കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനീസ് റോക്കറ്റ് തിരിച്ചുവരുന്നു; എവിടെ പതിക്കുമെന്ന് അറിയില്ല, ഐവറി കോസ്റ്റ് ആവര്‍ത്തിച്ചാല്‍....

Google Oneindia Malayalam News

ബെയ്ജിങ്: ചൈനയുടെ ബഹിരാകാശ സാഹസം അതിരുവിടുന്നതായി അന്താരാഷ്ട്ര ലോകം. ചൈനീസ് റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ ഒരിക്കല്‍ കൂടി ഭൂമിയില്‍ പതിക്കാന്‍ ഒരുങ്ങുകയാണ്. പക്ഷേ ഇത്തവണ വന്‍ ഭീഷണിയാണ് ലോകരാജ്യങ്ങള്‍ നേരിടുന്നത്. എവിടെയാണ് ഈ അവശിഷ്ടങ്ങള്‍ പതിക്കുന്നത് എന്നറിയില്ല. കടലില്‍ പതിക്കുന്നതാണ് റോക്കറ്റ് അവശിഷ്ടങ്ങളുടെ കാര്യത്തില്‍ സ്ഥിരമായി സംഭവിക്കുന്നത്.

അറ്റ്ലാന്റിക്കിന്റെ അടിത്തട്ടില്‍ അജ്ഞാത ദ്വാരങ്ങള്‍, ഞെട്ടി വിദ്ഗധര്‍, കാരണം ഇതാണ്!!അറ്റ്ലാന്റിക്കിന്റെ അടിത്തട്ടില്‍ അജ്ഞാത ദ്വാരങ്ങള്‍, ഞെട്ടി വിദ്ഗധര്‍, കാരണം ഇതാണ്!!

എന്നാല്‍ അപൂര്‍വം സമയത്ത് ഇവ ജനവാസ മേഖലയില്‍ പതിച്ച് നാശനഷ്ടങ്ങളും ഉണ്ടാക്കാറുണ്ട്. ചൈനയില്‍ നിന്ന് നഷ്ടപരിഹാരം ഇക്കാര്യത്തില്‍ ഈടാക്കണമെന്നും നേരത്തെ തന്നെ പല രാജ്യങ്ങളും ആവശ്യപ്പെട്ടതാണ്. ലോകരാജ്യങ്ങളെല്ലാം ഈ റോക്കറ്റിന്റെ ഗതിയറിയാതെ ഇപ്പോള്‍ ആശങ്കയിലാണ്. വിശദമായ വിവരങ്ങളിലേക്ക്....

ഇത് റസൂലിന്റെ അന്നയൊന്നുമല്ല, ഒരുപാട് മാറി, ഒന്നൊന്നര ഹോട്ട് ലുക്കില്‍ ആന്‍ഡ്രിയ ജെറെമിയ; ചിത്രങ്ങള്‍ വൈറല്‍

1

ചൈനീസ് കാര്‍ഗോ സ്‌പേസ് ക്രാഫ്റ്റ് കഴിഞ്ഞ ദിവസം അന്തരീക്ഷത്തില്‍ കത്തിയമര്‍ന്നിരുന്നു. ആ സമയം തന്നെ ലോകരാജ്യങ്ങള്‍ ആശങ്കയറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാമതൊരു ബഹിരാകാശ ഭീഷണി കൂടി ഭൂമിയിലേക്ക് എത്തുന്നത്. ചൈനയുടെ അച്ചടക്കമില്ലാത്ത ബഹിരാകാശ നയങ്ങളാണ് ഇതിന് കാരണമെന്നാണ് വിമര്‍ശനം. ഈ വാരാന്ത്യത്തില്‍ തന്നെ ഈ റോക്കറ്റ് അവശിഷ്ടങ്ങള്‍ ഭൂമിയില്‍ പതിക്കും. ചൈനയുടെ നിര്‍മാണത്തിരിക്കുന്ന സ്‌പേസ് സ്റ്റേഷനിലേക്ക് വേണ്ട മൊഡ്യൂളും വഹിച്ചാണ് ചൈന ഈ റോക്കറ്റ് ലോഞ്ച് ചെയ്തത്.

2

ആ റോക്കറ്റിന്റെയും മൊഡ്യൂളിന്റെയും അവശിഷ്ടങ്ങളാണ് ഇപ്പോള്‍ തിരികെ എത്തുന്നത്. ഇവ എവിടെ പതിക്കുമെന്ന് പ്രവചിക്കാന്‍ പോലും സാധിച്ചിട്ടില്ല. ചൈനയ്ക്ക് ഇത്തരം റോക്കറ്റുകള്‍ ഭൂമിയിലേക്ക് എത്തുന്നതിനെ ഇതുവരെ നിയന്ത്രിക്കാന്‍ സാധിച്ചിട്ടില്ല. എല്ലാവരെയും ഭയപ്പെടുത്തുന്ന നയമാണ് ബഹിരാകാശ മേഖലയില്‍ ചൈനയുടേതെന്നാണ് പരക്കെയുള്ള വിമര്‍ശനം. ബഹിരാകാശ മേഖലയെ മലിനമാക്കുന്നതിലും ചൈനയ്ക്ക് വലിയ പങ്കുണ്ട്. 22 ടണ്‍ ഭാരവും നൂറ് അടി നീളവും ഈ റോക്കറ്റിനുണ്ട്. ഇത് ഭ്രമണപഥത്തിലേക്ക് എത്തി തുടങ്ങിയിട്ടുണ്ട്.

3

ശനിയാഴ്ച്ചയായിരിക്കും ഇത് ഭൂമിയുടെ പ്രതലത്തില്‍ എത്തുകയെന്ന് ബഹിരാകാശ ശാസ്ത്രജ്ഞന്‍ ജൊനാഥന്‍ മക്‌ഡോവല്‍ പ്രവചിക്കുന്നു. എന്നാല്‍ ജൊനാഥനും ചൈനീസ് റോക്കറ്റ് എവിടെ പതിക്കുമെന്ന് പ്രവചിക്കാനായിട്ടില്ല. അതേസമയം അമിതമായി ഭയം വേണ്ടെന്ന് ബഹിരാകാശ ശാസ്ത്രജ്ഞര്‍ പറയുന്നു. നല്ലൊരു ശതമാനവും കരുതുന്നത് ഇത് അന്തരീക്ഷത്തില്‍ തന്നെ കത്തിയമര്‍ന്ന് പോകുമെന്നാണ്. നിലം തൊടാനുള്ള സാധ്യത വളരെ കുറവാണ്. അന്തരീക്ഷത്തില്‍ വെച്ച് തന്നെ റോക്കറ്റിന്റെ ഭാഗങ്ങള്‍ വേര്‍പ്പെട്ട് കത്തിപ്പോകുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നു.

4

അതേസമയം യുഎസ്സ് അനലിസ്റ്റുകള്‍ മറ്റൊരു തരത്തിലാണ് കാര്യങ്ങള്‍ പറയുന്നത്. രണ്ടായിരം കിലോമീറ്റര്‍ വരെ ആഘാതങ്ങള്‍ ഉണ്ടാക്കാന്‍ ശേഷിയുള്ള അവശിഷ്ടങ്ങളാണ് വരുന്നതെന്ന് യുഎസ് വിദഗ്ധര്‍ പറയുന്നു. അന്തരീക്ഷത്തില്‍ വെച്ച് കത്തുമെങ്കിലും, ഇവയില്‍ കുറച്ച് ഭാഗം ഭൂമി തൊടുമെന്നാണ് മുന്നറിയിപ്പ്. മാര്‍ച്ച 31ന് പുലര്‍ച്ചെ ആറ് മണിക്കുള്ളില്‍ ഇത് ഭൂമിയിലെത്തുമെന്നാണ് എയറോസ്‌പേസ് കോര്‍പ്പറേഷന്‍ അവകാശപ്പെടുന്നത്. കാട്ടിലോ വെള്ളത്തിലോ മരുഭൂമിയിലോ ഇവ പതിക്കാനുള്ള സാധ്യതയാണ് കൂടുതലുള്ളത്.

5

ജനജീവിതത്തിന് ഈ റോക്കറ്റ് അവശിഷ്ടങ്ങള്‍ ഭീഷണിയാവില്ലെന്നാണ് എയറോസ്‌പേസിന്റെ ടെഡ് മ്യൂല്‍ഹോപ്റ്റ് പറയുന്നത്. എന്നാല്‍ ജനസാന്ദ്രത ഏറെയുള്ള മേഖലയില്‍ ഇവ പതിച്ചാല്‍ അപകട സാധ്യത വര്‍ധിക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. 2020 മെയ് മാസത്തില്‍ ഐവറി കോസ്റ്റില്‍ ചൈനയുടെ മറ്റൊരു റോക്കറ്റ് ജനവാസ മേഖലയില്‍ പതിച്ചിരുന്നു. നിരവധി കെട്ടിടങ്ങളാണ് അന്ന് തകര്‍ന്നത്. എന്നാല്‍ ആര്‍ക്കും പരിക്കേറ്റിരുന്നില്ല. ഇത് ചൈനയ്‌ക്കെതിരെ വ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു.

6

ചൈന ഇതുവരെ റോക്കറ്റ് പതിച്ചുണ്ടാവുന്ന പ്രശ്‌നങ്ങളില്‍ ഉത്തരവാദിത്തമേറ്റെടുക്കാന്‍ വരാറില്ല. ജനങ്ങള്‍ക്കോ മറ്റ് വിമാന സര്‍വീസുകള്‍ക്കോ ഈ അവശിഷ്ടങ്ങള്‍ കാരണം നാശനഷ്ടം സംഭവിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയാന്‍ പറഞ്ഞു. അന്തരീക്ഷത്തില്‍ വെച്ച് തന്നെ ഇത്തരം അവശിഷ്ടങ്ങള്‍ കത്തി നശിക്കുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ 20000 കിലോയുള്ള ഒരു റോക്കറ്റിന്റെ തിരിച്ചുവരവ് നിയന്ത്രിക്കാനാവാത്ത ഘട്ടം വന്നിരുന്നു. അത് ചൈനയെ വലിയ വിമര്‍ശനത്തിലേക്ക് തള്ളി വിട്ടിരുന്നു. ഒടുവില്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലാണ് ഇത് പതിച്ചത്.

രശ്മിക മന്ദാന കോണ്‍ഗ്രസ് എംപിയാകും; ജാതകപ്രകാരം രക്ഷിതുമായി പിരിഞ്ഞു, പ്രവചനവുമായി ജ്യോതിഷിരശ്മിക മന്ദാന കോണ്‍ഗ്രസ് എംപിയാകും; ജാതകപ്രകാരം രക്ഷിതുമായി പിരിഞ്ഞു, പ്രവചനവുമായി ജ്യോതിഷി

English summary
china's rocket debris comeback to earth but where it fall is unknown, will ivory coast repeat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X