കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയുടെ ബഹിരാകാശ റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ ഭൂമിയിലേക്ക് പതിക്കാനൊരുങ്ങുന്നു, കടുത്ത ആശങ്ക

Google Oneindia Malayalam News

ബെയ്ജിങ്: ചൈനീസ് റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ ഭൂമിയിലേക്ക് പതിക്കാന്‍ ഒരുങ്ങുന്നു. നേരത്തെ ചൈനീസ് സ്‌പേസ് സ്റ്റേഷനില്‍ നിന്ന് റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ ഭൂമിയുടെ ഭ്രമണ പഥത്തിലെത്തിയിരുന്നു. ഈ ആഴ്ച്ച തന്നെ അത് കടലില്‍ പതിക്കുമെന്നാണ് സൂചന. എന്നാല്‍ ഈ അവശിഷ്ടങ്ങള്‍ ഭൂമിയില്‍ വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുമെന്ന് പരക്കെ ആശങ്കയുണ്ട്. ഏപ്രില്‍ 29നാണ് ഹെയ്‌നാന്‍ ദ്വീപില്‍ നിന്ന് ഈ റോക്കറ്റ് വിക്ഷേപിച്ചത്. ചൈനീസ് സ്‌പേസ് സ്റ്റേഷനില്‍ താമസ സൗകര്യത്തിനുള്ള ടിയാനി മൊഡ്യൂളാണ് ഇതില്‍ അയച്ചത്. മൂന്ന് ക്രൂവിന് ഇതോടെ സ്‌പേസ് സ്റ്റേഷനില്‍ താമസിക്കാന്‍ സാധിക്കും.

Recommended Video

cmsvideo
A giant piece of a Chinese rocket is falling back to Earth | Oneindia Malayalam
1

അതേസമയം ഈ അവശിഷ്ടങ്ങള്‍ എവിടെയാണ് പതിക്കുകയെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ലെന്ന് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ നിയന്ത്രണം വിട്ടാണ് ഈ റോക്കറ്റ് ഭൂമിയിലേക്ക് വരുന്നതെന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പാശ്ചാത്യ മാധ്യമങ്ങള്‍ പറയുന്നത് പോലെ വലിയ നാശനഷ്ടങ്ങള്‍ ഇത് വന്ന് പതിച്ചാല്‍ ഉണ്ടാക്കുമെന്നും പറയുന്നുണ്ട്. എന്നാല്‍ ആശങ്കപ്പെടാനുള്ള സാഹചര്യമൊന്നുമില്ലെന്നാണ് ശാസ്ത്രജ്ഞര്‍ നല്‍കുന്നത്. ബാക്കിയെല്ലാം അഭ്യൂഹങ്ങള്‍ മാത്രമാണെന്നും ഇവര്‍ പറയുന്നു.

റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ ഭൂമിയിലേക്ക് എത്തുമ്പോള്‍ തന്നെ കത്തിച്ചാമ്പലാകും. അതുകൊണ്ട് വളരെ ചെറിയൊരു ഭാഗം മാത്രമാണ് നിലത്ത് പതിക്കുക. അത് തന്നെ മനുഷ്യവാസം കുറഞ്ഞ പ്രദേശങ്ങളിലാണ് പതിക്കുക. അതുമല്ലെങ്കില്‍ സമുദ്രത്തില്‍ പതിക്കും. ഇക്കാര്യം എയറോസ്‌പേസ് നോളജ് മാഗസിന്‍ ചീഫ് എഡിറ്റര്‍ വാങ് യനാന്‍ പറഞ്ഞു. അതേസമയം യുഎസ് സ്‌പേസ് കമാന്‍ഡ് റോക്കറ്റിന്റെ ലൊക്കേഷന്‍ ട്രാക്ക് ചെയ്യുന്നുണ്ടെന്ന് പ്രതിരോധ വിഭാഗം പറഞ്ഞു.

അപകട ഭീഷണി ഉയര്‍ത്തുന്നതാണ് ഈ അവശിഷ്ടങ്ങളെന്ന് യുഎസ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. മെയ് എട്ടിനായിരിക്കും ഇത് ഭൂമിയില്‍ പതിക്കുകയെന്നാണ് സൂചന. കാലിഫോര്‍ണിയയിലെ സ്‌പേസ് കണ്‍ട്രോള്‍ സ്‌ക്വാഡ്രണ്‍ നിത്യേന റോക്കറ്റിന്റെ സഞ്ചാരപദത്തെ കുറിച്ച് വിവരങ്ങള്‍ നല്‍കുന്നുണ്ട്. ബഹിരാകാശ മേഖലയില്‍ ഇത്തരം അവശിഷ്ടങ്ങള്‍ വര്‍ധിക്കുന്ന കാര്യത്തില്‍ യുഎസ് ഇടപെടും. എല്ലാ രാജ്യങ്ങളോടും ഇക്കാര്യത്തില്‍ പൊതു സ്വഭാവം കാത്ത് സൂക്ഷിക്കാന്‍ ആവശ്യപ്പെട്ടു. അതേസമയം ഈ റോക്കറ്റില്‍ പരിസ്ഥിതി സൗഹൃദ ഇന്ധനമാണ് ഉപയോഗിച്ചത്. അതുകൊണ്ട് സമുദ്രത്തിലെ ജലം മലിനമാകില്ലെന്നും ചൈന പറഞ്ഞു.

English summary
chinese rocket debris likely to fallen in ocean but concern icreases by west
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X