കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസ് നുണ പറഞ്ഞതോ? റഷ്യന്‍ വിമാനം തകര്‍ത്തതല്ല? വിമാനം തകര്‍ന്നതെങ്ങനെയെന്ന് റഷ്യ പറയുന്നു

Google Oneindia Malayalam News

കെയ്‌റോ: റഷ്യന്‍ വിമാനം സിനായില്‍ തകര്‍ന്ന് വീണ സംഭവത്തില്‍ പുതിയ റിപ്പോര്‍ട്ട്. വിമാനം ആകശാശത്ത വച്ച് പൊട്ടിത്തകര്‍ന്നതാണെന്ന് റഷ്യന്‍ വ്യോമസേന ഉദ്യോഗസ്ഥന്‍. ഈജിപ്തില്‍ തകര്‍ന്ന് വീണ വിമാനം ആകാശത്ത് വളരെ ഉയരത്തില്‍വച്ച് പൊട്ടിത്തെറിച്ചതായാണ് റിപ്പോര്‍ട്ട്.ഉന്നത വ്യോമസേന ഉദ്യോഗസ്ഥനാണ് ഇക്കാര്യം ഫോക്സ് ന്യൂസിനോട് വെളിപ്പെടുത്തിയത്. 224 പേരാണ് കൊല്ലപ്പെട്ടത്. വിമാനം തകര്‍ത്തത് തങ്ങളാണെന്ന അവകാശവാദവുമായി ആഗോള ഭീകര സംഘടനയായ ഐസിസ് രംഗത്തെത്തിയിരുന്നു.

പറന്നുയര്‍ന്ന് 23 മിനിട്ടിനകമാണ് വിമാനം തകര്‍ന്നത്. വിമാനത്തിന്റെ സുരക്ഷയെപ്പറ്റി തനിയ്ക്ക് ആശങ്കയുള്ളതായി സഹപൈലറ്റ് പറഞ്ഞതായ അദ്ദേഹത്തിന്റെ ഭാര്യ സര്‍ക്കാര്‍ ചാനലായ എന്‍ടിവിയോട് വെളിപ്പെടുത്തിയിരുന്നു. ഐസിസിന്റെ വാദങ്ങള്‍ അംഗീകരിയ്ക്കുകയല്ല റഷ്യ. അതേ സമയം വിമാന മെച്ചപ്പെട്ട അവസ്ഥയിലായിരുന്നുവെന്ന് ഈജിപ്തില്‍ വിമാനത്തെ പരിശോധിച്ച ടെക്നിക്കല്‍ ജീവനക്കാര്‍ ഉള്‍പ്പടെ പറയുന്നു...

പൊട്ടിത്തെറിച്ചു

പൊട്ടിത്തെറിച്ചു

ആകാശത്ത് വച്ച് വിമാനം പൊട്ടിത്തെറിച്ചതായാണ് ഏറ്റവും ഒടുവില്‍ ലഭിയ്ക്കുന്ന വിവരം

കൊല്ലപ്പെട്ടത്

കൊല്ലപ്പെട്ടത്

പറന്നുയര്‍ന്ന് 23 മിനിട്ടനകം പൊട്ടിത്തെറിച്ച വിമാനത്തില്‍ 224 യാത്രക്കാരുണ്ടായിരുന്നു. എല്ലാവരും കൊല്ലപ്പെട്ടു

സിനായ്

സിനായ്

ഐസിസ് സ്വാധീന മേഖലയാണ് സിനായ്. അതിനാല്‍ തന്നെ ആക്രമണത്തിന് സാധ്യതയുണ്ട്

തള്ളിക്കളയുന്നു

തള്ളിക്കളയുന്നു

ഐസിസ് ആക്രമണത്തിലാണ് വിമാനം തകര്‍ന്നത് എന്ന വാദത്തെ മറികടക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് റഷ്യയില്‍ നിന്നും പുറത്ത് വരുന്നത്

യഥാര്‍ത്ഥ കാരണം

യഥാര്‍ത്ഥ കാരണം

അപകടത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമാകാന്‍ ഇനിയും നാളുകളേറെ വേണ്ടി വന്നേക്കാം

English summary
Russia: Plane that crashed in Egypt broke up high in the air.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X