Get Updates
Get notified of breaking news, exclusive insights, and must-see stories!

സർക്കാർ, സ്വകാര്യ തൊഴിൽ സംവിധാനങ്ങൾ ഏകീകരിച്ച് യുഎഇ; പുതിയ നിയമങ്ങൾ ഇങ്ങനെ...

സർക്കാർ, സ്വകാര്യ തൊഴിൽ സംവിധാനങ്ങൾ ഏകീകരിച്ച് യുഎഇ; പുതിയ നിയമങ്ങൾ ഇങ്ങനെ...

യുഎഇ: യു എ ഇ യിൽ സർക്കാർ, സ്വകാര്യ മേഖലാ തൊഴിൽ നിയമ വ്യവസ്ഥകൾ ഏകീകരിക്കുന്നു. ഇതിന്റെ ഭാഗമായി സേവനത്തിന്റ ആനുകൂല്യം, അവധി, അനുയോജ്യമായ ജോലി സമയം തുടങ്ങിയവയിൽ ഏകീകരണം ഉണ്ടാകും.

2022 ഫെബ്രുവരി 2 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. ഇതിന് ഒപ്പം തന്നെ പരിഷ്കരിച്ച തൊഴിൽ നിയമത്തിൽ ഇരു മേഖലകളിലെയും അന്തരം പരിമിതപ്പെടുത്തും എന്ന് മാനവ വിഭവ ശേഷി സ്വദേശി വൽക്കരണ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

1

അനുയോജ്യമായ ജോലി സമയം, പാർട് ടൈം ജോലി, താൽക്കാലിക ജോലി എന്നിവയിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാൻ സർക്കാർ, സ്വകാര്യ മേഖലാ ജീവനക്കാർക്ക് ഇതിലൂടെ സാധിക്കും. തൊഴിൽ സ്വഭാവം അനുസരിച്ച് തന്നെ വിവിധ ദിവസങ്ങളിൽ വ്യത്യസ്ത സമയത്ത് ജോലി ചെയ്യുന്ന ഫ്ലക്സിബിൾ രീതി എല്ലാവർക്കും ഗുണം ചെയ്യും. കൂടാതെ , സേവനത്തിന്റെ ആനുകൂല്യവും ഏകീകരിക്കും.

അതേസമയം, നിലവിൽ യുഎഇയിൽ 5 വർഷം ജോലി ചെയ്തവർക്ക് വർഷത്തിലെ അടിസ്ഥാന ശമ്പളത്തിന്റെ 21 ദിവസത്തെ തുകയാണ് നൽകുന്നത്. 5 വർഷത്തിന് മുകളിലുള്ള ഓരോ വർഷത്തിനും 30 ദിവസത്തെ ശമ്പളവും നൽകുന്നു.

മേക്കോവര്‍ പൊളിച്ചു; പൂര്‍ണിമയുടെ പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

2

എന്നാൽ, 3 വർഷത്തിൽ കൂടുതൽ സർവീസ് ഉണ്ടെങ്കിൽ വർഷത്തിൽ 14 ദിവസത്തെയും അതിൽ കുറവ് ആണെങ്കിൽ 7 ദിവസത്തെയും ശമ്പളം സേവനാന്ത ആനുകൂല്യമായി നൽകി വരുന്നു. എല്ലാ ജീവനക്കാർക്കും തുല്യ പരിരക്ഷ ഉറപ്പാക്കാമെന്നും ഒപ്പം തന്നെ ജാതി, മത, ദേശ വർണ, വർഗ, ലിംഗ വ്യത്യാസം നോക്കി റിക്രൂട്ട് ചെയ്യുന്നതിനും വിലക്ക് ഉണ്ട്. 30 ദിവസത്തെ വാർഷിക അവധിയും പൊതു അവധികളും സർക്കാർ, സ്വകാര്യ മേഖലാ ജീവനക്കാർക്ക് ലഭിക്കും.

കൂടാതെ 60 ദിവസത്തെ പ്രസവാവധി, 5 ദിവസം പിതൃത്വ (പറ്റേണിറ്റി) അവധി തുടങ്ങി എല്ലാ ആനുകൂല്യങ്ങളും ഏകീകരിക്കും. പുതുതായി വരുന്ന നിയമത്തിൽ ദീർഘ കാല കരാറിന് പകരം 3 വർഷത്തെ തൊഴിൽ കരാറിന് മുൻ തൂക്കം നൽകാണഅ തീരുമാനം. ദിവസം 8 മണിക്കൂർ, ആഴ്ചയിൽ 48, മൂന്ന് ആഴ്ചയിൽ 144 എന്നിങ്ങനെ ജോലി സമയം ക്രമീകരിച്ചിരിക്കുന്നു. ഒന്നിലേറെ തൊഴിലുടമയ്ക്ക് കീഴിൽ ജോലി സ്ഥലത്തോ വീട്ടിലോ പാർട് ടൈം ജോലി ചെയ്യാൻ സാധിക്കും. ഒപ്പം നിശ്ചിത പദ്ധതിക്ക് വേണ്ടി മാത്രം താൽക്കാലികമായി തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനും സാധിക്കും.

3

ജീവനക്കാരുടെ അവകാശങ്ങളും സംരക്ഷയും മുന്നിൽ കണ്ട് തൊഴിൽ സൗഹൃദ അന്തരീക്ഷം ഉറപ്പാക്കും. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന കോവിഡാനന്തര ലോകത്ത് സംയോജിതവും സുസ്ഥിരവും കാര്യക്ഷമവുമായ തൊഴിൽ അന്തരീക്ഷവും ഒരുക്കുമെന്ന് ഡോ. അബ്ദുൽറഹ്മാൻ അൽ അവാർ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രി വ്യക്തമാക്കി.

Recommended Video

cmsvideo
    UAE announced Saturdays and Sundays are holidays | Oneindia Malayalam
    4

    ഈ പദ്ധതി അവസാനിക്കുന്നതോടെ കരാർ അവസാനിക്കും. യു എ ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അംഗീകരിച്ച പരിഷ്കരിച്ച നിയമം അനുസരിച്ചാണ് സർക്കാർ, സ്വകാര്യ മേഖലാ തൊഴിൽവ്യവസ്ഥകൾ ഏകീകരിക്കുന്നത്. അടുത്ത 50 വർഷം മുന്നിൽ കണ്ട് 40 പുതിയ നിയമം ഉൾക്കൊള്ളിച്ചുള്ളതാണ് പുതുവർഷത്തിൽ പ്രാബല്യത്തിൽ വരുന്ന നിയമം. സർക്കാർ-സ്വകാര്യ മേഖലാ വ്യവസ്ഥകളിലെ അന്തരം ഇല്ലാതാകുന്നതോടെ കൂടുതൽ സ്വദേശികളെ സ്വകാര്യ മേഖലയിലേക്ക് ആകർഷിക്കാമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+