുന്നില്ലെന്ന തോന്നലുണ്ടാക്കാനും ചൈനയ്ക്ക് സാധിച്ചിട്ടുണ്ട്.

പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ്

പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ്

ചൈനീസ് പൗരന്‍മാരോട് മാലിദ്വീപിലേക്ക് യാത്ര ഒഴിവാക്കണമെന്ന് ചൈന ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ ഇന്ത്യയുടെ ഇത് ആവശ്യപ്പെട്ടിരുന്നു. മാലിദ്വീപിലെ പ്രശ്‌നങ്ങള്‍ ചൈന വിലയിരുത്തികൊണ്ടിരിക്കുകയാണ്. സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെങ്കിലും പ്രതിസന്ധി പരിഹരിക്കണമെന്നും തടവുകാരെ വിട്ടയക്കണമെന്നും ചൈന ആവശ്യപ്പെട്ടിട്ടുണ്ട്. നേരിട്ടുള്ള ഇടപെടല്‍ പരമാവധി ഒഴിവാക്കുകയാണ് ചൈനയുടെ ലക്ഷ്യം.

English summary
china indirectly intervene in maldives

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്