Get Updates
Get notified of breaking news, exclusive insights, and must-see stories!

അമേരിക്ക കണ്ടുപിടിച്ചത് കൊളംബസ് അല്ലത്രെ

ലണ്ടന്‍: അമേരിക്ക കണ്ടുപിടിച്ചത് ആരാണ്... ? ഏത് സ്‌കൂള്‍ കുട്ടിയും കണ്ണുമടച്ച് പറയും ക്രിസ്റ്റഫര്‍ കൊളംബസ് എന്ന്. എന്നാല്‍ ഇനി അതങ്ങനെ ഉറപ്പിച്ച് പറയാന്‍ പറ്റില്ല. കൊളംബസ് അല്ലത്രെ അമേരിക്ക കണ്ടുപിടിച്ചത്.

സ്‌പെയിന്‍കാരായ രണ്ട് സഹോദരങ്ങളാണത്രെ അമേരിക്ക കണ്ടുപിടിച്ചത്. ചരിത്രകാരനായ ഗാരി നൈറ്റ് എഴുതിയ ദി ഫൊര്‍ഗോട്ടന്‍ ബ്രദേഴ്‌സ് എന്ന പുസ്തകത്തിലാണ് ഇക്കാര്യം പറയുന്നുത്.

America Columbus

ഫ്രാന്‍സിസ്കോ പിന്‍സോണ്‍, മാര്‍ട്ടിന്‍ പിന്‍സോണ്‍... ഇവരാണ് ആ സഹോദരങ്ങള്‍. സംഭവം സത്യമെങ്കില്‍ ഗാരി നൈറ്റിന്റെ പുസ്തകത്തിന്റെ തലക്കെട്ട് അന്വര്‍ത്ഥമാണ്. വിസ്മരിക്കപ്പെട്ട സഹോദരന്‍മാര്‍...

1942 ല്‍ കൊളംബസ് അമേരിക്ക കണ്ടുപിടിച്ചു എന്നാണ് ചരിത്രം പറയുന്നത്. എന്നാല്‍ 11 -ാം നൂറ്റാണ്ടില്‍ തന്നെ ലീഫ് എറിക്‌സണ്‍ എന്ന വ്യാപാരി അമേരിക്കയില്‍ എത്തിയിട്ടുണ്ടെന്നും പറയുന്നു. ജോണ്‍ കാബട്ട് എന്ന ഇറ്റലിക്കാരനാണ് അമേരിക്ക കണ്ടുപിടിച്ചതെന്നും ചില ചരിത്രകാരന്‍മാര്‍ പറയുന്നുണ്ട.

പിന്‍സോണ്‍ സഹോദരങ്ങളുടെ കഥ ഇങ്ങനെയാണ്.... തന്റെ കപ്പല്‍ യാത്രകള്‍ക്കിടെ പാലോസില്‍ വച്ച് തദ്ദേശീയരുടെ ആക്രമണത്തിന് കൊളംബസ് ഇരയായി. ഈ സമയത്താണ് കൊളംബസ് പിന്‍സോണ്‍ സഹോദരങ്ങളെ സഹയാത്തിനായി സമീപിക്കുന്നത്. മികച്ച നാവികരായ പിന്‍സോണ്‍ സഹോദരങ്ങളാണ് പിന്നീടുള്ള യാത്രക്ക് കൊളംബസിനെ സഹായിച്ചത്. അല്ലെങ്കില്‍ പിന്‍സോണ്‍ സഹോദരങ്ങള്‍ കാട്ടിയ വഴിയില്‍ അവരെ അനുഗമിക്കുക മാത്രമാണ് കൊളംബസ് ചെയ്തതെന്നാണ് ഗ്രന്ഥകര്‍ത്താവ് പറയുന്നത്.

എന്നാല്‍ ഇതിന് ചരിത്രപരമായ തെളിവുകള്‍ എത്രത്തോളുമുണ്ടെന്ന് പറയാനാവില്ല. കാരണം കൊളംബസിന്റെ യാത്രകളെല്ലാം അദ്ദേഹത്തിന്റെ ഡയറിക്കുറിപ്പുകളിലൂടെ രേഖയാക്കപ്പെട്ടിരുന്നു. എന്നാല്‍ പിന്‍സോണ്‍ സഹോദരങ്ങളുടെ കാര്യത്തില്‍ ഇത്തരം തെളിവുകളൊന്നും ഇല്ല. ഗാരി നൈറ്റിന്റെ വാദമുഖങ്ങളെ ന്യായീകരിക്കുന്ന വിശദീകരണങ്ങള്‍ കൊളംബസിന്റെ ഡയറിക്കുറിപ്പുകളിലും ഇല്ല.

അമേരിക്കയിലേക്കുള്ള യാത്രക്കിടെ തന്നെ കൊളംബസും പിൻസോണ്‍ സഹോദരങ്ങളും തമ്മില്‍ തര്‍ക്കവും കലവും തുടങ്ങിയിരുന്നതായി ഗാരി നൈറ്റ് പറയുന്നുണ്ട്. കൊളംബസിനെ തിരിച്ച് യൂറോപ്പിലെത്തിച്ചതും പിന്‍സോണ്‍ സഹോദരങ്ങളാണെന്നാണ് പുസ്തകം പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+