കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ വൈറസ്: വുഹാനില്‍ നിന്നുള്ള വാര്‍ത്തകള്‍ ലോകത്തെ അറിയിച്ച മാധ്യമ പ്രവർ‌ത്തകനെ കാണാനില്ല!

Google Oneindia Malayalam News

ബെയ്ജിങ്: കഴിഞ്ഞ കുറച്ച് ആഴ്ചകളായി വുഹാനിലെ കൊറോണ വൈറസുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന വാർത്തകൾ പുറത്ത് വിട്ടത് രണ്ട് മാധ്യമപ്രവർത്തകരായിരുന്നു. ചെന്‍ ക്വിഷിയും ഫാങ് ബിന്നുമായിരുന്നു ആ രണ്ട് മാധ്യമപ്രവർത്തകർ. മൊബൈൽഫോണിൽ പകർത്തിയ വാഡിയോകൾ ട്വിറ്ററിലൂടെയും യൂട്യൂബിലൂടെയും അവർ‌ ലോകത്തെ കാണിക്കുകയായിരുന്നു. എന്നാൽ ഇതിൽ ഒരാളെ ഇപ്പോൾ കാണിനില്ലെന്നാണ് റിപ്പോർട്ട്.

ചെൻ ക്വിഷിയെയാണ് കാണാതായിരിക്കുന്നത്. ചെന്നിനെ കാണാതായിട്ട് 20 മണിക്കൂറിലധികമായെന്നാണ് റിപ്പോർട്ടുകൾ. ആശുപത്രിക്കുള്ളിലെ മൃതദേഹങ്ങളുടെ വീഡിയോ എടുത്തതിന് ഫാങ്ങിനെ അധികൃതര്‍ കസ്റ്റഡിയിലെടുത്തിരുന്നു. വെള്ളിയാഴ്ച ദിവസം വാങ്ങിന്റെ പോസ്റ്റുകളും വളരെ കുറച്ചേ കണ്ടിരുന്നുള്ളൂവെന്നും റിപ്പോർട്ടുകളുണ്ട്. കൊറോണ വൈറസുമായി ബന്ധപ്പെട്ട് നടക്കുന്ന കാര്യങ്ങൾ പുറം ലോകം അറിയാതിരിക്കാൻ വിവിധ നിയന്ത്രണങ്ങൾ ചൈനീസ് ഭരണം കൂടി കൊണ്ടു വരുന്നുണ്ട്.

Coronavirus

Recommended Video

cmsvideo
കൊറോണ വൈറസ് പടര്‍ത്തിയതിന് പിന്നിലെ വില്ലന്‍ ഇതാ

സാമൂഹിക മാധ്യമങ്ങളിലും പല വിധേനയുള്ള നിയന്ത്രണങ്ങൾ നിലനിൽക്കുന്നുണ്ട്. ഞായറാഴ്ച മാത്രം 97ലധികം പേരാണ് കൊറഓണ വൈറസ് ബാധിച്ച് മരണപ്പെട്ടത്. മരണസംഖ്യ 2003 ലെ സാര്‍സ് രോഗം ബാധിച്ചുണ്ടായ മരണങ്ങളെ മറികടന്ന് 910ലേക്ക് എത്തിയിരിക്കുകയാണ്. . കൊറോണ ബാധിച്ചവരുടെ എണ്ണം 40,171 ആയിട്ടുണ്ട്. എന്നാല്‍, പുതിയതായി റിപ്പോര്‍ട്ടുചെയ്യുന്ന രോഗികളുടെ എണ്ണത്തില്‍ ആറുദിവസമായി കുറവുണ്ടെന്ന് ചൈനീസ് ദേശീയ ആരോഗ്യ കമ്മീഷൻ വ്യക്തമാക്കി.

English summary
Coronavirus; Chinese citizen journalist missing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X