• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ചൈന കൊറോണ വാക്‌സിന്‍ ആദ്യം ഇറക്കും....കാരണം ഇതാണ്, ഡാറ്റ കൈവിടില്ല, ഈ വര്‍ഷത്തോടെ!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ചൈനയില്‍ അന്വേഷണം നടത്താനുള്ള അമേരിക്കയുടെ നീക്കം ഏകദേശം പൊളിഞ്ഞിരിക്കുകയാണ്. എന്നാല്‍ ഇതിന് പിന്നിലെ യഥാര്‍ത്ഥ കാരണവും യുഎസ് വെളിപ്പെടുത്തുന്നു. കൊറോണവൈറസ് ഡാറ്റ കൊണ്ട് ചൈന വന്‍ വിലപേശലിനാണ് ശ്രമിക്കുന്നതെന്ന് ട്രംപിന്റെ ടീം പറയുന്നു. അതിലൂടെ ലോകത്തെ മുഴുവന്‍ നിയന്ത്രണത്തില്‍ കൊണ്ടുവരാനുള്ള ശ്രമമാണ് നടത്തുന്നത്. ചൈന കൊറോണയ്ക്കുള്ള വാക്‌സിന്‍ ആദ്യം കണ്ടെത്തുമെന്ന സൂചനകളും ഇവര്‍ നല്‍കുന്നുണ്ട്. അങ്ങനെ സംഭവിച്ചാല്‍ ലോകം മുഴുവന്‍ അവര്‍ പറയുന്നത് കേള്‍ക്കേണ്ടി വരുമെന്ന് യുഎസ് മുന്നറിയിപ്പ് നല്‍കുന്നു. ഇതിനിടെ ഒരു ഡസനോളം ആരോപണങ്ങള്‍ വേറെയും ചൈനയ്‌ക്കെതിരെ ഉയര്‍ന്നിട്ടുണ്ട്.

ചൈന മരുന്ന് ഇറക്കും

ചൈന മരുന്ന് ഇറക്കും

ചൈന കൊറോണവൈറസ് സംബന്ധിച്ച ഡാറ്റ കൈമാറില്ലെന്ന് വൈറ്റ് ഹൗസ് അഡൈ്വസര്‍ പീറ്റര്‍ നവാരോ പറയുന്നു. കാരണം കൊറോണയ്‌ക്കെതിരെയുള്ള വാക്‌സിനില്‍ മത്സരം നടക്കുകയാണ്. ഇതിന്റെ ജനിതക ഘടന കണ്ടെത്തിയാല്‍ വാക്‌സിന്‍ കണ്ടെത്തുക എളുപ്പമാകും. ഇത് ലോകരാജ്യങ്ങള്‍ക്ക് നല്‍കിയാല്‍ ചൈന വാക്‌സിന്‍ കണ്ടെത്താന്‍ സാധിക്കാതെ നിരാശരാവേണ്ടി വരും. അതുകൊണ്ടാണ് അവര്‍ ഒരു രാജ്യത്തിനും ഡാറ്റ കൈമാറാതിരിക്കുന്നത്.

ഈ വര്‍ഷം തന്നെ

ഈ വര്‍ഷം തന്നെ

ചൈന ഈ വര്‍ഷം തന്നെ വാക്‌സിന്‍ ഇറക്കുമെന്നാണ് സൂചനകള്‍. വാക്‌സിന്‍ എന്നത് ഒരു ബിസിനസാണ്. അതില്‍ പിടിച്ചുനില്‍ക്കുക പ്രധാനമാണ്. ലോകത്തെ മുഴുവന്‍ ഇത്തരത്തില്‍ പിടിച്ചുനില്‍ക്കുന്നത് അംഗീകരിക്കാനാവില്ലെന്നും നവാരോ പറഞ്ഞു. പക്ഷേ അമേരിക്ക ചൈനയെ തോല്‍പ്പിച്ചിരിക്കുകയാണ്. ട്രംപിന്റെ നേതൃത്വം ഞങ്ങള്‍ക്കുണ്ട്. അഞ്ച് കമ്പനികള്‍ ഇപ്പോള്‍ തന്നെ വാക്‌സിന്‍ പരീക്ഷിക്കാനുള്ള ഒരുക്കത്തിലാണ്. അത് ഉടന്‍ പുറത്തിറങ്ങുമെന്നും നവാരോ പറഞ്ഞു.

