• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സുരക്ഷാ സമിതിയില്‍ പൊളിഞ്ഞ് ചൈനീസ് നയം... പാകിസ്താനും വീഴ്ച്ച, അവസാന നിമിഷം വമ്പന്‍ ട്വിസ്റ്റ്!!

യുനൈറ്റഡ് നേഷന്‍സ്: കശ്മീര്‍ വിഷയത്തില്‍ പതിവില്ലാത്ത വിധം യുഎന്‍ സുരക്ഷാ സമിതി യോഗം ചേര്‍ന്നപ്പോള്‍ ഇന്ത്യ ശരിക്കും ഭയന്നിരുന്നു. എന്നാല്‍ യോഗത്തില്‍ ഇന്ത്യയുടെ നയതന്ത്ര മികവാണ് വലിയ വിജയം നേടിയിരിക്കുന്നത്. പാകിസ്താനേക്കാളും വലിയ തിരിച്ചടി ചൈനയ്ക്ക് ഇക്കാര്യത്തില്‍ ഉണ്ടായി എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ചൈന കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ ഒറ്റപ്പെടുത്താന്‍ പരമാവധി ശ്രമങ്ങള്‍ നടത്തിയിരുന്നു. അതിനായി അംഗരാജ്യങ്ങളുമായി പ്രത്യേക ചര്‍ച്ചകളും നടന്നിരുന്നു. എന്നാല്‍ സുരക്ഷാ സമിതിയില്‍ യാതൊരു പരാമര്‍ശവും കശ്മീരില്‍ ഉണ്ടായില്ല. ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന വാദത്തിലാണ് യുഎന്നും ഉള്ളതെന്ന് വ്യക്തമാണ്. നേരത്തെ ഐക്യരാഷ്ട്രസഭയില്‍ പലവിഷയത്തിലും ഇന്ത്യയെ ഒതുക്കിയ ചൈനയ്ക്ക് ഏറ്റവും വലിയ തിരിച്ചടിയും ഇതിലൂടെ ഉണ്ടായിരിക്കുകയാണ്.

അടച്ചിട്ട ചര്‍ച്ച

അടച്ചിട്ട ചര്‍ച്ച

15 രാജ്യങ്ങളുള്ള സുരക്ഷാ കൗണ്‍സിലില്‍ നിന്ന് ഔദ്യോഗികമായി യാതൊരു പ്രതികരണവും ചര്‍ച്ചയ്ക്ക് ശേഷം ഉണ്ടായില്ല. പാകിസ്താനും ചൈനയും കശ്മീര്‍ വിഷയം അന്താരാഷ്ട്രവത്കരിക്കാന്‍ പരമാവധി ശ്രമങ്ങളും നടത്തിയിരുന്നു. എന്നാല്‍ കശ്മീര്‍ വിഷയും ഇന്ത്യയും പാകിസ്താനും തമ്മില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യം മാത്രമാണെന്നാണ് സുരക്ഷാ സമിതി പറഞ്ഞത്. ചൈന സമ്മര്‍ദം ചെലുത്താന്‍ ശ്രമിച്ചതും ഇതിനിടയില്‍ പരാജയപ്പെട്ടു.

ചൈനയുടെ പരാജയം

ചൈനയുടെ പരാജയം

അനൗദ്യോഗിക തീരുമാനങ്ങള്‍ക്കായി ചൈന ശ്രമിച്ചിരുന്നു. ചൈനീസ് യുഎന്‍ അംബാസിഡര്‍ ഷാങ് യുന്നും പാകിസ്താന്‍ യുഎന്‍ വക്താവ് മലീഹ ലോധിയും ഇതിനായി നീക്കങ്ങള്‍ നടത്തിയിരുന്നു. പിന്നീട് മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിയത് ഇവര്‍ മാത്രമാണ്. എന്നാല്‍ കുറച്ച് കാര്യങ്ങള്‍ മാത്രം പറയുകയും, മാധ്യമങ്ങള്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നതിന് മുമ്പ് ഇവര്‍ പോവുകയും ചെയ്തു. പോളണ്ടിനെയും ബ്രിട്ടനെയും ചൈന പിന്തുണയ്ക്കായി വിളിച്ചിരുന്നു.

