10 ലക്ഷം കൊവിഡ് കേസുകള്‍, 5000 മരണങ്ങള്‍, ഓരോ ദിവസവും ചൈനയിലെ സാഹചര്യങ്ങള്‍ ഞെട്ടിക്കും
ബെയ്ജിങ്: ചൈനയിലെ നിത്യേനയുള്ള സാഹചര്യം അതിഭീകരമെന്ന് റിപ്പോര്‍ട്ട്. പുറത്തുവരുന്ന വിവരങ്ങള്‍ പ്രകാരം ഇപ്പോഴത്തെ തരംഗം കഴിയുമ്പോഴേക്ക് ചൈന താങ്ങാവുന്നതില്‍ അധികം ദുരന്തം നേരിട്ടിട്ടുണ്ടാവുമെന്നാണ് സൂചന. മരണനിരക്കും, കൊവിഡ് കേസുകളുമെല്ലാം ചൈനീസ് സര്‍ക്കാര്‍ കുറച്ചാണ് കാണിക്കുന്നത്. എന്നാല്‍ രാജ്യത്തെ സകല ആശുപത്രികളും നിറഞ്ഞ് കവിഞ്ഞിരിക്കുകയാണ്.
ഇത് ജീവന്‍ രക്ഷിക്കാനുള്ള സാധ്യതയും ഇല്ലാതാക്കുന്നു. ഇവിടെ ഏറ്റവും പ്രധാനപ്പെട്ട കാര്യം ചൈനയുടെ വാക്‌സിന്റെ തീരെ കുറഞ്ഞ പ്രതിരോധ ശേഷിയാണ്. ജനങ്ങളില്‍ പ്രതിരോധ ശേഷിയില്ലാത്തത് രോഗവ്യാപനത്തിന് പ്രധാന കാരണമാണ്. വിശദമായ വിവരങ്ങളിലേക്ക്....

ചൈന പ്രതിദിനം പത്ത് ലക്ഷം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന അതിഭീകരമായ അവസ്ഥയിലാണ് നില്‍ക്കുന്നതെന്നാണ് വിലയിരുത്തല്‍. നിത്യേന അയ്യായിരം മരണങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. രാജ്യത്തെ ജനസംഖ്യാ ബാഹുല്യവും ഇവിടെ രോഗവ്യാപനത്തിന് വലിയൊരു കാരണമായി മാറുന്നുണ്ട്. കൊവിഡിന്റെ ഇതുവരെയുള്ള ഏറ്റവും വലിയ തരംഗമാണ് ചൈനയില്‍ കാണുന്നതെന്നാണ് വിലയിരുത്തല്‍. ലോകരാജ്യങ്ങള്‍ക്ക് പോലും താങ്ങാവുന്നതില്‍ അപ്പുറമാണ്. ചൈനയില്‍ മറ്റിടങ്ങളിലേതിനേക്കാള്‍ സാഹചര്യം മോശമാകുമെന്നാണ് വിലയിരുത്തല്‍.

ഈ കൊവിഡ് തരംഗം വ്യാപ്തി അതിതീവ്രമാകുമെന്നാണ് വിലയിരുത്തല്‍. പ്രതിദിനം 37 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്ന തലത്തിലേക്ക് സാഹചര്യം ജനുവരിയില്‍ മാറുമെന്ന് എയര്‍ഫിനിറ്റ് വിലയിരുത്തല്‍. ഇവര്‍ ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പഠന കേന്ദ്രമാണ്. കൊവിഡ് മഹാമാരിയെ അതിന്റെ ആരംഭം മുതല്‍ നിരീക്ഷിക്കുന്നുണ്ട്. ചൈനയില്‍ അടക്കം ഇനിയൊരു വലിയ തരംഗത്തിന് കൂടി സാധ്യതയുണ്ടെന്നാണ് ഇആവരുടെ മുന്നറിയിപ്പ്. ഉടനൊന്നും ഈ തരംഗം അവസാനിക്കാന്‍ പോകുന്നില്ലെന്ന സൂചനയാണ് ഇതിലൂടെ ലഭിക്കുന്നത്.

