കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണയെ കുറിച്ച് പുറത്തുവിട്ടാല്‍ ജയിലിലാവും, നിയന്ത്രണങ്ങള്‍, ചൈനയില്‍ 3 പേര്‍ കസ്റ്റഡിയില്‍

Google Oneindia Malayalam News

ബെയ്ജിംഗ്: കൊറോണവൈറസിനെ കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിച്ച് ചൈന. ഇത് ശേഖരിച്ച് പുറത്തുവിടുന്നവരെ കര്‍ശനമായി ശിക്ഷിക്കാനാണ് തീരുമാനം. മൂന്ന് പേര്‍ ഇത്തരത്തില്‍ പോലീസ് കസ്റ്റഡിയിലാണ്. ഇവര്‍ രാജ്യത്ത് സെന്‍സര്‍ ചെയ്ത് ആര്‍ട്ടിക്കിളുകള്‍ ഓണ്‍ലൈന്‍ ശേഖരത്തിലേക്ക് സംഭാവന ചെയ്‌തെന്നാണ് കണ്ടെത്തല്‍. ചെന്‍ മെയ്, കായ് വെയ് എന്നിവര്‍ ഏപ്രില്‍ 19 മുതല്‍ പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. അപ്പോഴേ ഇവര്‍ ചൈനീസ് പോലീസിന്റെ പിടിയിലായെന്നാണ് സൂചന. അതേസമയം ചൈന സ്വതന്ത്ര്യ മാധ്യമപ്രവര്‍ത്തനത്തിന് പൂട്ടിടാനുള്ള ഒരുക്കമാണെന്ന് വ്യാപക വിമര്‍ശനം നേരത്തെയുണ്ട്. അതിലേക്ക് ചേര്‍ക്കാവുന്ന കാര്യമാണിത്.

1

ചൈന കൊറോണവൈറസ് എവിടെയാണ് ആദ്യം കണ്ടതെന്നും, പിന്നീട് അത് നിരവധി പേരിലേക്ക് എത്തിയെന്നുമുള്ള കാര്യങ്ങള്‍ രഹസ്യമായി വെച്ചിരിക്കുകയാണ്. യുഎസ് അടക്കമുള്ള ചൈനയിലെ ലാബില്‍ നിന്നാണ് രോഗം പടര്‍ന്നതെന്നും, അത് വുഹാനിലെ വെറ്റ് മാര്‍ക്കറ്റിലെത്തിയെന്നും ആരോപിക്കുന്നുണ്ട്. ഇതിന് ബലമേകുന്ന നടപടിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ചൈനയ്ക്ക് ഇക്കാര്യത്തില്‍ എന്താണ് മറച്ചുവെക്കാനുള്ളതെന്ന് വ്യക്തമല്ല. കായ് വെയിനെതിരെ ചൈന ഉന്നയിച്ച ആരോപണങ്ങള്‍ ഇങ്ങനെയായിരുന്നു. പരസ്പരം തല്ലുണ്ടാക്കിയെന്നും, പ്രദേശത്താകെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയെന്നുമാണ് ഉന്നയിച്ചിരുന്നത്.

സാധാരണ രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകരെ പൂട്ടാനായി ചൈന സ്ഥിരം ഉപയോഗിക്കുന്ന മാര്‍ഗമാണിത്. ഇക്കാര്യം ഇവരുടെ സഹോദരന്‍ ചെന്‍ കുന്നും സ്ഥിരീകരിച്ചു.ചൈന ഉന്നയിച്ച ആരോപണങ്ങലൊക്കെ കുന്‍ തള്ളിക്കളയുന്നു. ഇതിനെ പറ്റിയൊന്നും കേട്ട് കേള്‍വി പോലുമില്ലെന്ന് അദ്ദേഹം പറയുന്നു. കായുടെ കാമുകി ടാങിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സമാന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. അതേസമയം ഈ പദ്ധതിയുമായി ഇവര്‍ക്ക് നേരിട്ട് ബന്ധമുണ്ടോ എന്ന് പോലും വ്യക്തമല്ല.

പോലീസ് അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് നോട്ടീസ് പോലും നല്‍കിയിരുന്നില്ലെന്ന് ചെന്നിന്റെ കുടുംബം പറയുന്നു. അന്വേഷണവുമായി ഇയാള്‍ സഹകരിക്കുന്നു എന്ന് മാത്രമാണ് ഒരു ഉദ്യോഗസ്ഥന്‍ തന്നോട് പറഞ്ഞതെന്ന് കുന്‍ പറയുന്നു. ചെന്നും കായും ദീര്‍ഘകാലമായി സുഹൃത്തുക്കളാണ്. ഇവര്‍ ഈ വിവരം ശേഖരിക്കുന്നതിന്റെ പ്രാധാന്യം നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നു. ടെര്‍മിനസ് 2049 എന്ന പദ്ധതിയുടെ ഭാഗമായിരുന്നു ചെന്നും കായും. ചൈന സെന്‍സര്‍ ചെയ്ത് സൂക്ഷിക്കുന്ന ആര്‍ട്ടിക്കിളുകളെ സൂക്ഷിക്കുന്ന കേന്ദ്രത്തിലായിരുന്നു ഇവര്‍ ജോലി ചെയ്തിരുന്നത്.

ഗിറ്റ്ഹബ് എന്ന കോഡിംഗ് പ്ലാറ്റ്‌ഫോമിലായിരുന്നു ഇവര്‍ വിവരങ്ങള്‍ സൂക്ഷിച്ചിരുന്നത്. കൊറോണവൈറസിനെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ തിരക്കിലായിരുന്നു കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇവര്‍. വൈറസിനെ കുറിച്ച് ചൈനീസ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ധാരാളമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതാണ് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിലേക്ക് ഇവരെ നയിച്ചത്.

ഫെബ്രുവരിയോടെ ചൈന ഇതിന് ബ്ലോക്കിട്ടിരുന്നു. സോഷ്യല്‍ മീഡിയക്കും നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് കൊറോണ പടരുന്നത് എപ്പോഴാണെന്ന കാര്യവും ഇവര്‍ പങ്കുവെക്കാനിരിക്കുകയായിരുന്നു. അത് അന്താരാഷ്ട്ര തലത്തില്‍ തിരിച്ചടിയാവുമെന്നുള്ളത് കൊണ്ടാണ് ചൈന ഇവരെ അറസ്റ്റ് ചെയ്തത്.

English summary
chinese police detain 3 persons who shared covid details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X