ചൈനയിലെ 'ഒറ്റകുട്ടി നിയമം' അവസാനിക്കുന്നു?

ചൊവ്വാഴ്ച മുതല്‍ പാര്‍ട്ടി നേതാക്കള്‍ നടത്തിയ നാല് ദിവസത്തെ മീറ്റിംഗിനെത്തുടര്‍ന്നാണ് പുതിയ തീരുമാനമെന്ന് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഏറെ വിമര്‍ശിയ്ക്കപ്പെട്ട ഒരു നിയമമായിരുന്നു ചൈനയില്‍ കുട്ടികള്‍ ജനിയ്ക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ജനസംഖ്യ വര്‍ദ്ധനവ് തന്നെയായിരുന്നു ഇത്തരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ച ഘടകം.
2012ല്‍ തന്നെ ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. 2015 ഓട് കൂടി ഒരു ദമ്പതിമാര്‍ക്ക് രണ്ട് കുട്ടികള്‍ക്ക് ജന്മം നല്‍കാനുള്ള അവകാശം നല്‍കണമെന്നൊരു തീരുമാനം ഉണ്ടായിരുന്നു. നിലവില്‍ നഗരപ്രദേശങ്ങളില്‍ ഉള്ളവര്‍ക്ക് ഒരു കുട്ടിയ്ക്ക് ജന്മം നല്‍കാനും ഗ്രാമങ്ങളിലാണെങ്കില്‍ രണ്ട് കുട്ടികള്‍ (ആദ്യത്തേത് പെണ്‍കുഞ്ഞാണെങ്കില്‍)ക്ക് ജന്മം നല്‍കാനുമുളള അവകാശം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
രാജ്യത്ത് നിയമാസുസൃതമല്ലാതെ ഒട്ടേറെ പെണ്‍ഭ്രൂണ ഹത്യകള്‍ നടക്കുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. ചൈനയില്‍ ആണ്‍കുട്ടികള്‍ ജനിയ്ക്കുന്നതിനാണ് മുന്‍ഗണന നല്‍കിയിരുന്നത്. സ്ത്രീ പുരുഷാനുപാതത്തെ മോശകരമായി പെണ്‍ഭ്രൂണഹത്യ ബാധിയ്ക്കുമെന്നാണ് ചൈന ഡെവലപ്മന്റെ് റിസര്‍ച്ച് ഫൗണ്ടേഷന്‍ പറയുന്നത്.












Click it and Unblock the Notifications