കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദലൈലാമയുടെ ഇന്ത്യാ സന്ദര്‍ശനം; ഇന്ത്യയ്‌ക്കെതിരെ പോര്‍വിളിച്ച് ചൈനീസ് മാധ്യമങ്ങള്‍

Google Oneindia Malayalam News

ബെയ്ജിംഗ്: ദലൈലാമയ്ക്ക് ഇന്ത്യാ സന്ദര്‍ശനത്തിന് അനുമതി നല്‍കിയതിനെതിരെ മുന്നറിയിപ്പുമായി ചൈനീസ് മാധ്യമങ്ങള്‍. ദക്ഷിണേഷ്യയില്‍ ചൈനയുടെ സാമ്പത്തിക സ്വാധീനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധത്തില്‍ തകര്‍ച്ചയുണ്ടാകുമെന്ന മുന്നറിയിപ്പുമായി ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചൈനീസ് മാധ്യമങ്ങളുടെ രംഗപ്രവേശം. ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയ്ക്ക് അരുണാചല്‍ പ്രദേശ് സന്ദര്‍ശിയ്ക്കാന്‍ ഒക്ടോബറിലാണ് അനുമതി നല്‍കിയത്.

ദക്ഷിണ ടിബറ്റിന്റെ ഭാഗമാണെന്ന് അവകാശവാദമുയര്‍ന്നതിനെ തുടര്‍ന്ന് തര്‍ക്കത്തിലിരിക്കുന്ന അരുണാചല്‍ സന്ദര്‍ശിയ്ക്കാന്‍ ദലൈലമയ്ക്ക് അനുമതി നല്‍കിയാല്‍ പരിണിത ഫലങ്ങളുണ്ടാവുമെന്ന മുന്നറിയിപ്പ് കണക്കിലെടുക്കാതെ ഇന്ത്യ നയത്തെ പ്രോത്സാഹിപ്പികുകയാണെന്ന് ചൈനീസ് മാധ്യമം ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. മാര്‍ച്ചില്‍ ലാമ ഇന്ത്യ സന്ദര്‍ശിക്കുമെന്നാണ് ഇപ്പോള്‍ പുറത്തുതവരുന്ന റിപ്പോര്‍ട്ടുകള്‍.

dalai-lama

എന്നാല്‍ ദലൈലാമയുടേത് ഔദ്യോഗിക സന്ദര്‍ശനമല്ലെന്നും സന്ദര്‍ശനം തടയാന്‍ കാരണങ്ങളില്ലൈന്നും കാണിച്ച് കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു രംഗത്തെത്തിയിരുന്നു. ഇന്ത്യ ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ ആത്മീയ നേതാവായി കണക്കാക്കുന്ന ലാമയെ ചൈന വിമത നേതാവായാണ് കണക്കാക്കുന്നത്. 14ാമത്തെ ലാമ ആത്മീയ നേതാവല്ലെന്നും വെറും വിമതന്‍ മാത്രമാണെന്നും തര്‍ക്ക പ്രദേശം സന്ദര്‍ശിക്കാന്‍ ലാമയെ അനുവദിച്ചാല്‍ ഉഭയകക്ഷി ബന്ധത്തില്‍ പ്രത്യാഘാതങ്ങളുണ്ടാകുമെന്നുമാണ് ചൈന നല്‍കിയ മുന്നറിയിപ്പ്.

English summary
The Chinese media ön Monday accused India of using the Dalai Lama card to deal with China's growing economic and political influence in South Asia and warned New Delhi of "severe consequences" if it hosted the Tibetan spiritual leader in a "disputed" area in Arunachal Pradesh.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X