കൊറോണയില്‍ കൂട്ടമരണം; നടുക്കുന്ന കാഴ്ചയുമായി ഒരു നഗരം, മോര്‍ച്ചറികള്‍ നിറഞ്ഞു, ബാത്ത് റൂമിലും...
ക്വിറ്റോ: ലാറ്റിനമേരിക്കന്‍ രാജ്യമായ ഇക്വഡോറില്‍ കൊറോണ വൈറസ് രോഗം മൂലം മരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. ഇവിടെയുള്ള ഒരു നഗരത്തില്‍ ആശുപത്രികള്‍ രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. മാത്രമല്ല മരണപ്പെടുന്നവരുടെ എണ്ണവും വര്‍ധിച്ചു. മോര്‍ച്ചറികള്‍ നിറഞ്ഞതിനാല്‍ മൃതദേഹങ്ങള്‍ ആശുപത്രിയിലെ ബാത്ത് റൂമില്‍ വരെ സൂക്ഷിച്ചിരിക്കുന്നു.
ഡോക്ടര്‍മാരുടെ കൈകളില്‍ കിടന്ന് രോഗികള്‍ മരിക്കുകയാണെന്ന് ആശുപത്രി വൃത്തങ്ങള്‍ പറയുന്നു. ഇക്വഡോറിലെ ഗുവായാക്വില്‍ നഗരത്തിലാണ് മനുഷ്യ മനസാക്ഷിയെ നടുക്കുന്ന അനുഭവങ്ങള്‍. വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്....

ഗുവായക്വില്ലിലെ ആശുപത്രികള്‍
ഗുവായക്വില്ലിലെ ആശുപത്രികള്‍ രോഗികളാല്‍ നിറയുകയാണ്. മോര്‍ച്ചറിയയില്‍ മൃതദേഹങ്ങള്‍ നിറഞ്ഞതിനാലാണ് ബാത്ത് റൂമുകള്‍ വരെ ഉപയോഗിക്കാന്‍ തുടങ്ങിയത്. ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തിവച്ച് മൃതദേഹങ്ങള്‍ നീക്കം ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുവെന്നാണ് വിവരം.

കൂടുതല്‍ രോഗികളുള്ള നഗരം
23000 പേര്‍ക്ക് രോഗം ബാധിച്ചുവെന്നും 600 പേര്‍ മരിച്ചുവെന്നുമാണ് ഇക്വഡോറിലെ ഔദ്യോഗിക കണക്ക്. എന്നാല്‍ മരണ സംഖ്യയും രോഗികളും ഇതിനേക്കാള്‍ വരുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്വഡോറില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ള നഗരം ഗുവായക്വില്‍ ആണ്.

എന്ത് ചെയ്യണമെന്ന അറിയില്ല
രോഗികള്‍ കൂടുതലായി മരിക്കുന്നത് കാരണം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എന്ത് ചെയ്യണമെന്ന അറിയാത്ത അവസ്ഥയാണെന്ന് 35കാരനായ നഴ്‌സ് പറയുന്നു. മാര്‍ച്ചിന് ശേഷം ഓരോ നഴ്‌സുമാരും ദിവസം 30 രോഗികളെ വരെ പരിചരിക്കുന്നുണ്ടത്രെ. ഒട്ടേറെ രോഗികള്‍ ദിവസവും വരുന്നുവെന്നും പലരും തങ്ങളുടെ കൈകളില്‍ കിടന്ന് മരിക്കുന്നുവെന്നും നഴ്‌സുമാര്‍ പറയുന്നു.

കൊറോണ രോഗികള്‍ മാത്രം
നേരത്തെ ആശുപത്രികളിലുണ്ടായിരുന്ന രോഗികളെ എല്ലാം ഡിസ്ചാര്‍ജ് ചെയ്തു. ഇപ്പോള്‍ കൊറോണ രോഗികള്‍ മാത്രമാണ് മിക്ക ആശുപത്രികളിലുമുള്ളത്. വെന്റിലേറ്ററുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. മതിയായ അളവില്‍ ഓക്‌സിജന്‍ എത്താത്തതും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നു. ബാത്ത് റൂമുകളിലും ഇടനാഴികളിലുമെല്ലാം മൃതദേഹങ്ങള്‍ കിടക്കുകയാണെന്ന് മറ്റൊരു നഴ്‌സ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

6700 മരണം
ഗുവായാസ് പ്രവിശ്യയുടെ തലസ്ഥാനമാണ് ഗുവായാക്വില്‍. ഏപ്രില്‍ രണ്ടാം വാരത്തിലെ കണക്കുകള്‍ പ്രകാരം ഇവിടെ മരിച്ചത് 6700 പേരാണ്. പ്രതിമാസം പ്രവിശ്യയില്‍ മരിക്കുന്നവരുടെ മൂന്നിരട്ടി വരുമിത്. പക്ഷേ, ദേശീയതലത്തില്‍ മരിച്ചവര്‍ 600ല്‍ താഴെയാണെന്നാണ് ഇക്വഡോര്‍ സര്‍ക്കാര്‍ പറയുന്നത്. സര്‍ക്കാര്‍ യഥാര്‍ഥ കണക്കുകള്‍ മറച്ചുവെക്കുന്നുവെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്.
Recommended Video

പ്രസിഡന്റ് സമ്മതിക്കുന്നു
ഇക്വഡോര്‍ ഉദ്യോഗസ്ഥര്‍ പുറത്തുവിടുന്ന കണക്കുകള്‍ കൃത്യമല്ലെന്ന് പ്രസിഡന്റ് ലെനിന്‍ മൊറീനോ തന്നെ സമ്മതിക്കുന്നു. ഗുവായക്വില്ലിലെ ആശുപത്രികളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം മതി രാജ്യത്തിന്റെ ആരോഗ്യസ്ഥിതി വ്യക്തമാകാന്‍. എമര്‍ജന്‍സി വാര്‍ഡുകളിലെ ഇടനാഴിയില്‍ മൃതദേഹങ്ങള്‍ എടുത്തു മാറ്റാതെ കിടക്കുകയാണെന്ന് നഴ്‌സുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.












Click it and Unblock the Notifications