120 മില്യണ്‍ ഡിഗ്രിയില്‍ കത്തുന്ന കൃത്രിമ സൂര്യന്‍, ഒന്ന് തെറ്റിയാല്‍ ലോകം തീരും.... ചൈനയുടെ സാഹസം
ബെയ്ജിംഗ്: സൂര്യന്‍ ഭൂമിയില്‍ നിന്നു കത്തിയാല്‍ എന്ത് സംഭവിക്കും. ആലോചിക്കാന്‍ പോലും സംഭവിക്കാത്ത കാര്യമാണ് ഇത്. പക്ഷേ ഒറിജിനലിനെ വെല്ലുന്ന സൂര്യനെ ചൈന ഭൂമിയില്‍ നിര്‍മിച്ചിരിക്കുകയാണ്. ആലോചിച്ച് കൂട്ടേണ്ട, പറഞ്ഞുവരുന്നത് കൃത്രിമ സൂര്യനെ കുറിച്ചാണ്. ലോകം മുഴുവന്‍ ചൈനയുടെ ഈയൊരു നിര്‍മാണത്തെ അമ്പരപ്പോടെയാണ് കാണുന്നത്. എന്നാല്‍ ചൈന മാത്രമല്ല ഇത്തരമൊരു നേട്ടം ആദ്യം കുറിച്ചത്. പക്ഷേ ചൈന ലക്ഷ്യമിടുന്നത് അതിലുമേറെ വലിയ കാര്യമാണ്. ആര്‍ട്ടിഫിഷ്യല്‍ സൂര്യന്റെ കൂടുതല്‍ വിശേഷങ്ങളറിയാം.
Recommended Video

ചൈനയുടെ കൃത്രിമ സൂര്യന്‍
സൂര്യന്റെ യഥാര്‍ത്ഥ ഊഷ്മാവ് 15 മില്യണ്‍ ഡിഗ്രി സെല്‍ഷ്യസാണ്. ചൈന ഇതിനെ വെല്ലുന്ന കൃത്രിമ സൂര്യനെ ഭൂമിയില്‍ നിര്‍മിച്ചിരിക്കുകയാണ്. 120 മില്യണ്‍ ഊഷ്മാവില്‍ കൂടുതല്‍ താങ്ങാന്‍ ഈ സൂര്യന് ശേഷിയുണ്ട്. ഒറിജിനലിനേക്കാള്‍ എട്ട് മടങ്ങ് ഊഷ്മാവ് ഈ സൂര്യനുണ്ടാവും. 120 മില്യണ്‍ ഡിഗ്രി സെല്‍ഷ്യസ് താപനില 101 സെക്കന്‍ഡും 160 മില്യണ്‍ സെല്‍ഷ്യസ് താപനില 20 സെക്കന്‍ഡുമാണ് ഈ കൃത്രിമ സൂര്യനില്‍ രേഖപ്പെടുത്തിയത്. ഇത് റെക്കോര്‍ഡാണ്.

എന്തിനാണ് ആര്‍ട്ടിഫിഷ്യല്‍ സൂര്യന്‍
ആര്‍ട്ടിഫിഷ്യല്‍ സൂര്യനെ ചൈന അവതരിപ്പിച്ചത് വലിയ ലക്ഷ്യത്തോടെയാണ്. ക്ലീന്‍ എനര്‍ജി അഥവാ ഹരിത ഇന്ധനങ്ങളിലൂടെ ഊര്‍ജം കൂടുതലായി ഉല്‍പ്പാദിപ്പിക്കുകയെന്ന ലക്ഷ്യത്തിനായിട്ടാണ് ചൈന ഇത് നിര്‍മിച്ചത്. യഥാര്‍ത്ഥ സൂര്യനേക്കാള്‍ എട്ടിരട്ടി വരെ ഊഷ്മാവ് പുറത്തുവിടുമ്പോള്‍ ഹരിത ഊര്‍ജം കൂടുതലായി ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കും. ന്യൂക്ലിയര്‍ ഫ്യൂഷന്‍ ഉപയോഗിച്ചാണ് ചൈനയുടെ സൂര്യന്‍ പ്രവര്‍ത്തിക്കുന്നത്.

1998ല്‍ തുടങ്ങിയത്....
1998ലാണ് ചൈനീസ് സര്‍ക്കാര്‍ കൃത്രിമ സൂര്യനായിട്ടുള്ള ഗവേഷണം ചൈന ആരംഭിച്ചത്. ആദ്യ ഘട്ടത്തില്‍ ആസൂത്രണം ചെയ്ത കൃത്രിമ സൂര്യന്റെ വലിപ്പവും കുറവായിരുന്നു. അതുകൊണ്ട് തന്നെ ചൂടിന്റെ അളവും കുറവായിരുന്നു. ഗവേഷണം വികസിപ്പിച്ചപ്പോഴാണ് കൃത്രിമ സൂര്യന്റെ ശക്തി വര്‍ധിച്ചത്. പതിനൊന്ന് മീറ്റര്‍ ഉയരവും 360 ടണ്‍ ഭാരവുമുണ്ട് ഈ ആര്‍ട്ടിഫിഷ്യല്‍ സൂര്യന്. അതേസമയം പരീക്ഷണം പാളിയാല്‍ വലിയ റിസ്‌ക് ലോകത്തെ കാത്തിരിക്കുന്നുണ്ടെന്ന മുന്നറിയിപ്പും ശാസ്ത്രലോകം നല്‍കുന്നുണ്ട്.

