യുദ്ധം ആവര്‍ത്തിച്ചാല്‍ ഇന്ത്യയ്ക്ക് പിടിച്ചുനില്‍ക്കാനാകില്ലെന്ന് ചൈനീസ് മാധ്യമം
ബെയ്ജിങ്: അതിര്‍ത്തിയില്‍ ഇന്ത്യ ചൈന സംഘര്‍ഷം തുടരവെ പ്രകോപനപരമായ പരാമര്‍ശവുമായി ചൈനീസ് സര്‍ക്കാരിന്റെ ഔദ്യോഗിക മാധ്യമം. ഇന്ത്യ ചൈന യുദ്ധമുണ്ടായാല്‍ ഇന്ത്യയ്ക്ക് പിടിച്ചുനില്‍ക്കാനാകില്ലെന്ന് മാധ്യമം പറയുന്നു. 1962-ലെ സംഘര്‍ഷം ഓര്‍മപ്പെടുത്തിയുള്ള ലേഖനം പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ വെബ്സൈറ്റിലാണ് പ്രസിദ്ധീകരിച്ചത്.
സിക്കിം സെക്ടറിലെ നാഥുലയില്‍ നടന്ന ചൈനീസ്-ഇന്ത്യന്‍ സൈന്യങ്ങളുടെ സംഘര്‍ഷം പരാമര്‍ശിച്ചാണ് ലേഖനം. ഇന്ത്യന്‍ സൈന്യം ദോങ്ലാങ് മേഖലയിലേക്ക് നുഴഞ്ഞുകയറ്റം നടത്തിയെന്നും ഉടനടി നയതന്ത്ര തലത്തില്‍ ഇതിന് പോംവഴി കണ്ടെത്തണമെന്നും ലേഖനം പറയുന്നു. ഷങ്ഹായ് അന്താരാഷ്ട്ര പഠനകേന്ദ്രത്തിലെ, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൗത്ത്, സെന്‍ട്രല്‍ ഏഷ്യ വിഭാഗത്തിന്റെ തലവനായ വാങ് ദിഹുവയാണ് ലേഖനം എഴുതിയിരിക്കുന്നത്.

ലേഖനത്തില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ പോരായ്മയും വിവരിക്കുന്നുണ്ട്. സൈനികമേഖലയില്‍ കഴിഞ്ഞകാലത്തൊന്നും ഇന്ത്യക്ക് മേല്‍ക്കൈ നേടാനായിട്ടില്ല. എന്നാല്‍ ചൈനയാകട്ടെ കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി വലിയ തോതില്‍ ആധുനികവത്കരിക്കുകയും ചെയ്തിട്ടുണ്ട്. ഒരു യുദ്ധമുണ്ടായാല്‍ ഇന്ത്യയ്ക്ക് പിടിച്ചുനില്‍ക്കാനാകില്ലെന്നും ലേഖകന്‍ പറയുന്നു.












Click it and Unblock the Notifications