പേടിക്കണം, അക്രമകാരിയായ ഈ റോബോട്ടിനെ, അടിയുടെ ചൂടറിഞ്ഞ് ചൈനാക്കാര്‍...
ചൈനയിലെ ഒരു വ്യാപാരമേളയിലാണ് നിയന്ത്രണം നഷ്ടപ്പെട്ട റോബോട്ട് അക്രമകാരിയായത്.
ബീജിംഗ്: മനുഷ്യന്‍ ചെയ്യുന്ന കാര്യങ്ങളെല്ലാം റോബോട്ടും ചെയ്യുമെന്നതിന് തെളിവാണ് ചൈനയില്‍ നടന്ന സംഭവം. പക്ഷേ വിദ്യാര്‍ത്ഥികളെ പഠനകാര്യങ്ങളില്‍ സഹായിക്കാനായി രൂപകല്‍പന ചെയ്ത 'ഫാറ്റി' എന്ന റോബാട്ട് ഇങ്ങനെയൊക്കെ പെരുമാറുമെന്ന് റോബോട്ടിനെ വികസിപ്പിച്ചെടുത്തവര്‍ മനസില്‍ പോലും വിചാരിച്ചിട്ടുണ്ടാവില്ല.
Robot goes haywire, bashing glass wall at the 18th China High-Tech Fair in S. China’s Shenzhen, injuring one man pic.twitter.com/JYghiNkexE
— CCTVNEWS (@cctvnews) November 18, 2016
ചൈനയിലെ ഷെന്‍സേനിലെ ചൈന ഹൈടെക് ഫെയറിലാണ് റോബോട്ട് അക്രമകാരിയായത്. പ്രദര്‍ശനത്തിന് വെച്ച റോബോട്ടിന് പെട്ടെന്ന് യന്ത്രതകരാര്‍ സംഭവിക്കുകയും നിയന്ത്രണം നഷ്ടപ്പെടുകയുമായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട 'ഫാറ്റി' പിന്നെ അവിടെയുണ്ടായിരുന്ന ചില്ലുകളും പ്രദര്‍ശന സ്റ്റാളുകളും അടിച്ചുപൊളിച്ചുവെന്നും ചൈനയില്‍ നിന്നുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

വിദ്യാര്‍ത്ഥികള്‍ക്കായി വികസിപ്പിച്ചെടുത്തത്
4 വയസു മുതല്‍ 12 വയസു വരെയുള്ള കുട്ടികളെ അവരുടെ പഠനകാര്യങ്ങളില്‍ സഹായിക്കാനായാണ് ഫാറ്റി എന്ന റോബോട്ടിനെ വികസിപ്പിച്ചത്.
ബീജീംഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ കമ്പനിയാണ് ഫാറ്റിയെ നിര്‍മ്മിച്ചതെന്നും ചൈനയിലെ പ്രമുഖ ദിനപ്പത്രമായ പീപ്പിള്‍സ് ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒരാള്‍ക്കു പരിക്കേറ്റു
ഹൈടെക് മേളയില്‍ പ്രദര്‍ശനത്തിന് വെച്ച ഫാറ്റിക്ക് എന്ത് തകരാറാണ് സംഭവിച്ചതെന്നറിയാതെ തരിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. നിയന്ത്രണം നഷ്ടമായ റോബോട്ട് പ്രദര്‍ശന സ്റ്റാളുകള്‍ തല്ലി തകര്‍ക്കുകയും ചില്ലുകള്‍ അടിച്ചുപൊളിക്കുകയും ചെയ്തുവത്രേ. ഫാറ്റിയുടെ അക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

ഇതുവരെ റോബോട്ട് ആരെയും അക്രമിച്ചിട്ടില്ല
ചൈനയില്‍ ആദ്യമായാണ് ഒരു റോബോട്ട് അക്രമകാരിയാകുന്നതും മനുഷ്യനെ അക്രമിക്കുന്നതെന്നും പീപ്പിള്‍സ് ഡെയ്‌ലിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫാറ്റിയാണ് എല്ലാവരുടെയും വിഷയം
റോബോട്ട് മനുഷ്യനെ അക്രമിച്ചതാണ് ഇപ്പോള്‍ ചൈനക്കാര്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യുന്ന പ്രധാന വിഷയം. റോബോട്ടുകളെയും ഇനി പേടിക്കണമെന്നാണ് അവര്‍ പറയുന്നത്.












Click it and Unblock the Notifications