കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരിക്കേറ്റ് റോഡില്‍ കിട്ടക്കമ്പോഴും യുവതി ഇംഗ്ലീഷ് പഠിച്ചു

  • By Super
Google Oneindia Malayalam News

ബീജിങ്: പഠനം എന്ന് പറഞ്ഞാല്‍ ചിലര്‍ക്ക് ഏറ്റവും വലിയ തലവേദനയാണ്. അല്ലെന്ന് പറയുന്നവര്‍ ചുരുക്കമാകും. എന്നാല്‍ വേദനയ്ക്ക് ഏറ്റവും നല്ല മരുന്ന പഠിക്കുകയാണെന്ന് ഒരു ചൈനീസ് പെണ്‍കുട്ടി പറയുന്നത്. ചൈനീസ് തലസ്ഥാനമായ ബീജിങില്‍ കഴിഞ്ഞ ദിവസം നടന്ന ഒരു സംഭവം കേട്ടാല്‍ പെണ്‍കുട്ടി പറഞ്ഞതിന്റെ പൊരുള്‍ മനസ്സിലാക്കാം. അപകടത്തില്‍പ്പെട്ട് റോഡില്‍ കിടക്കുമ്പോഴും യുവതി ഇംഗ്ലീഷ് പഠിക്കുകയായികുന്നു.

സ്‌കൂട്ടറില്‍ പോവുകയായിരുന്ന 18 കാരിയായ വാങ് ഡഫാനെ മറ്റൊരു വാഹനം വന്നിടിച്ചു. താഴെ വീണ യുവതി എഴുന്നോല്‍ക്കാന്‍ ശ്രമിച്ചെങ്കിലും കഠിനമായ വേദനകൊണ്ട് അതിന് കഴിഞ്ഞില്ല. അതിനിടെ കണ്ടു നിന്നവര്‍ ആംബുലന്‍സ് വിളിച്ചു. ആംബുലന്‍സ് വിളിച്ച് എത്തുന്നവരെയുള്ള സമയം വെറുതെ കളയണ്ടല്ലോ എന്ന് കരുതി വാങ് ഡഫാന്‍ കയ്യിലുണ്ടായിരുന്ന ഇംഗ്ലീഷ് പുസ്തകം എടുത്തവച്ച് പഠിക്കുകയായിരുന്നു.

China


ഇലക്ട്രോണിക് ഡിക്ഷണി എടുത്തവച്ച് 107 ഇംഗ്ലീഷ് വാക്കുകള്‍ പഠിക്കുമ്പോഴേക്കും ആംബുലന്‍സ് എത്തി യുവതിയെ ആശുപത്രിയിലേക്കു മാറ്റി. തലയ്ക്കും കൈകാലുകള്‍ക്കും പരിക്കേറ്റെങ്കിലും യുവതിയുടെ നില അത്രഗുരുതരമല്ല.

ജീവിതം വളരെ നൈമിഷികമാണ്. വിദ്യാഭ്യാസം വളരെ പ്രധാനപ്പെട്ടതാണ് എന്ന് അപകടം തന്നെ പഠിപ്പിച്ചു. വേദന കുറയ്ക്കാന്‍ ഏറ്റവും നല്ല വഴി ഇംഗ്ലീഷ് പഠനമാണെന്ന് ഞാന്‍ മനസിലാക്കി. വാക്കുകള്‍ പഠിക്കാന്‍ തുടങ്ങിയതോടെ വേദന മറന്നുതുടങ്ങി- യുവതി പറയുന്നു. ഇപ്പോള്‍ ബീജിങിലെ ഒരു കോളേജിലാണ് വാങ് പഠിക്കുന്നത്. ഓക്‌സ്‌ഫോര്‍ഡിലോ കേംബ്രിഡ് ജിലോ ആയിരിക്കണം ഉന്നതവിദ്യാഭ്യാസം എന്നാണ് വാങിന്റെ ആഗ്രഹം.

English summary
Chinese student learns 107 English words after she is knocked off her scooter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X