കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ ഗ്രാമം 'ഇല്ലാതാകുമോ'... അടച്ചുപൂട്ടി, സൈന്യം വളഞ്ഞു, പുറത്തിറങ്ങരുത്; ചൂണ്ടുപലകകള്‍ വരെ നീക്കി...

  • By Desk
Google Oneindia Malayalam News

ലിസ്ബണ്‍: ചൈനയിലെ വുഹാന്‍ മാര്‍ക്കറ്റില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട കൊവിഡ്-19 എന്ന മാരക രോഗം യൂറോപ്പിനെ ഇത്രമേല്‍ ബാധിക്കും എന്ന് ആരും കരുതിയിരുന്നില്ല. യൂറോപ്പ് കടന്ന് അത് അമേരിക്കയെ ഇത്രയേറെ ഭയപ്പാടില്‍ നിര്‍ത്തുമെന്നും ആരും കരുതിയില്ല. എന്നാല്‍ മനുഷ്യരുടെ ചിന്തകള്‍ക്കും പ്രതീക്ഷകള്‍ക്കും അപ്പുറമാണ് വൈറസ്സുകളുടെ മനോധര്‍മം!

ഇറ്റലിയില്‍ നിന്നുളള ഒരു ഗ്രാമത്തെ കുറിച്ചുള്ള ഞെട്ടിക്കുന്ന ഒരു വാര്‍ത്തയാണ് ബിബിസി ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. കൊറോണ വൈറസ് ബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് സൈന്യം ഇറങ്ങി അടച്ചുപൂട്ടിയ ഒരു ഗ്രാമത്തെ കുറിച്ച്. ഒരാള്‍ക്ക് പോലും പുറത്തിറങ്ങാന്‍ സാധിക്കാത്ത ആ ഗ്രാമത്തെ കുറിച്ച് അറിയാം...

നെരോല ഗ്രാമം

നെരോല ഗ്രാമം

ഇടുക്കിയിലേയോ വയനാട്ടിലേയോ ഗ്രാമങ്ങളെ ഓര്‍മിപ്പിക്കുന്ന ഒരു പേരാണ് നെരോലാ എന്ന ഗ്രാമത്തിന്റേത്. എന്തായാലും ഇറ്റലിയിലെ ഒരു ഗ്രാമമാണ് നെരോല. ഈ ഗ്രാമം ആണ് ഇപ്പോള്‍ സര്‍ക്കാര്‍ അടച്ചുപൂട്ടിയിരിക്കുന്നത്. പുറംലോകവുമായി ഒരു ബന്ധവും ഇവര്‍ക്ക് സ്ഥാപിക്കാന്‍ ആകുന്നില്ല.

ഒരാഴ്ചയില്‍ ഉണ്ടായ സംഭവങ്ങള്‍

ഒരാഴ്ചയില്‍ ഉണ്ടായ സംഭവങ്ങള്‍

ഒരാഴ്ച മുമ്പാണ് നെരോല ഗ്രാമത്തില്‍ ആദ്യമായി കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പൊടുന്നനെ അത് 77 പേരിലേക്ക് എത്തി. രണ്ട് പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ നെരോലയെ സര്‍ക്കാര്‍ റെഡ് സോണ്‍ ആയി പ്രഖ്യാപിക്കുകയായിരുന്നു.

സൈന്യമിറങ്ങി

സൈന്യമിറങ്ങി

വളരെ പെട്ടെന്നും അപ്രതീക്ഷിതവും ആയിരുന്നു റെഡ് സോണ്‍ ആയി പ്രഖ്യാപിക്കാനുള്ള തീരുമാനം. ഗ്രാമം അടച്ചുപൂട്ടിയത് സൈന്യം നേരിട്ടിറങ്ങിയട്ടായിരുന്നു എന്നതും ഏവരേയും അമ്പരപ്പിച്ചു. ഇപ്പോള്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും ആകാത്ത സ്ഥിതിയിലാണ് ആണ് നെരോല ഗ്രാമവാസികള്‍. മരുന്നായാലും ഭക്ഷണം ആയാലും സൈന്യം തന്നെ അതെല്ലാം വീട്ടിലെത്തിക്കും.

പഠനത്തിനായി- മനുഷ്യ ലാബ്?

പഠനത്തിനായി- മനുഷ്യ ലാബ്?

