കൊവിഡ് കേസുകള്‍ക്ക് പിന്നാലെ ചൈനയില്‍ കുതിച്ച് കയറി നാരങ്ങ വില്‍പ്പന; കാരണം ഇതാണ്
ബെയ്ജിങ്: ചൈനയില്‍ കൊവിഡ് കേസുകള്‍ കുതിച്ചുകയറുന്നതിനിടെ മറ്റൊരു പ്രതിഭാസം. ചില പഴങ്ങളുടെ വില്‍പ്പന രാജ്യത്ത് കുത്തനെ വര്‍ധിക്കുകയാണ്. ചൈനീസ് ജനത പ്രകൃതിദത്തമായ ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ ഉപയോഗിക്കാന്‍ തുടങ്ങിയതിന്റെ സൂചനയാണിത്. ഇ.തിലൂടെ രോഗപ്രതിരോധ ശേഷി കൈവരിക്കാനാവുമെന്നാണ് ചൈനീസ് ജനത വിശ്വസിക്കുന്നത്.
നാരങ്ങയും പീച്ച് പഴങ്ങളും വന്‍ തോതിലാണ് വിറ്റഴിയുന്നത്. മറ്റ് ചില പഴങ്ങളും കാര്യമായി വിറ്റ് പോകുന്നുണ്ട്. ബെയ്ജിങിലും ഷാങ്ഹായിലുമാണ് നാരങ്ങയ്ക്ക് വലിയതോതില്‍ ആവശ്യക്കാരുള്ളത്. ഈ രണ്ട് നഗരങ്ങളുമാണ കൊവിഡിന്റെ ഈ പുതിയ തരംഗത്തില്‍ ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ടിരിക്കുന്നത്.

നിരവധി മാധ്യമങ്ങളാണ് ചൈനയുടെ പഴവര്‍ഗങ്ങളോടുള്ള പ്രേമത്തെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിറ്റാമിന്‍ സി അടങ്ങുന്ന ഭക്ഷ്യസാധനങ്ങളാണ് ആളുകള്‍ വന്‍ തോതില്‍ വാങ്ങുന്നത്. ഇവ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ വര്‍ധിപ്പിക്കുന്ന ഘടകമാണ്. എന്നാല്‍ ഇതുവരെ വിറ്റാമിന്‍ സി കൊവിഡിനെതിരെ മികച്ച പ്രതിരോധത്തിന് സഹായകരമാകുമെന്ന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല.
നാരങ്ങ മാത്രമല്ല, മഞ്ഞ നിറത്തിലുള്ള പീച്ച് പഴങ്ങള്‍ക്കും വന്‍ ഡിമാന്‍ഡാണ് ചൈനയിലുള്ളത്. ഇത് വിശപ്പിനെ വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നാണ് ചൈനക്കാര്‍ വിശ്വസിക്കുന്നത്. വിറ്റാമിന്‍ സി അടങ്ങിയ പഴങ്ങളാണ് ധാരാളം ചെലവാകുന്നത്.
Hair Growth: മുടി പനങ്കുല പോലെ വളരണോ; അധികമൊന്നും മെനക്കെടേണ്ട, സ്ഥിരമായി ഇതൊക്കെ ഒന്ന് കഴിക്കൂ!!
അതേസമയം ചൈനയില്‍ വന്‍ തോതിലാണ് മരുന്നിനും ആവശ്യക്കാര്‍ വര്‍ധിക്കുന്നത്. പനിക്കുള്ളതും, വേദനസംഹാരികളുമാണ് കൂടുതലായും ആളുകള്‍ വാങ്ങുന്നത്. ചൈനയില്‍ നിയന്ത്രണങ്ങള്‍ എടുത്ത് മാറ്റിയതോടെയാണ് വന്‍ തോതില്‍ രോഗം പടര്‍ന്ന് പിടിക്കാന്‍ തുടങ്ങിയത്.
ജപ്പാന്‍, ദക്ഷിണ കൊറിയ, അമേരിക്ക എന്നിവിടങ്ങളില്‍ അടുത്തിടെ വന്‍ തോതിലാണ് കൊവിഡ് കേസുകള്‍ വര്‍ധിക്കാന്‍ തുടങ്ങിയത്. ചൈനയില്‍ ആശുപത്രികളെല്ലാം നിറഞ്ഞ് കവിഞ്ഞിരിക്കുകയാണ്. നേരത്തെ രാജ്യത്ത് അതിശക്തമായ പ്രക്ഷോഭങ്ങള്‍ കൊവിഡ് സീറോ നയത്തിനെതിരെയുണ്ടായിരുന്നു. ഇതെല്ലാം കേസുകള്‍ വര്‍ധിക്കാന്‍ കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
ദേശീയ ഹെല്‍ത്ത് കോഡ് ഇനിയും തുടരില്ലെന്ന് ചൈനീസ് സര്‍ക്കാര്‍ നേരത്തെ അറിയിച്ചതാണ്. എന്നാല്‍ നഗരങ്ങളിലും, പ്രവിശ്യകളിലും അവരുടേതായ നിയമം തുടരാവുന്നതാണ് എന്നും അറിയിച്ചിരുന്നു. ബെയ്ജിംഗില്‍ റെസ്റ്റോറന്റുകളിലും, ഓഫീസുകളിലും, ഹോട്ടലുകളിലും, ജിമ്മുകളിലും സ്വന്തമായി ഒരു കോഡുണ്ടെങ്കില്‍ മാത്രമേ പ്രവേശിക്കാനാവൂ.
അതേസമയം ചൈനയിലെ വാക്‌സിന്‍ മികവില്ലാത്തതായത് കൊണ്ട് ചൈനീസ് ജനതയ്ക്കിടയില്‍ രോഗപ്രതിരോധ ശേഷി വളരെ കുറവാണെന്നാണ് കണ്ടെത്തല്‍. ഒരിക്കല്‍ രോഗം വന്നാലും ഈ രോഗപ്രതിരോധ ശേഷി പലരിലും കാണുന്നില്ല.












Click it and Unblock the Notifications