കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൃതദേഹങ്ങള്‍ കുമിഞ്ഞ് കൂടുന്നു; സ്റ്റേഡിയം മോര്‍ച്ചറിയാക്കി സ്പെയിന്‍, ദുരിതക്കാഴ്ച

Google Oneindia Malayalam News

മാഡ്രിഡ്: ലോകത്ത് കൊവിഡ് മരണം 21000 കടന്നു കഴിഞ്ഞു. രോഗബാധിതരുടെ എണ്ണം അഞ്ച് ലക്ഷത്തോട് അടുക്കുകയാണ്. മരണസഖ്യയില്‍ ഇറ്റലിക്ക് പിന്നാലെ സ്പെയിനും ചൈനയെ മറികടന്നു. ഇറ്റലിയില്‍ മാത്രം കൊവിഡ് വൈറസ് ബാധ മൂലം മരിച്ചത് 7503 പേരാണ് ഇതുവരെ മരിച്ചത്. 74386 പേര്‍ക്ക് രാജ്യത്ത് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

മരണ നിരക്കില്‍ ഇറ്റലിക്ക് സമാനമായ അവസ്ഥയിലേക്കാണ് സ്പെയ്നിലേയും കാര്യങ്ങള്‍ നീങ്ങുന്നത്. രാജ്യത്ത് രോഗികളും മരണംസംഖ്യയും ക്രമാതീതമായി വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. 3647 പേരാണ് സ്പൈയ്നില്‍ ഇതുവരെ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതില്‍ 656 ഉം സംഭവിച്ചത് ഇന്നലെയാണ്. രോഗികളുടെ ​എണ്ണവും അമ്പതിനായിരത്തോട് അടുക്കുകയാണ്. ഏവരേയും ഭീതിപ്പെടുത്തുന്ന വാര്‍ത്തയാണ് സ്പെയ്നില്‍ നിന്നും പുറത്തു വന്നുകൊണ്ടിരിക്കുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ...

ആദ്യ കേസ്

ആദ്യ കേസ്

ഫെബ്രുവരി 15 നാണ് സ്പെയ്നില്‍ ആദ്യ കൊറോണ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പിന്നീട് മാര്‍ച്ച് 8 ആകുമ്പോഴേക്കും രോഗികളുടെ എണ്ണം ആയിരം കടന്നു. എന്നാല്‍ ഒമ്പത് ദിവസത്തിനിടെ പതിനായിരവും തുടര്‍ന്നുള്ള മൂന്ന് ദിവസത്തിനിടെ ഇരുപതിനായിരവുമായി രോഗികള്‍ വര്‍ധിച്ചു. അഥവാ രോഗം റിപ്പോര്‍ട്ട് ചെയ്ത 37 ദിവസത്തിനിടെ രാജ്യത്ത് നാല്‍പ്പതിനായിരത്തിലേറെ പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

മരണം കൂടുന്നു

മരണം കൂടുന്നു

മരണ നിരക്കും ഒരോ ദിവസവും രാജ്യത്ത് വര്‍ധിച്ച് വരികയാണ്. മാര്‍ച്ച് മൂന്നിനാണ് സ്പെയ്നില്‍ ആദ്യ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. മാര്‍ച്ച് 13 ആകുമ്പേഴേക്കും അത് നൂറ് കടന്നു. അടുത്ത ഏഴ് ദിവസത്തിനിടെ മരണസംഖ്യ ആയിരം കടന്നു. തുടര്‍ന്നുള്ള മൂന്ന് ദിവസം മാത്രമാണ് മരണ സഖ്യ ആയിരത്തില്‍ നിന്നും രണ്ടായിരത്തിലെത്താന്‍ എടുത്തത്. അടുത്ത രണ്ട് ദിവസത്തിനെ മരണം മുവായിരവും പിന്നിട്ടു.