ഇത് ആദ്യമല്ല
ചൈനീസ് അക്കാദമി ഓഫ് സയന്‍സാണ് ഈ കൃത്രിമ സൂര്യനെ നിര്‍മിച്ചിരിക്കുന്നത്. പക്ഷേ ഇത് ആദ്യമായിട്ടല്ല നൂറ് മില്യണ്‍ ഡിഗ്രി ഊഷ്മാവ് ചൈനയില്‍ രേഖപ്പെടുത്തുന്നത്. നേരത്തെ ചൈനയുടെ തന്നെ ഈസ്റ്റ് റിയാക്ടറിലാണ് നൂറ് മില്യണ്‍ ഡിഗ്രി ഊഷ്മാവ് രേഖപ്പെടുത്തിയത്. അത് 2018ലായിരുന്നു. സൂര്യനില്‍ വിവിധ പ്രക്രിയകളുടെ ഭാഗമായി ഉണ്ടാവുന്ന ഹരിത ഇന്ധനത്തെ അതേ പ്രക്രിയകള്‍ കൃത്രിമമായി ഉണ്ടാക്കി ഭൂമിയില്‍ ഹരിത ഇന്ധനം ഉല്‍പ്പാദിപ്പിക്കാനാണ് ചൈനയുടെ നീക്കം.

എങ്ങനെ ഇന്ധനമുണ്ടാവും
ഹൈഡ്രജന്‍ ഐസോടോപ്പുകള്‍ ഫ്യൂഷന്‍ ഡിവൈസിനുള്ളില്‍ ഘടിപ്പിച്ച് പ്ലാസ്മയ്ക്ക് സമാനമായ ഒരു ഉപകരണമുണ്ടാക്കും. അതുവഴി ഇയോണുകളും ഇലക്ട്രോണുകളും വേര്‍തിരിച്ചെടുക്കാം. ഈ പ്രക്രിയയിലൂടെ ഉയര്‍ന്ന ഊഷ്മാവിലൂടെ ഇയോണുകള്‍ ചൂടാക്കി നിലനിര്‍ത്തും. അതാണ് ഇത്രത്തോളം വലിയ ഊഷ്മാവ് ഉണ്ടാവാന്‍ കാരണം. എങ്കില്‍ മാത്രമേ ഭൂമിയില്‍ സൂര്യന്റേതിന് സമാനമായ രീതിയില്‍ ഊര്‍ജം ഭൂമിയില്‍ ലഭിക്കും. കൊറിയയും ഫ്രാന്‍സും അടക്കമുള്ള രാജ്യങ്ങള്‍ക്ക് ഇത്തരം കൃത്രിമ സൂര്യന്മാരുണ്ട്.

ചൈനയുടെ ഈസ്റ്റ് റിയാക്ടര്‍
കടലില്‍ നിന്നുള്ള ഡ്യൂട്ടിരിയം ഉപയോഗിച്ചാണ് ഹരിത ഇന്ധനം ഉണ്ടാക്കുക. 300 ശാസ്ത്രജ്ഞര്‍ ഇതിനായി എല്ലാ മറന്നുള്ള യത്‌നത്തിലാണ്. ഡ്യൂട്ടിരിയമാണ് ഊര്‍ജോല്‍പ്പാദത്തിന് റിയാക്ടറില്‍ ഏറ്റവും ആവശ്യമായ ഘടകം. ഭൂമിയില്‍ ഡ്യൂട്ടിരിയത്തിന്റെ സാന്നിധ്യം ആവശ്യത്തിന് ഉണ്ട്. ഒരു ലിറ്റര്‍ കടല്‍ ജലം കൊണ്ട് 300 ലിറ്റര്‍ ഗാസോലിന് തുല്യമായ ഊര്‍ജം ഉണ്ടാക്കാന്‍ സാധിക്കും. കല്‍ക്കരിയോ എണ്ണയോ പോലെ വളരെ പരിമിതമായ ഊര്‍ജമല്ല ഡ്യൂട്ടിരിയം എന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

ഇനിയും ഒരു ദശാബ്ദം
കൃത്രിമ സൂര്യന്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ ഇനിയും ഒരു ദശാബ്ദമെങ്കിലും എടുക്കും. അതേസമയം പരീക്ഷണം പാളിയാല്‍ ആണവ ശക്തിയില്‍ ഭൂമി തന്നെ ഇല്ലാതാവുമെന്നാണ് മുന്നറിയിപ്പും. ചൈന നേരത്തെ ബഹിരാകാശ മാലിന്യങ്ങളെ പോലും നിയന്ത്രിക്കാന്‍ കഷ്ടപ്പെടുന്നത് ലോകം കണ്ടതാണ്. അതുകൊണ്ട് ആശങ്കകള്‍ പലര്‍ക്കും ഇപ്പോഴുമുണ്ട്. എന്നാല്‍ ഹരിത ഊര്‍ജത്തിനായി വിപ്ലകരമായ കാര്യമാണ് നടപ്പാക്കുന്നതെന്നാണ് ചൈനയുടെ നിലപാട്.












Click it and Unblock the Notifications