അടുത്ത തരംഗത്തില്‍ ചൈനയില്‍ 42 ലക്ഷം ആളുകള്‍ക്ക് വരെ പ്രതിദിനം രോഗം ബാധിക്കാമെന്നാണ് വിലയിരുത്തല്‍. ചൈനയിലെ രോഗവ്യാപനത്തിന്റെ മോഡലും, അതിന്റെ തീവ്രതയും ഇവര്‍ പഠിച്ച് കൊണ്ടിരിക്കുകയാണ്. സര്‍ക്കാരിന്റെ കണക്കുകള്‍ അല്ലാതെയുള്ള വിവരങ്ങളും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്നാണ് ഇവരുടെ കണ്ടെത്തല്‍. ചൈനീസ് സര്‍ക്കാര്‍ പറയുന്നതിലും മുകളിലാണ് രോഗവ്യാപന നിരക്ക്. മരണനിരക്കും കൊവിഡ് കേസുകളുടെ കണക്കുമെല്ലാം ചൈനീസ് സര്‍ക്കാര്‍ നല്‍കിയത് വ്യാജമാണെന്നാണ് വിലയിരുത്തല്‍.

ബുധനാഴ്ച്ച ചൈനയില്‍ 2966 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പത്ത് കൊവിഡ് മരണങ്ങളിലും താഴെയാണ് ഉള്ളത്. ഇത് രണ്ടും വിശ്വസിക്കാന്‍ പ്രയാസമുള്ള കണക്കുകളാണ്. കാരണം കേസുകള്‍ കൊണ്ട് നിറഞ്ഞ് കവിഞ്ഞിരിക്കുകയാണ് ചൈനയിലെ ആശുപത്രികള്‍. രോഗികള്‍ക്ക് കിടക്ക പോലുമില്ല. അത് മാത്രമല്ല രാജ്യത്തെ ശവസംസ്‌കാര കേന്ദ്രങ്ങളെല്ലാം നിറഞ്ഞ് കവിഞ്ഞു. അടക്കം ചെയ്യാനുള്ള സ്ഥലം പോലും പരിധി പിന്നിട്ട അവസ്ഥയിലാണ്. ഇങ്ങനൊരു സാഹചര്യത്തില്‍ ഇത്രയും കുറഞ്ഞ കേസുകള്‍ ചൈന റിപ്പോര്‍ട്ട് ചെയ്യുന്നത് ആരും വിശ്വസിച്ചിട്ടില്ല.

ചൈന ഇപ്പോള്‍ നടപ്പാക്കി കൊണ്ടിരിക്കുന്ന തെറ്റായ കൊവിഡ് പ്രതിരോധ സംവിധാനമാണ്. സര്‍ക്കാര്‍ സത്യസന്ധമായി കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന കാര്യം ചൈന പാലിക്കുന്നേയില്ല. അത് മാത്രമല്ല, ചൈനയിലെ മാസ് ടെസ്റ്റിംഗ് ബൂത്തുകളെല്ലാം അവര്‍ അടച്ചുപൂട്ടി. പ്രതിദിന കണക്കില്‍ എല്ലാ കേസുകളും ഉള്‍ക്കൊള്ളിക്കുന്നതും ചൈന അവസാനിപ്പിച്ചു. ഇതോടെ റാപ്പിഡ് ടെസ്റ്റുകള്‍ മാത്രമാവും ജനങ്ങള്‍ക്ക് ലഭ്യമാകുക. ഇതിലൂടെ റിപ്പോര്‍ട്ടിന്റെ ഫലം എന്തായാലും പുറത്തുവിടേണ്ടതില്ല. പാശ്ചാത്യ രാജ്യങ്ങളിലെല്ലാം നടപ്പാക്കി വരുന്ന കൊവിഡ് മരണനിരക്ക് സംവിധാനത്തെ ചൈന പാടേ നിരാകരിച്ചിരിക്കുകയാണ്.

കൊവിഡ് മരണങ്ങളെ എങ്ങനെ നിശ്ചയിക്കണമെന്ന മാനദണ്ഡങ്ങളെയാണ് ചൈന ഒഴിവാക്കിയത്. ഇതോടെ യഥാര്‍ത്ഥ മരണനിരക്ക് എത്രയാണെന്ന് കണ്ടെത്താന്‍ സാധിക്കുകയേ ഇല്ല. ഇതിനര്‍ത്ഥം ചൈനയില്‍ ഇപ്പോഴുള്ള തരംഗത്തില്‍ ഉണ്ടാവുന്ന കേസുകളുടെ യഥാര്‍ത്ഥ പ്രതിഫലനമാണ് സര്‍ക്കാര്‍ നല്‍കുന്ന ഡാറ്റയെന്ന് വിശ്വസിക്കാനാവില്ലെന്ന് എയര്‍ഫിനിറ്റിയുടെ അധ്യക്ഷന്‍ ലൂയിസ് ബ്ലെയര്‍ പഞ്ഞു. ചൈനയിലെ മരണനിരക്ക് കുറച്ച് കാണിക്കാന്‍ മാത്രമാണ് ഇതിലൂടെ സാധിക്കുന്നത്.












Click it and Unblock the Notifications