സ്ഥിതി ദയനീയം

സ്ഥിതി ദയനീയം

രാജ്യത്തെ ആശുപത്രികളിലേയും വൃദ്ധമന്ദിരങ്ങളിലേയും സ്ഥിതി ദയനീയമാണെന്നാണ് സ്പെയ്നില്‍ നിന്നും പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ആശുപത്രികളിലെല്ലാം മൃതദേഹങ്ങള്‍ കുമിഞ്ഞു കൂടുകയാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പോലും കോവിഡ് പിടിപെടുകയാണ്. ജനങ്ങളെല്ലാം വലിയ ഭീതിയിലാണ് കഴിയുന്നത്. ലോക്ക്ഡൗണ്‍ ഏപ്രില്‍ 14 വരെ നീട്ടിയിരിക്കുകയാണ്.

പട്ടാളം രംഗത്ത്

പട്ടാളം രംഗത്ത്

പട്ടാളം തന്നെ നേരിട്ട് രംഗത്തിറങ്ങിയാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. ഓരോ വാഹനവും അവര്‍ തടയുകയാണ്. അവശ്യ സാധനങ്ങള്‍ പലപ്പോഴും വീടുകളില്‍ എത്തിക്കുകയാണ് ചെയ്യുന്നത്. ആശുപത്രികള്‍ നിറഞ്ഞ് കവിഞ്ഞതോടെ ചില ഹോട്ടലുകള്‍ ആശുപത്രികളാക്കി മാറ്റിയിട്ടുണ്ട്. തലസ്ഥനാമായ മാഡ്രിഡിലെ ഒരു ഐസ് ഹോക്കി സ്റ്റേഡിയം മോര്‍ച്ചറിയാക്കി മാറ്റിയെന്ന് കേട്ടുമാണ് ഡോ. ഫെഡ്രിന മനോരമയില്‍ എഴുതിയ ലേഖനത്തില്‍ അഭിപ്രായപ്പെടുന്നത്.

Recommended Video

cmsvideo
വൈറസ് ഉണ്ടാക്കിയത് അമേരിക്കയെന്ന് ഇറാന്‍ | Oneindia Malayalam
ലോക്ക് ഡൗണ്‍

ലോക്ക് ഡൗണ്‍

കഴിഞ്ഞ 14 മുതല്‍ സ്പെയ്നില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കുടുംബത്തിലെ ഒരാള്‍ക്ക് ആഴ്ചയില്‍ ഒരുദിവസം മാത്രം പുറത്തിറങ്ങി അടുത്തുള്ള കടയില്‍ പോയി അത്യാവശ്യ സാധനങ്ങള്‍ വാങ്ങാം. എത്രയും പെട്ടെന്ന് തന്നെ വീട്ടിലേക്ക് മടങ്ങണം. പലവ്യഞ്ജന കടകളൊഴികെ മറ്റൊന്നും പ്രവർത്തിക്കുന്നില്ല. കമ്പനികളെല്ലാം വീടുകളിലിരുന്നു ജോലി ചെയ്യാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. ലോക്ക് ഡൗണ്‍ ആദ്യം പ്രഖ്യാപിച്ചപ്പോള്‍ ജനങ്ങള്‍ ഗൗരവമായി എടുത്തിരുന്നില്ലെന്നുമാണ് ഫെഡ്രിന അഭിപ്രായപ്പെടുന്നത്.

 'മുഖ്യമന്ത്രി അല്ലാത്ത പിണറായിയും ഇങ്ങനെയൊക്കെ തന്നെയാണ്; വിശപ്പിന്‍റെ വില അറിയുന്ന കമ്മ്യൂണിസ്റ്റ്' 'മുഖ്യമന്ത്രി അല്ലാത്ത പിണറായിയും ഇങ്ങനെയൊക്കെ തന്നെയാണ്; വിശപ്പിന്‍റെ വില അറിയുന്ന കമ്മ്യൂണിസ്റ്റ്'

 ബിജെപി എംപിയുടെ മകള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; യാത്രാ വിവരങ്ങള്‍ മറച്ചു വെച്ചെന്ന് ആരോപണം ബിജെപി എംപിയുടെ മകള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; യാത്രാ വിവരങ്ങള്‍ മറച്ചു വെച്ചെന്ന് ആരോപണം

English summary
coronavirus: spain surpasses italy in daily number deaths
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X