പാകിസ്താന്‍ ഒറ്റപ്പെട്ടു

പാകിസ്താന്‍ ഒറ്റപ്പെട്ടു

ഇന്ത്യക്കെതിരെ നടപടി വേണമെന്നും, കശ്മീര്‍ വിഷയം പുനപ്പരിശോധിക്കണമെന്നുമുള്ള പാകിസ്താന്റെ തീരുമാനം തീര്‍ത്തും ഒറ്റപ്പെട്ടു. ചൈനയൊഴിച്ചുള്ള ഒരു രാജ്യവും ഇതിനെ പിന്തുണച്ചില്ല. ഇതിനിടെ ചൈന പോളണ്ടുമായി കൂടിയാലോചിച്ച് വാര്‍ത്താസമ്മേളനം നടത്താന്‍ തീരുമാനിച്ചിരുന്നു. ഇതിനെ ബ്രിട്ടന്‍ പിന്തുണച്ചെങ്കിലും വാര്‍ത്താസമ്മേളനം നടത്താന്‍ ്അനുകൂല തീരുമാനം ചൈനീസ് വക്താവിന് ലഭിച്ചില്ല.

കശ്മീരില്‍ പ്രതികരണമില്ല

കശ്മീരില്‍ പ്രതികരണമില്ല

ഇന്ത്യയുടെ ദേശീയ താല്‍പര്യം പരിഗണിച്ച് കശ്മീര്‍ വിഷയത്തില്‍ പ്രതികരിക്കാനാവില്ലെന്ന നിലപാടാണ് 15 അംഗ കമ്മിറ്റി എടുത്തത്. ഇത് ചൈനയ്ക്ക് അപ്രതീക്ഷിതമായിരുന്നു. ഇതോടെ അവര്‍ സ്വന്തം ദേശീയ താല്‍പര്യം മുന്‍നിര്‍ത്തി പ്രസ്താവന ഇറക്കുകയായിരുന്നു. ഇന്ത്യന്‍ വക്തവ് സയ്യിദ് അക്ബറുദ്ദീന്‍ ഇന്ത്യയുടെ താല്‍പര്യങ്ങള്‍ക്കാണ് കമ്മിറ്റിയില്‍ അംഗീകാരം ലഭിച്ചതെന്ന് വ്യക്തമാക്കി. ഇന്ത്യയും പാകിസ്താനും തമ്മില്‍ ചര്‍ച്ച ചെയ്താണ് ഇക്കാര്യം പരിഹരിക്കേണ്ടതെന്ന് റഷ്യക്കൊപ്പം ഭൂരിഭാഗം അംഗങ്ങളും ആവശ്യപ്പെട്ടു.

ഇന്ത്യയുടെ വിജയം

ഇന്ത്യയുടെ വിജയം

പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ രാജ്യങ്ങളുമായി ഉണ്ടാക്കിയ സൗഹൃദത്തിന്റെ വിജയം കൂടിയാണിത്. ചൈന ഉയര്‍ത്തിയ ഓരോ വാദവും ഇന്ത്യ കൃത്യമായി സമിതിയില്‍ പൊളിച്ചു. ഭരണഘടനാപരമായ കാര്യം എങ്ങനെയാണ് സമാധാനത്തിനും സുരക്ഷയ്ക്കും വീഴ്ച്ച ഉണ്ടാക്കുമെന്ന വാദം ഇതോടെ ദുര്‍ബലമായി. ഒരു രാജ്യത്തിന്റെ ആഭ്യന്തര പ്രശ്‌നം എങ്ങനെയാണ് മറ്റൊരു രാജ്യത്തെയോ മേഖലയെയോ ബാധിക്കുക എന്ന ചോദ്യവും ഇന്ത്യ ഉന്നയിച്ചിരുന്നു. ഇതിന് വലിയ അംഗീകാരവും കമ്മിറ്റിയില്‍ ലഭിച്ചു. ആഫ്രിക്കന്‍ രാജ്യങ്ങളുടെ പിന്തുണയും ഇതില്‍ നിര്‍ണായകമായി.

പ്രതിപക്ഷത്തെ ആ നേതാക്കള്‍ക്ക് ബിജെപിയിലേക്ക് വരാം....2014ലെ അനുഭവം ഓര്‍മിപ്പിച്ച് അമിത് ഷാ

English summary
china pakistan have setback in kashmir issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X