വ്യാജമാരെ പിടിക്കാനായി ചൈനീസ് സേന; വ്യാജവാർത്തകൾ വന്നാൽ ജനങ്ങൾക്ക് ഉടൻ റിപ്പോർട്ട് ചെയ്യാം

  • Posted By:
Subscribe to Oneindia Malayalam

ബെയ്ജിംഗ്: വ്യാജ വാർത്തകളും വ്യാജ സന്ദേശങ്ങളും തടയുന്നതിനായി ചൈനീസ് ആർമി പുതിയ വെബ്സൈറ്റ് രൂപീകരിച്ചു. ഇന്റർനെറ്റ് വഴി ഉദ്യോഗസ്ഥർ നടത്തുന്ന നിയമ വിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്തുക എന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ട്. കൂടാതെ ഇന്റർനെറ്റ് ഉപയോഗത്തിൽ കൂടതൽ സുരക്ഷ ഉറപ്പാക്കാനും കർശന സെൻസർഷിപ്പ് നിലനിർത്താനും ചൈനീസ് സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

china

ഈ വെബ്സൈറ്റിലൂടെ സർക്കാരിനെതിരെ പ്രചരിക്കുന്ന വ്യാജ വാർത്തകളും, സൈന്യത്തിന്റെ നിയമവിരുദ്ധമായ പ്രവർത്തനങ്ങളും ജനങ്ങൾക്ക് നേരിട്ടു റിപ്പോർട്ട് ചെയ്യാൻ സാധിക്കും. കൂടാതെ ചൈനീസ് സർക്കാർ ഉദ്യോഗസ്ഥർ സമൂഹമാധ്യങ്ങളിലൂടെ നടത്തുന്ന നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ ജനങ്ങൾക്ക് നേരിട്ടു സൈന്യത്തെ അറിയിക്കാനും സാധിക്കും.

ദേശീയ പതാകക്ക് മുകളിൽ ബിജെപി കൊടികെട്ടി , സംഭവം യോഗി ആദിത്യനാഥ് പങ്കെടുക്കുന്ന റാലിയിൽ

രാജ്യം നേരിടുന്ന സൈബർ ആക്രമണങ്ങളിൽ നിന്ന് സർക്കാരിനെ രക്ഷിക്കാൻ വേണ്ടിയാണ് ഇത്തരത്തിലുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുന്നത്. കൂടാതെ സൈബർ ആക്രമണത്തിൽ നിന്ന് രാജ്യത്തിന്റെ പരമാധികാരത്തെ സംരക്ഷിക്കാനുളള നടപടികൾക്ക് മുൻ തൂക്കം നൽകുമെന്ന് പ്രസിഡന്റ് ഷീ ചിങ് പിങ്ങ് അറിയിച്ചിട്ടുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
China's military on Sunday launched a website inviting the public to report leaks and fake news, as well as illegal online activities by military personnel, the latest step in a push to ensure Communist Party control over the internet.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്