ടിബറ്റന്‍ വിമാനത്താവളം സൈനിക താവളമാക്കി ചൈന: ഇന്ത്യയ്ക്ക് ചങ്കിടിക്കുന്നു! 1350 കിമീ അകലം!!
ബെയ്ജിംങ്: ഇന്ത്യയ്ക്ക് ഭീഷണിയായി ടിബറ്റിനടുത്ത പ്രദേശങ്ങളില്‍ ചൈനീസ് നീക്കം. ടിബറ്റിലെ സ്വയംഭരണാവകാശമുള്ള പ്രദേശത്തെ ഗോങ്കര്‍ വിമാനത്താവളം സൈനിക താവളമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് ചൈന. ദില്ലിയില്‍ നിന്ന് 1,350 കിലോമീറ്റര്‍ ദൂരം മാത്രമാണ് വിമാനത്താവളത്തിലേക്കുള്ളത്. ടിബറ്റിന്റെ ഭാഗമായ ലാസയിലാണ് പ്രസ്തുുത വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. ഇതാണ് ഇന്ത്യയെ അസ്വസ്ഥരാക്കുന്നത്. പ്രദേശത്തെ ഗതാഗതത്തിന് വേണ്ടി വികസിപ്പിച്ച എയര്‍ഫീല്‍ഡ് സൈനിക താവളമായി മാറ്റിയെന്നാണ് സുരക്ഷാ വിഭാഗത്തിലെ മൂന്ന് ഉദ്യോഗസ്ഥര്‍ അവകാശപ്പെടുന്നത്.
വിമാനത്താവളത്തില്‍ അണ്ടര്‍ഗ്രൗണ്ട് ബോംബ് പ്രൂഫ് ഷെല്‍ട്ടറുകള്‍ ചൈന പ്രദേശത്ത് നിര്‍മിക്കുന്നുണ്ടെന്ന വിവരവും പുറത്ത് വരുന്നു. ഇവിടത്തെ യുദ്ധവിമാനങ്ങളെ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായാണിത്. റണ്‍വേയില്‍ നിന്ന് ബോംബ് പ്രൂഫ് ഹാംഗറുകളിലേക്ക് ടാക്സി ട്രാക്ക് നിര്‍മിക്കുന്നുണ്ടെന്നും ഹാങ്ങറുകള്‍ സമീപത്തെ പര്‍വ്വതങ്ങള്‍ക്ക് ഉള്ളിലാണ് സ്ഥാപിക്കുകയെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 36ഓളം ഫൈറ്റര്‍ ജെറ്റുകള്‍ക്കോ സൈനിക വ്യൂഹങ്ങള്‍ക്കോ ഉള്ള സ്ഥലമായിരിരിക്കും വിടെ ഒരുക്കുകയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

എന്നാല്‍ ടിബറ്റിലെ ചൈനീസ് നീക്കങ്ങളില്‍ ഇന്ത്യയ്ക്ക് ആശങ്കയില്ലെന്ന് ഇന്ത്യന്‍ വ്യോമസേന തലവന്‍ ചീഫ് മാര്‍ഷല്‍ ബിഎസ് ധനോവ വ്യക്തമാക്കി. ചൈനിലെ നിര്‍മാണ പ്രവൃത്തികള്‍ നിരീക്ഷിച്ച് വരുന്നുണ്ട്. പ്രാദേശികമായി ചൈനയിലെ പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്നതിന് വേണ്ടിയാണ് വിമാനത്താവളത്തെ സൈനിക താവളമാക്കുന്നതെന്നാണ് ചൈനയുടെ ഭാഗത്തുനിന്നുള്ള വിശദീകരണം. ടിബറ്റില്‍ 50 വിമാനങ്ങള്‍ ഉള്ളത് പോലും ഇന്ത്യയ്ക്ക് ഭീഷണിയല്ലെന്നും ഇന്ത്യന്‍ വ്യോമസേന തലവന്‍ സാക്ഷ്യപ്പെടുത്തുന്നു.

ചൈനീസ് സൈന്യം സൈനിക സംവിധാനം ശക്തിപ്പെടുത്തുന്നതോടെ ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോളിന് സമീപത്ത് എയര്‍ സ്ട്രിപ്പുകള്‍ ആരംഭിക്കുന്നത് സംബന്ധിച്ച നീക്കങ്ങള്‍ നടത്തേണ്ടതുണ്ട്. ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിക്ക് റഷ്യയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശത്തും ഇന്ത്യ- ചൈന അതിര്‍ത്തിയിലും ബോംബ് പ്രൂഫ് ഷെല്‍ട്ടറുകളുണ്ട്. രണ്ടാം ലോക മഹായുദ്ധകാലത്ത് നിര്‍മിച്ച ഒരു എയര്‍ സ്ട്രിപ്പ് നിലവില്‍ അരുണാചല്‍ പ്രദേശിലുണ്ട്.
2016ലെ ഇന്ത്യാ- ചൈനാ ഡോക്ലാം തര്‍ക്കം പിന്നീട് അവസാനിച്ചെങ്കിലും ഉഭയകക്ഷി ബന്ധത്തില്‍ വലിയ പുരോഗതി ഉണ്ടായിട്ടില്ല. ചൈനയിലെ വുഹാനില്‍ വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ്ങും തമ്മില്‍ അനൗദ്യോഗിക കൂടിക്കാഴ്ച നടന്നിരുന്നു.












Click it and Unblock the Notifications