ചൈന പറയുന്നു

ചൈന പറയുന്നു

ചൈനയിലെ ഡോക്ടര്‍മാരിലുംആരോഗ്യ പ്രവര്‍ത്തകരിലും ഈ വര്‍ഷം തന്നെ മരുന്ന് പരീക്ഷണം നടത്താനാണ് ശ്രമം. പുതിയ കേസുകളുടെ പശ്ചാത്തലത്തിലാണിത്. ഇന്നലെ മാത്രം 11 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ എഴെണ്ണം പ്രാദേശികമായി റിപ്പോര്‍ട്ട് ചെയ്തതാണ്. ബാക്കിയുള്ളത് റഷ്യന്‍ അതിര്‍ത്തിയിലെ സുയിഫാന്‍ മേഖലയിലാണ്. അതേസമയം മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ചൈനയില്‍ രണ്ടാം തരംഗത്തിനായി ഒരുങ്ങാന്‍ ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശമുണ്ട്. വിദേശത്ത് നിന്ന് വരുന്ന രോഗികളുടെ എണ്ണമാണ് ഭയത്തിന് കാരണം.

ട്രംപിനെ തള്ളി

ട്രംപിനെ തള്ളി

ചൈനയില്‍ വന്ന് രോഗത്തിന്റെ പ്രഭവത്തെ കുറിച്ച് അന്വേഷിക്കണമെന്ന ട്രംപിന്റെ വാദങ്ങളെ ചൈന തള്ളി. ഇങ്ങോട്ട് ആരും വരേണ്ടെന്നാണ് മറുപടി. ചൈന വൈറസ് വ്യാപനത്തിലെ ഇരയാണ്, അല്ലാതെ കുറ്റവാളിയല്ലെന്നാണ് മറുപടി. ചൈനയോട് അന്വേഷണത്തിന് അനുമതി തേടിയിട്ടുണ്ടെന്നായിരുന്നു ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞത്. വൈറസ് പടര്‍ത്താനായി ചൈന ഒരിക്കലും ശ്രമിച്ചിട്ടില്ല. എയിഡ്‌സ് പരത്തിയത് യുഎസ്സാണെന്ന് പറഞ്ഞാല്‍ അംഗീകരിക്കുമോ എന്നായിരുന്നു ചൈനീസ് വക്താവ് ഗെങ് ഷുവാങിന്റെ മറുപടി.

പത്ര സ്വാതന്ത്ര്യം എവിടെ

പത്ര സ്വാതന്ത്ര്യം എവിടെ

ചൈനയില്‍ മാധ്യമ സ്വാതന്ത്ര്യം കുറഞ്ഞതാണ് വൈറസ് പടര്‍ത്താന്‍ പ്രധാന കാരണമെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. വുഹാനില്‍ വൈറസ് റിപ്പോര്‍ട്ട് ചെയ്ത ഉടനെ എല്ലാവരിലേക്കും മാധ്യമങ്ങളിലൂടെ വാര്‍ത്ത എത്തിക്കാന്‍ സാധിക്കുമായിരുന്നുവെന്ന് റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോഡേഴ്‌സ് എന്ന സംഘടന പറഞ്ഞു. ചൈന ആദ്യം തൊട്ടേ മാധ്യമങ്ങളെ പൂട്ടിടാനാണ് ശ്രമിച്ചത്. ചൈന മാത്രമല്ല ഹംഗറി, യുഎസ്, ബ്രസീല്‍ എന്നിവരെല്ലാം മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ നിയന്ത്രണങ്ങളും വെറുപ്പും വളര്‍ത്തുകയാണെന്ന് ഇവര്‍ കുറ്റപ്പെടുത്തി. ചൈനയില്‍ മാധ്യമങ്ങളെ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചിരുന്നെങ്കില്‍ കൊറോണ മഹാമാരിയായി മാറില്ലായിരുന്നുവെന്നും ഇവര്‍ പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

English summary
china may firt release coronavirus vaccine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X