കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ വൈറസ്: ചൈനയിലെ മരണനിരക്ക് 425ലെത്തി, യുഎസ് സഹായം സ്വീകരിക്കാന്‍ സന്നദ്ധമെന്ന് ചൈന

Google Oneindia Malayalam News

ബെയ്ജിംഗ്: കൊറോണ വൈറസിനെതിരെ പോരാടാന്‍ യുഎസില്‍ നിന്നുള്ള സഹായം സ്വാഗതം ചെയ്ത് ചൈന. കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 425 ആയതോടെയാണ് ചൈനീസ് നീക്കം. തിങ്കളാഴ്ച മാത്രം 64പേരാണ് ചൈനയില്‍ മരണമടഞ്ഞിട്ടുള്ളതെന്നാണ് നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ അറിയിച്ചിട്ടുള്ളത്. കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ ഹുബെയില്‍ നിന്നാണ് ഇവ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ചൈനയില്‍ ഇതിനകം കൊറോണ വൈറസ് ബാധിച്ചവരു
ടെ എണ്ണം 20,438 ലെത്തി നില്‍ക്കുകയാണെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു. ദിനംപ്രതി രാജ്യത്ത് മൂവായിരത്തിലധികം പേരിലാണ് രോഗം സ്ഥിരീകരിക്കുന്നത്. ചൈനക്ക് പുറമേയുള്ള 23 രാജ്യങ്ങളില്‍ 23 പേരിലാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

ഷര്‍ജീല്‍ ഇമാം അനുകൂല മുദ്രാവാക്യം: മുംബൈയില്‍ 50 ഓളം പേര്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസ്ഷര്‍ജീല്‍ ഇമാം അനുകൂല മുദ്രാവാക്യം: മുംബൈയില്‍ 50 ഓളം പേര്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസ്

കഴിഞ്ഞ 14 ദിവസത്തിനിടെ ചൈന സന്ദര്‍ശിച്ച എല്ലാ വിദേശ പൗരന്മ‍ാര്‍ക്കും അമേരിക്ക സന്ദര്‍ശിക്കുന്നതില്‍ നിന്ന് വിലക്കിയ യുഎസ് നീക്കത്തെ വിമര്‍ശിച്ച് നേരത്തെ ചൈന രംഗത്തെത്തിയിരുന്നു. കൊറോണ വൈറസിന്റെ പേരില്‍ പരിഭ്രാന്തി പരത്താന്‍ യുഎസ് ശ്രമിക്കുന്നുവെന്ന വിമര്‍ശനമാണ് ചൈന ഉന്നയിച്ചത്. കൊറോണയെ നിയന്ത്രിക്കുന്നതിനായി ഒരു സഹായവും നല്‍കാതിരുന്ന യുഎസ് വുഹാനില്‍‌ നിന്ന് നയതന്ത്ര പ്രതിനിധികളെയും എംബസി ജീവനക്കാരെയും തിരിച്ചുവിളിച്ചിരുന്നു. ഈ നടപടിയെയാണ് വിമര്‍ശിച്ചത്. ലോകാരോഗ്യ സംഘടന യാത്രാ വിലക്ക് ഏര്‍പ്പെടുത്തുക പോലും ചെയ്യാത്ത സാഹചര്യത്തിലാണ് യുഎസ് നീക്കമെന്നും ചൈന ചൂണ്ടിക്കാണിക്കുന്നു.

coronavirus17-

Recommended Video

cmsvideo
സംസ്ഥാനത്ത് കൂടുതല്‍ കൊറോണ ബാധക്ക് സാധ്യത

എന്നാല്‍ ഇതിന് പിന്നാലെയാണ് യുഎസില്‍ നിന്നുള്ള സഹായം സ്വീകരിക്കാന്‍ ചൈന സന്നദ്ധത അറിയിച്ചിട്ടുള്ളത്. യുഎസില്‍ നിന്നുള്ള സഹായ വാഗ്ധാനം ചൈന സ്വീകരിച്ചതായി വൈറ്റ് ഹൗസാണ് അറിയിച്ചത്. 2002ല്‍ 800 ഓളം പേരുടെ ജീവനെടുത്ത സാര്‍സിന് സമാനമാനമായാണ് ചൈനയില്‍ കൊറോണ വൈറസ് വ്യാപിക്കുന്നത്. ഒന്നര ലക്ഷത്തിലേറെ പേരാണ് ചൈനയില്‍ ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. വൈറസ് ബാധ തടയുന്നതിനായി കര്‍ശന നിയന്ത്രണങ്ങളാണ് ചൈനയില്‍ നടപ്പിലാക്കി വരുന്നത്.

English summary
Coronavirus death toll shoots up to 425, China agrees to take US help to fight outbreak
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X