കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസ് ഐക്യരാഷ്ട്രസഭയിലേക്ക്.... ബ്ലോക്കിട്ട് ചൈന, ഹോങ്കോങ് ഞങ്ങളുടേത്, പൊട്ടിത്തെറിച്ച് പോമ്പിയോ!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ഹോങ്കോംഗില്‍ പ്രത്യേക സുരക്ഷാ നിയമം നടപ്പാക്കാനുള്ള നീക്കത്തില്‍ ചൈനയും അമേരിക്കയും തമ്മില്‍ പോര് കടുക്കുന്നു. ചൈനയുടെ നീക്കത്തിനെതിരെ അമേരിക്ക ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സിലിനെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. എന്നാല്‍ ഇതിന് ബ്ലോക്കിട്ടിരിക്കുകയാണ് ചൈന. ഹോങ്കോംഗില്‍ പ്രത്യേക നിയമം കൊണ്ടുവരുന്നതിനെതിരെ പ്രമേയം പാസാക്കി തടയുകയായിരുന്നു യുഎസ് ലക്ഷ്യമിട്ടത്. എന്നാല്‍ ഇത് ആഭ്യന്തര കാര്യമാണെന്നും ആരും തലയിടേണ്ടതില്ലെന്ന ചൈന തുറന്നടിച്ചു. യുഎസ്സിന്റേത് അടിസ്ഥാനമില്ലാത്ത വാദങ്ങളാണെന്നും യുഎന്നിലെ ചൈനയുടെ അംബാസിഡര്‍ ഷാങ് ജുന്‍ പറഞ്ഞു.

1

ഹോങ്കോംഗില്‍ ദേശീയ സുരക്ഷാ നിയമം പുതുക്കാനുള്ള തീരുമാനം ചൈനയുടെ ആഭ്യന്തര കാര്യമാണ്. യുഎന്‍ സുരക്ഷാ കൗണ്‍സില്‍ തീരുമാനവുമായി അതിന് യാതൊരു ബന്ധവുമില്ലെന്നും ചൈന പറഞ്ഞു. സത്യം ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുകയാണ്. യുഎസ്സാണ് ലോകത്തിലെ ഏറ്റവും വലിയ പ്രശ്‌നക്കാരന്‍. അന്താരാഷ്ട്ര നിയമപ്രകാരമുള്ള കാര്യങ്ങള്‍ ലംഘിച്ചത് യുഎസ്സാണ്. അവര്‍ അധികാര രാഷ്ട്രീയവും മറ്റുള്ളവരെ പരിഹസിക്കുന്നതും അവസാനിപ്പിക്കണമെന്നും ചൈനീസ് അംബാസിഡര്‍ ഷാങ് ജുന്‍ ആവശ്യപ്പെട്ടു. അതേസമയം ചൈനയുടെ തീരുമാനത്തെ റഷ്യ പിന്തുണച്ചു. രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങള്‍ ചര്‍ച്ചയാക്കുന്നത് പണ്ടോരയുടെ പെട്ടി തുറക്കുന്നത് പോലെയാണെന്ന് റഷ്യ പറഞ്ഞു.

ഹോങ്കോംഗില്‍ നിയമത്തിനെതിരെ ശക്തമായ പ്രക്ഷോഭങ്ങളാണ് നടക്കുന്നത്. എന്നാല്‍ നിയമത്തില്‍ നിന്ന് പിന്നോക്കം പോവാന്‍ ചൈന തയ്യാറല്ല. അതേസമയം യുഎസ് വിവിധ തരത്തില്‍ ചൈനയെ പൂട്ടാനുള്ള ശ്രമങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്. ഉപരോധം കൊണ്ടുവരുമെന്നും സൂചിപ്പിച്ചിട്ടുണ്ട്. അതേസമയം യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോമ്പിയോ ശക്തമായ ഭാഷയിലാണ് ചൈനയ്ക്ക് മറുപടി നല്‍കിയത്. യുഎസ് നിയമപ്രകാരം പ്രത്യേക പദവി എന്നത് ഹോങ്കോംഗിന് നഷ്ടമായെന്ന് പോമ്പിയോ തുറന്നടിച്ചു. ഇതിലൂടെ വന്‍ അടിയാണ് ഹോങ്കോംഗിന് ലഭിക്കാന്‍ പോകുന്നത്. സാമ്പത്തിക ഹബ്ബ് തകരുമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

ചൈന ഹോങ്കോംഗിന്റെ സ്വയംഭരണാവകാശത്തില്‍ കൈ കടത്തിയിരിക്കുകയാണ്. അതിനെ ഒരിക്കലും താന്‍ പിന്തുണയ്ക്കില്ല. വ്യാപാര ഉടമ്പടികളുമായി ഇനി മുന്നോട്ട് പോകാനാവില്ലെന്നും പോമ്പിയോ പറഞ്ഞു. യുഎസ്സ് നിരവധി സഹായങ്ങള്‍ ഹോങ്കോംഗിനായി നല്‍കുന്നുണ്ട്. നിരവധി കമ്പനികളാണ് ഇവിടെ ഉള്ളത്. അമേരിക്കന്‍ വംശജരും വലിയ തോതില്‍ ഹോങ്കോംഗില്‍ താമസിക്കുന്നുണ്ട്. ഇതിനെയെല്ലാം ചൈനയുടെ നയം ബാധിക്കും. അതേസമയം ഡൊണാള്‍ഡ് ട്രംപാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. പോമ്പിയോ നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടില്ല. എന്നാല്‍ സാമ്പത്തിക ഉപരോധം, വിസാ ഉപരോധം എന്നിവ പരിഗണനയിലുണ്ട്. ഹോങ്കോംഗില്‍ നിന്ന് യുഎസ്സിലേക്കുള്ള ഉല്‍പ്പന്നങ്ങളുടെ താരിഫുകളിലെ ഇളവ് യുഎസ്സ് പിന്‍വലിക്കും. ഇതായിരിക്കും ആദ്യ നടപടിയെന്നാണ് സൂചന.

ആനമണ്ടത്തരവുമായി ട്രംപ്; നെറ്റി ചുളിച്ച് മോദി, ഭൂട്ടാന്‍ ഇന്ത്യയിലല്ലേ!! ഇന്ത്യ-ചൈന അതിര്‍ത്തിയുണ്ടോആനമണ്ടത്തരവുമായി ട്രംപ്; നെറ്റി ചുളിച്ച് മോദി, ഭൂട്ടാന്‍ ഇന്ത്യയിലല്ലേ!! ഇന്ത്യ-ചൈന അതിര്‍ത്തിയുണ്ടോ

English summary
china says america should stop power politics and dont interfere in hong kong
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X