നെരോല ഗ്രാമം ാെരു മനുഷ്യ ലബോറട്ടറി ആണോ എന്ന ചോദ്യമാണ് ബിബിസി തന്നെ ഉന്നയിക്കുന്നത്. കൊറോണ വൈറസ് വ്യാപനം സംബന്ധിച്ച പഠനങ്ങളാണ് ഇവിടത്തെ മനുഷ്യരെ മുന്‍നിര്‍ത്തി ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തായാലും ഇക്കാര്യത്തില്‍ ചില ദുരൂഹതകള്‍ ഉണ്ടെന്ന് ആക്ഷേപമുണ്ട്.

കെയര്‍ ഹോമില്‍ നിന്ന് തുടക്കം

കെയര്‍ ഹോമില്‍ നിന്ന് തുടക്കം

നെരോലയിലെ ഒരു കെയര്‍ ഹോമില്‍ ആയിരുന്നു രോഗവ്യാപനത്തിന്റെ തുടക്കം. ഇത് പിന്നീടങ്ങോട്ട് പടര്‍ന്നുപിടിക്കുകയായിരുന്നു. 1,800 ല്‍പരം ആളുകള്‍ മാത്രം താമസിക്കുന്ന ഒരു പ്രദേശത്ത് 77 പേര്‍ക്കാണ് വൈറസ് ബാധയുണ്ടായത്. ഇതില്‍ തന്നെ രണ്ട് പേര്‍ മരിക്കുകയും ചെയ്തു. ചെറിയൊരു ജനസഞ്ചയത്തിനുളളില്‍ ഈ കണക്ക് ഞെട്ടിപ്പിക്കുന്നതാണ്. അത് തന്നെയാണ് പെട്ടെന്നുള്ള ലോക്ക് ഡൗണിലേക്ക് നയിച്ചതും.

ചൂണ്ടുപലകകള്‍ വരെ നീക്കി

ചൂണ്ടുപലകകള്‍ വരെ നീക്കി

ഗ്രാമത്തെ പൂര്‍ണമായും അടച്ചു എന്നത് പോകട്ടേ, ഗ്രാമത്തിലേക്കുള്ള വഴി കാണിക്കുന്ന ചൂണ്ടുപലകകള്‍ പോലും സൈന്യം നീക്കം ചെയ്തിരുന്നു. ഇത് കൂടുതല്‍ ദുരൂഹതയ്ക്കാണ് വഴിവച്ചത്. എന്നാല്‍ മേയര്‍ ഇടപെട്ടതോടെ ആ ബോര്‍ഡുകള്‍ പുന:സ്ഥാപിക്കേണ്ടി വന്നു. ഇതിന് വേണ്ടി അത്യാവശ്യം തെറി തന്നെ വിളിക്കേണ്ടി വന്നുവെന്നാണ് മേയര്‍ ബിബിസിയോട് വെളിപ്പെടുത്തുന്നത്.

വിളിയോട് വിളി

വിളിയോട് വിളി

മേയറുടെ കാര്യം കഷ്ടമാണ്. ആളുകള്‍ അവരെ എപ്പോഴും വിളിച്ചുകൊണ്ടേയിരിക്കുകയാണ്. എന്താണ്, നമ്മളെല്ലാവരും രോഗികളാണോ എന്നാണത്രെ അവര്‍ ചോദിച്ചുകൊണ്ടിരിക്കുന്നത്. ഒരുപ്രശ്‌നവും ഇല്ല, ആരും ഭയക്കേണ്ടതില്ല. ലോകനന്മയ്ക്ക് വേണ്ടിയാണ് നമ്മുടെ ഈ ത്യാഗം എന്ന മറുപടിയും കൊടുത്തുകൊണ്ടിരിക്കുകയാണ് മേയര്‍ ഇപ്പോള്‍.

ഇറ്റലിയിലെ ദുരന്താവസ്ഥ

ഇറ്റലിയിലെ ദുരന്താവസ്ഥ

യൂറോപ്പില്‍ ഏറ്റവും അധികം കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള രാജ്യമാണ് ഇറ്റലി. ഏപ്രില്‍ 6 വരെ ഇവിടെ മരിച്ചത് 15,887 പേരാണ്. ഒന്നേകാല്‍ ലക്ഷത്തില്‍ പരം ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ലോകത്ത് തന്നെ ഏറ്റവും അധികം കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്

English summary
Coronavirus: Italy quarantines a whole village and turned to a human laboratory
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X