Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാന് നേര്‍ക്ക് ഇസ്രായേലിന്റെ 200 അണ്വായുധങ്ങള്‍... ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍

ന്യൂയോര്‍ക്ക്: ഇനി ലോകത്ത് ആരും അണ്വായുധങ്ങള്‍ ഉണ്ടാക്കരുത് എന്നാണ് അമേരിക്ക പറയുന്നത്. എന്നാല്‍ അമേരിക്കയുടെ കൈവശം ഇഷ്ടം പോലെ അണ്വായുധങ്ങള്‍ ഉണ്ട്. മിക്ക ലോക ശക്തികളുടെ കൈവശവും ഉണ്ട്.

എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ ഞെട്ടിപ്പിക്കുന്നതാണ്. അമേരിക്കയും ഏറ്റവും അടുത്ത സഖ്യകക്ഷിയാ ഇസ്രായേലിന്റെ കൈവശം നാനൂറോളം അണ്വായുധങ്ങള്‍ ഉണ്ടത്രെ. അതില്‍ ഇരുനൂറെണ്ണം ഇറാനെ ലക്ഷ്യമാക്കിയാണ് സ്ഥാപിച്ചിരിക്കുന്നത്.

ആരെങ്കിലും ആരോപിച്ച ഒരു സംഗതിയല്ല ഇത്. അമേരിക്കയുടെ മുന്‍ സ്റ്റേറ്റ് സെക്രട്ടറി കോളിന്‍ പവലിന്റെ ഇമെയിലുകള്‍ ചോര്‍ത്തിയപ്പോഴാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരം പുറത്ത് വന്നിട്ടുള്ളത്.

ആണവ ശക്തി

ആണവ ശക്തി

ഇസ്രായേല്‍ ലോകത്തിലെ ആണവ ശക്തികളില്‍ ഒന്നാണ്. ലോകത്ത് ആയുധക്കച്ചവം കൊണ്ട് പണമുണ്ടാക്കുന്ന രാജ്യങ്ങളുടെ മുന്‍നിരയിലും ഇസ്രായേലുണ്ട്.

എത്രയെണ്ണം

എത്രയെണ്ണം

ഇസ്രായേലിന്റെ കൈവശം നാനൂറില്‍പ്പരം അണ്വായുധങ്ങള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ തങ്ങളുടെ കൈവശം അണ്വായുധമുള്ള കാര്യം അവര്‍ പരസ്യമായി ഒരിക്കലും സമ്മതിച്ചിട്ടില്ല.

കോളിന്‍ പവല്‍

കോളിന്‍ പവല്‍

അമേരിക്കയുടെ മുന്‍ സ്റ്റേറ്റ് സെക്രട്ടറി കോളിന്‍ പവലിന്റെ ഇ മെയിലുകള്‍ ഡിസി ലീക്‌സ് എന്ന ഹാക്കര്‍മാര്‍ ചോര്‍ത്തിയപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്. ഇത് പ്രകാരം ഇസ്രായേലിന്റെ കൈവശം 200 അണ്വായുധങ്ങളുണ്ട്.

ഇറാന് നേര്‍ക്ക്

ഇറാന് നേര്‍ക്ക്

ഇസ്രായേലിന്റെ 200 അണ്വായുധങ്ങള്‍ ഇറാന് നേര്‍ക്കാണ് സ്ഥാപിച്ചിരിക്കുന്നത് എന്നാണ് തന്റെ ബിസിനസ് പങ്കാളിയായ ജെഫ്രി ലീഡ്‌സിന് എഴുതിയ ഇ മെയില്‍ സന്ദേശത്തില്‍ പവല്‍ പറയുന്നത്.

അമേരിക്കയുടെ കൈയ്യില്‍

അമേരിക്കയുടെ കൈയ്യില്‍

അമേരിക്കയുടെ കൈവശം ആയിരക്കണക്കിന് അണ്വായുധങ്ങള്‍ ഉണ്ട് എന്നും കോളിന്‍ പവല്‍ ഇ മെയില്‍ സന്ദേശത്തില്‍ പറയുന്നുണ്ട്.

ഇറാന്‍ ഉണ്ടാക്കിയാലും

ഇറാന്‍ ഉണ്ടാക്കിയാലും

ഇനി ഇറാന്‍ ഒരു അണ്വായുധം ഉണ്ടാക്കിയാലും അത് ഉപയോഗിക്കാന്‍ അവര്‍ ധൈര്യപ്പെടില്ലെന്നാണ് പവല്‍ പറയുന്നത്. കാരണം ഇസ്രായേലിന്റെ 200 അണ്വായുധങ്ങള്‍ ടെഹ്‌റാനെ ലക്ഷ്യമിട്ട് സ്ഥാപിച്ച കാര്യം ഇറാന് തന്നെ അറിയാമത്രെ.

ഇറാന്‍ ഉണ്ടാക്കും

ഇറാന്‍ ഉണ്ടാക്കും

ഒരു വര്‍ഷത്തിനകം ഇറാന്‍ അണ്വായുധം സ്വന്തമാക്കും എന്നാണ് താന്‍ കരുതുന്നത് എന്നും കോളിന്‍ പവല്‍ സുഹൃത്തിന് അയച്ച് ഇമെയില്‍ സന്ദേശത്തില്‍ പറയുന്നുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+