കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണയില്‍ വിറച്ച് ലോകം.... മരണം 31000 ആയി, യൂറോപ്പിന് നെഞ്ചിടിപ്പ്, കാര്യങ്ങള്‍ കൈവിടുന്നു!!

Google Oneindia Malayalam News

ലണ്ടന്‍: ആഗോള തലത്തില്‍ കൊറോണ ഭീതി വര്‍ധിക്കുന്നു. ഇതുവരെ 31412 പേരാണ് ഇതുവരെ മരിച്ചത്. അതേസമയം യൂറോപ്പില്‍ കാര്യങ്ങള്‍ തീര്‍ത്തും അപകടകരമായി കുതിക്കുകയാണ്. മരിച്ചവരില്‍ മൂന്നില്‍ രണ്ട് ഭാഗവും യൂറോപ്പിലാണ്. ബ്രിട്ടനും സ്‌പെയിനും ഇറ്റലിയും രോഗത്തിന് മുന്നില്‍ പകച്ച് നില്‍ക്കുകയാണ്. ഇതുവരെ 183 രാജ്യങ്ങളിലായി 6,67090 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 1,34,700 പേര്‍ രോഗത്തില്‍ നിന്ന് രക്ഷപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഇത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് മാത്രമാണെന്നും, യഥാര്‍ത്ഥ കണക്കുകള്‍ ചിലപ്പോള്‍ ഇതിന് മുകളില്‍ വരാമെന്നും ലോകാരോഗ്യ സംഘടന പറയുന്നു. ചില രാജ്യങ്ങളും രോഗത്തിന്റെ തീവ്ര കുറച്ച് മരണസംഖ്യ കുറച്ച് കാണിക്കാനും ശ്രമിക്കുന്നുണ്ട്.

1

പല രാജ്യങ്ങളില്‍ കൊറോണ പരിശോധിക്കാനുള്ള സംവിധാനമുണ്ടെങ്കിലും ചികിത്സിക്കാനുള്ള ആശുപത്രികളുടെ കുറവുകള്‍ ധാരാളമുണ്ട്. ഇറ്റലിയില്‍ മരണസംഖ്യ കുതിച്ച് കയറുകയാണ്. ഇതുവരെ 10023 പേരാണ് ഇറ്റലിയില്‍ കൊറോണ ബാധിച്ച് മരിച്ചത്. രോഗം ബാധിച്ചവര്‍ 92472 പേരാണ്. 12384 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. ഇറ്റലിയിലും സ്‌പെയിനിലും ചൈനയേക്കാള്‍ മരണസംഖ്യയുണ്ട്. സ്‌പെയിനില്‍ 6528 പേരാണ് മരിച്ചത്. 78,747 പേര്‍ക്ക് രോഗബാധയുണ്ട്. ചൈനയില്‍ 3295 മരണങ്ങളാണ് ഇതുവരെ രേഖപ്പെടുത്തിയത്. 81394 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 74971 പേര്‍ക്ക് രോഗം ഭേദമായി.

ഇറാനിലും സ്ഥിതി മോശമാണ്. ഇതുവരെ 2640 പേര്‍ ഇറാനില്‍ മരിച്ചപ്പോല്‍ 38309 കേസുകളാണ് സ്ഥിരീകരിച്ചത്. ഫ്രാന്‍സില്‍ 2314 പേരാണ് മരിച്ചത്. 37575 കേസുകള്‍ സ്ഥിരീകരിച്ചു. അമേരിക്കയിലാണ് ഏറ്റവുമധികം സ്ഥിരീകരിച്ച കേസുകളുള്ളത്. 1,24686 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 2191 പേര്‍ ഇതുവരെ മരിച്ചു. 2612 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായിട്ടുണ്ട്. അതിവേഗമാണ് രോഗം അമേരിക്കയില്‍ പടര്‍ന്ന് പിടിക്കുന്നത്. യൂറോപ്പില്‍ ഇതുവരെ 3,63766 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 22259 മരണം രേഖപ്പെടുത്തി. ഏഷ്യയില്‍ 1,04596 കേസുകള്‍ രേഖപ്പെടുത്തി. 3761 പേര്‍ മരിച്ചു. മധ്യേഷ്യയില്‍ 46596 കേസുകളാണ് രേഖപ്പെടുത്തിയത്. 2718 പേര്‍ മരിച്ചു. അമേരിക്കയിലും കാനഡയിലും 1,30120 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 2250 പേര്‍ മരിച്ചു.

ലാറ്റിന്‍ അമേരിക്കയിലും കരീബിയനിലുമായി 13,544 കേസുകളും 274 മരണങ്ങളും രേഖപ്പെടുത്തി. ആഫ്രിക്കയില്‍ 4267 കേസുകളും 134 മരണങ്ങളും രേഖപ്പെടുത്തി. ഓഷ്യാനിയയില്‍ 4208 കേസുകളും 16 മരണങ്ങളും ഇതുവരെ സ്ഥിരീകരിച്ചു. അതേസമയം സ്‌പെയിനില്‍ സ്ഥിതിഗതികള്‍ അല്‍പ്പം തീവ്രമാണ്. 24 മണിക്കൂറിനിടെ 838 പേരാണ് മരിച്ചത്. അതേസമയം ബ്രിട്ടനില്‍ മരിച്ചവരുടെ എണ്ണം 1228 ആയി. കഴിഞ്ഞ ദിവസം 209 പേരാണ് മരിച്ചത്. സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഒരു ദിവസം 257 പേര്‍ മരിച്ചതും റെക്കോര്‍ഡാണ്. അതിന് തൊട്ട് മുമ്പുള്ള ദിവസം 235 പേര്‍ മരിച്ചിരുന്നു. സൗദിയില്‍ മരിച്ചവരുടെ എണ്ണം എട്ടായി. നാല് പേരാണ് അവസാനമായി മരിച്ചത്. പുതിയ 96 പോസിറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

English summary
global death toll crosses 31000 two third fatalities from europe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X