റോമാ നഗരത്തിൽ പള്ളികളെല്ലാം പൂട്ടി, ബാറുകളും ഹോട്ടലുകളും അടച്ചു; ഇറ്റലിയിൽ കൊറോണ വൈറസ് മരണം 1,016
റോം: കൊറോണ വൈറസ് ബാധ ചൈന കഴിഞ്ഞാല്‍ ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത് ഇറ്റലിയെ ആണ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇത്രയേറെ രോഗബാധയും മരണവും റിപ്പോര്‍ട്ട് ചെയ്ത മറ്റൊരു രാജ്യമില്ല.
ഇറ്റലിയില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്നുള്ള മരണം ആയിരം കവിഞ്ഞു എന്നാണ് ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന വാര്‍ത്ത. മാര്‍ച്ച് 12, വ്യാഴാഴ്ച മാത്രം ഇറ്റലിയില്‍ മരിച്ചത് 186 പേരാണ്. ഇതൊടെ 1016 പേരാണ് വൈറസ് ബാധയില്‍ മരിച്ചുവീണത്.
കൊറോണ പ്രതിരോധത്തില്‍ ഇറ്റലി വലിയ വീഴ്ചകള്‍ വരുത്തിയെന്ന് ആക്ഷേപം ഉണ്ട്. ഇറ്റലിയില്‍ നിന്ന് തിരിച്ചെത്തിയവരിലാണ് കേരളത്തിലും രണ്ടാമത് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. ഇവര്‍ വഴി മറ്റ് ആറ് പേര്‍ക്ക് രോഗം പകരുകയും ചെയ്തിരുന്നു.

അതിവേഗം പടരുന്നു
ഇറ്റലി തുടക്കത്തില്‍ അവശ്യ നിയന്ത്രണ നടപടികള്‍ സ്വീകരിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് രോഗ ബാധ വളരെ വേഗത്തില്‍ പടര്‍ന്നുകൊണ്ടിരിക്കുകയാണ്. നേരത്തേ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 12,426 ആയിരുന്നു. ഇത് ഇപ്പോള്‍ 15,112 ആയി ഉയര്‍ന്നിരിക്കുകയാണ്. ഒറ്റ ദിവസം കൊണ്ടാണ് രോഗ ബാധിതരുടെ എണ്ണത്തില്‍ ഇത്രയധികം വര്‍ദ്ധന ഉണ്ടായിരിക്കുന്നത്.
ഫെബ്രുവരി 21 ന് ലംബാര്ഡില് ആയിരുന്നു രാജ്യത്ത് ആദ്യമായി രോഗം സ്ഥിരീകരിച്ചത്.

ബാറുകളും ഹോട്ടലുകളും പൂട്ടി
രാജ്യത്ത് ഇപ്പോള്‍ കടുത്ത നിയന്ത്രണങ്ങളാണ് ഇറ്റലി ഏര്‍പ്പെടുത്തിയിരിക്കുന്നത്. അവശ്യഭക്ഷ്യ വസ്തുക്കളും മരുന്നുകളും വില്‍ക്കുന്ന കടകള്‍ക്ക് മാത്രമേ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളു. ബാറുകളും ഹോട്ടലുകളും ഉള്‍പ്പെടെയുള്ളവ പൂട്ടിയിടാന്‍ ആണ് സര്‍ക്കാര്‍ ഉത്തരവ്.

ഒന്നര കോടിയിലേറെ പേര്
വൈറസ് ബാധ അനിയന്ത്രിതമായി പടരുന്ന സാഹചര്യത്തില്‍ ഇറ്റലിയില്‍ ഒന്നര കോടിയില്‍ അധികം ജനങ്ങള്‍ ഒറ്റപ്പെട്ട നിലയില്‍ ആണ്. ഇവരോട് വീടുകളില്‍ നിന്ന് പുറത്തിറങ്ങരുത് എന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഒരുപാട് ഇന്ത്യക്കാരും ഇറ്റലിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു എന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്.

ആരാധനാലയങ്ങള്‍ക്കും പൂട്ട് വീണു
ജനങ്ങള്‍ ഏറ്റവും അധികം കൂട്ടം കൂടി എത്തുന്നത് ആരാധനാലയങ്ങളില്‍ ആണ്. അതുകൊണ്ട് തന്നെ ആരാധനാലയങ്ങള്‍ക്കും കടുത്ത നിയന്ത്രണങ്ങളാണ് കൊണ്ടുവന്നിട്ടുള്ളത്. റോമിലെ എല്ലാ കത്തോലിക്കാ പള്ളികളും അടച്ചിടാന്‍ തീരുമാനമായിട്ടുണ്ട്. ഏതാണ്ട് ആയിരത്തോളം പള്ളികളാണ് റോമില്‍ ഇത്തരത്തില്‍ അടച്ചിടാന്‍ പോകുന്നത്. സമീപകാല ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരം ഒരു സംഭവം റോമില്‍ അരങ്ങേറുന്നത്.

പ്രശ്നം രൂക്ഷമാകാന്‍ കാരണം
യൂറോപ്യന്‍ യൂണിയനില്‍ അംഗങ്ങളായ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് മേഖലയില്‍ സ്വതന്ത്ര സഞ്ചാരം സാധ്യമാണ്. അതുതന്നെയാണ് ഇറ്റലിയില്‍ ഇത്രയേറെ രോഗബാധ റിപ്പോര്‍ട്ട് ചെയ്യാനുള്ള കാരണവും എന്നാണ് വിലയിരുത്തപ്പെടുന്നത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications