കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോവിഡ് പ്രതിരോധം: ഇന്ത്യയെ ഇന്ത്യയെ സഹായിക്കുന്നതിൽ ലോകരാജ്യങ്ങള്‍ പരാജയപ്പെട്ടെന്ന് ഡോ.ഫൗസി

Google Oneindia Malayalam News

ദില്ലി: കോവിഡ് പ്രതിസന്ധി നേരിടാൻ ഇന്ത്യയെ സഹായിക്കുന്നതിൽ ലോകരാജ്യങ്ങള്‍ പരാജയപ്പെട്ടെന്ന് വൈറ്റ് ഹൗസിന്‍റെ മുഖ്യ മെഡിക്കല്‍ ഉപദേഷ്ടാവും പകര്‍ച്ചവ്യാധി വിദഗ്ധനുമായ ഡോ. അന്‍റോണിയോ ഫൗസി. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയെ സഹായിക്കുന്നതില്‍ സമ്പന്ന രാജ്യങ്ങൾ കൂടുതൽ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. "ഒരു ആഗോള മഹാമാരിയെ നേരിടാന്‍ കഴിയുന്ന ഒരേയൊരു മാർഗ്ഗം ആഗോള പ്രതികരണമാണ്, ആഗോള പ്രതികരണം എന്നാൽ ലോകമെമ്പാടുമുള്ള തുല്യതയാണ്," ഗാർഡിയൻ ഓസ്‌ട്രേലിയക്ക് നല്‍കിയ അഭിമുഖത്തില്‍ അന്‍റോണിയോ ഫൗസി പറഞ്ഞു.

ഇടതിന് തുടര്‍ഭരണം ഉണ്ടാകുമോ? മൂന്നാം തീയതി നല്ല നിലയ്ക്ക് തന്നെ കാണാമെന്ന് പിണറായി വിജയന്‍ഇടതിന് തുടര്‍ഭരണം ഉണ്ടാകുമോ? മൂന്നാം തീയതി നല്ല നിലയ്ക്ക് തന്നെ കാണാമെന്ന് പിണറായി വിജയന്‍

താരതമ്യേന സമ്പന്നമായ എല്ലാ രാജ്യങ്ങളും അല്ലെങ്കിൽ ഉയർന്ന വരുമാനമുള്ള രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ കൂടുതൽ ശ്രദ്ധ പുലര്‍ത്തണം. എന്നാല്‍ പലപ്പോഴും അതുണ്ടാവുന്നില്ല. അതിന് മാറ്റം വരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭരത് ബയോടെക് നിർമ്മിക്കുന്ന ഇന്ത്യയിലെ ആഭ്യന്തര കോവിഡ് വാക്സിൻ വാക്സിനായ കോവാക്സിന്‍ ജനിതകമാറ്റം സംഭവിച്ച വൈറസുകളെ നിര്‍വീര്യമാക്കുന്നതായി കണ്ടെത്തിയതായും നേരത്തെ അന്‍റോണിയെ ഫൗസി പറഞ്ഞിരുന്നു.

fauci-cnn

അതിനാൽ, ഇന്ത്യയിൽ ഇപ്പോള്‍ കണ്ട് കൊണ്ടിരിക്കുന്ന പ്രയാസകരമായ കാര്യങ്ങള്‍ക്കിടയിലും പ്രതിരോധ കുത്തിവയ്പ്പ് രോഗപ്രതിരോധത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു മറുമരുന്നായിരിക്കാം. വാക്സിനേഷന്‍ സ്വീകരിക്കുക എന്നത് മാത്രമാണ് കൊവിഡില്‍ നിന്ന് രക്ഷനേടാനുള്ള ഏറ്റവും പ്രധാന മാര്‍ഗ്ഗമെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
covid Defense: The world has failed to help India: Dr Anthony Fauci
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X